Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉത്രാടപാച്ചിലും തിരുവോണ സദ്യയുമൊരുക്കി വമ്പൻ ആഘോഷങ്ങളുമായി ഓക് ലന്റ് മലയാളികൾ; നോർത്ത് ഷോർ മലയാളി അസോസിയേഷന്റെ ഓണാഘോഷം രണ്ട് ദിവസങ്ങളിലായി

ഉത്രാടപാച്ചിലും തിരുവോണ സദ്യയുമൊരുക്കി വമ്പൻ ആഘോഷങ്ങളുമായി ഓക് ലന്റ് മലയാളികൾ; നോർത്ത് ഷോർ മലയാളി അസോസിയേഷന്റെ ഓണാഘോഷം രണ്ട് ദിവസങ്ങളിലായി

കേരളക്കരയിലെ തിരുവോണ ആഘോഷങ്ങളെ തനിമ ഒട്ടും ചോരാതെ ന്യൂസിലന്റിലും വരവേല്ക്കാനൊരുങ്ങുകയാണ് മലയാളി സമൂഹം. ഉത്രാട പാച്ചിലും തിരുവോണ സദ്യയുമൊക്കെയായി രണ്ട് ദിവസം നീളുന്ന ആഘോഷമാണ് ഓക് ലന്റിലെ മലയാളികൾ ഇത്തവണ നടത്തുന്നത്. നോർത്ത് ഷോർ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ 24, 25 തിയതികളിലായി ആണ് ആഘോഷങ്ങൾ നടക്കുക.

24 ന് വൈകിട്ട് നടക്കുന്ന ഉത്രാട പാച്ചിലിൽ തിരുവോണ ദിവസത്തെ വമ്പൻ ആഘോഷത്തോടെ വരവേല്ക്കാനുള്ള ഒരുക്കങ്ങൾ ആയിരിക്കും. കൂടാതെ കുട്ടികൾക്ക് വിവിധ തരത്തിലുള്ള മത്സരങ്ങൾ, അത്തപ്പൂക്കള മത്സരം എന്നിവ ഉണ്ടായിരിക്കും. ഫോറസ്റ്റ് ഹിൽ സ്‌കൂളിലാണ് ഇത് സംഘടിപ്പിച്ചിരിക്കുന്നത്. 25 ന് തിരുവോണ ദിവസം, തിരുവാതിര, കളി, വടംവലി, ഓണസദ്യ എന്നീ പരിപാടികളുമായി കൊഴുപ്പേകുന്ന ആഘോഷങ്ങളാണ് നടക്കുക.

24 നും 225 നും നടക്കുന്ന മത്സരങ്ങളിൽ വിവരങ്ങൾ ചുവടെ:

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP