Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഈ സർക്കാറിന്​ ഒന്നും സംഭവിക്കാൻ പോകുന്നില്ല; അത്​ അഞ്ചു വർഷവും തികച്ച്​ ഭരിക്കും'; അമിത് ഷാ- ശരത് പവാർ കൂടിക്കാഴ്‌ച്ചയെ കുറിച്ച് പ്രതികരിച്ച് ശിവസേന

'ഈ സർക്കാറിന്​ ഒന്നും സംഭവിക്കാൻ പോകുന്നില്ല; അത്​ അഞ്ചു വർഷവും തികച്ച്​ ഭരിക്കും'; അമിത് ഷാ- ശരത് പവാർ കൂടിക്കാഴ്‌ച്ചയെ കുറിച്ച് പ്രതികരിച്ച് ശിവസേന

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മഹാരാഷ്ട്രയിലെ സഖ്യ സർക്കാർ അഞ്ച് വർഷം തികച്ച് ഭരിക്കുമെന്ന് ശിവസേന. കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത്​ ഷായും എൻ.സി.പി അധ്യക്ഷൻ ശരദ്​ പവാറും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ പ്രചരിച്ച അഭ്യൂഹങ്ങളെ തുടർന്നായിരുന്നു ശിവസേന നേതാവ്​ സഞ്​ജയ്​ റാവത്തിന്റെ പ്രതികരണം. മഹാരാഷ്​ട്രയിൽ ഭരണം കൈയാളുന്ന മഹാ വികാസ്​ സഖ്യത്തിൽ വിള്ളലുണ്ടെന്നും ഇതിന്റെ ഭാഗമായാണ്​ അമിത്​ ഷാ-പവാർ കൂടിക്കാഴ്​ചയെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

പവാറും ഷായും കൂടിക്കാഴ്ച നടത്തിയാലും അതൊന്നും മഹാരാഷ്​ട്ര സർക്കാറിന്റെ കെട്ടുറപ്പിനെ ബാധിക്കില്ലെന്ന്​ ശിവസേന നേതാവ്​ സഞ്​ജയ്​ റാവത്ത്​ പറഞ്ഞു. 'ഈ സർക്കാറിന്​ ഒന്നും സംഭവിക്കാൻ പോകുന്നില്ല. അത്​ അഞ്ചു വർഷവും തികച്ച്​ ഭരിക്കും. രാഷ്​ട്രീയ പാർട്ടികളിലെ നേതാക്കൾ പരസ്​പരം കാണാറുണ്ട്​. അത്​ ഒരു രഹസ്യമൊന്നുമല്ല. പവാർ രാജ്യത്തെ മുതിർന്ന നേതാക്കളിൽ ഒരാളാണ്​. കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി പൊതുപ്രാധാന്യമുള്ള വിഷയങ്ങൾ അദ്ദേഹത്തിന്​ ചർച്ച ചെയ്യാനുണ്ടാകാം. അതിലെന്താണ്​ തെറ്റ്​?' -അദ്ദേഹം ചോദിച്ചു.

എന്നാൽ, പ്രവചനാതീത സ്വഭാവമുള്ള എൻ.സി.പി എന്തും ചെയ്​തേക്കുമെന്ന്​ സംസ്​ഥാനത്തെ മുതിർന്ന കോൺഗ്രസ്​ നേതാക്കളിലൊരാൾ പ്രതികരിച്ചു. 'സഖ്യ സർക്കാറിന്​ ദോഷകരമായ ഒന്നും ഞങ്ങൾ ആലോചിക്കില്ല. പക്ഷേ, എൻ.സി.പിക്കും​ അതേ നിലപാടാണെന്ന്​ ഞങ്ങൾക്ക്​ പറയാൻ കഴിയില്ല. ആ പാർട്ടിയുടെ ​പ്രവചനാതീതമായ സ്വഭാവം തന്നെയാണ്​ കാരണം.' -അദ്ദേഹം പറഞ്ഞു.

അഹ്​മദാബാദിൽ ഇരുവരുടെയും പൊതുസുഹൃത്തായ വ്യവസായിയുടെ വീട്ടിൽവച്ചാണ്​ അമിത്​ ഷായും പവാറും കണ്ടുമുട്ടിയത്​. ഗുജറാത്തിൽവെച്ച്​ പവാറുമായി നടത്തിയ കൂടിക്കാഴ്ചയെകുറിച്ച്​ ചോദിച്ചപ്പോൾ 'എല്ലാ കാര്യവും പുറത്തു പറയാനാവില്ല' എന്ന അമിത്​ ഷായുടെ മറുപടിയും അഭ്യൂഹങ്ങൾക്ക്​ ആക്കം കൂട്ടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP