Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പിൽ മിന്നും വിജയവുമായി വിജയ് ഫാൻസ് അസോസിയേഷൻ; ഒൻപത് ജില്ലകളിലായി സംഘടന നേടിയത് 109 സീറ്റുകൾ; വിജയത്തിലും മൗനം വിടാതെ വിജയ്

തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പിൽ മിന്നും വിജയവുമായി വിജയ് ഫാൻസ് അസോസിയേഷൻ; ഒൻപത് ജില്ലകളിലായി സംഘടന നേടിയത് 109 സീറ്റുകൾ; വിജയത്തിലും മൗനം വിടാതെ വിജയ്

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: രാഷ്ട്രീയം സംബന്ധിച്ച് നടൻ വിജയ് കനത്ത മൗനം പാലിക്കുമ്പോഴും അദ്ദേഹത്തിന്റെ ഫാൻസ് അസോസിയേഷന് തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ വിജയം. ഒക്ടോബർ 12ന് പ്രഖ്യാപിക്കപ്പെട്ട തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ ഒൻപത് ജില്ലകളിലായി 109 സീറ്റുകൾ ദളപതി വിജയ് മക്കൾ ഇയക്കം അംഗങ്ങൾ വിജയിച്ചു.പുതുയായി രൂപീകരിച്ച 9 ജില്ലകളിലെ തദ്ദേശ തെരഞ്ഞെടുപ്പാണ് നടന്നത്.

ഒക്ടോബർ 6നും 9നുമാണ് തമിഴ്‌നാട്ടിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ 27003 പദവികളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. കാഞ്ചിപുരം, ചെങ്കൽപ്പേട്ട്, കല്ലകുറിച്ചി, വില്ലുപുരം, റാണിപ്പേട്ട്, തിരുപ്പത്തൂർ, തെങ്കാശി, തിരുന്നേൽവേലി എന്നിവിടങ്ങളിൽ എല്ലാം വിജയ് ഫാൻസ് വിജയിച്ചിട്ടുണ്ട്. ഇതിൽ 13 പേർ എതിരാളികൾ ഇല്ലാതെയാണ് വിജയിച്ചത് എന്നാണ്് ഭാരവാഹികൾ പറയുന്നത്.

46 പേർക്ക് മികച്ച ഭൂരിപക്ഷം ലഭിച്ചതായും ദളപതി വിജയ് മക്കൾ ഇയക്കം അറിയിച്ചു. ഒക്ടോബർ ആദ്യം തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പത്രിക നൽകാനും, പ്രചരണത്തിന് വിജയ് ഫോട്ടോ ഉപയോഗിക്കാനും അനുമതി ലഭിച്ചുവെന്നാണ് വിജയ് ഫാൻസ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചത്.

നേരത്തെ, വിജയ് മക്കൾ ഇയക്കം രാഷ്ട്രീയപാർട്ടി പിരിച്ചുവിട്ടതായി വിജയുടെ പിതാവ് എസ് എ ചന്ദ്രശേഖർ പ്രഖ്യാപിച്ചിരുന്നു. തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് വിജയുടെ രാഷ്ട്രീയ പ്രവേശനത്തിന് എന്ന പേരിൽ ഫാൻസ് അസോസിയേഷനെ രാഷ്ട്രീയപാർട്ടിയാക്കാൻ പിതാവ് നീക്കം നടത്തിയത്.എന്നാൽ ഇതിനെ എതിർത്ത് വിജയ് രംഗത്തുവരികയും തന്റെ പേരിൽ രാഷ്ട്രീയ സംഘടനയുണ്ടാക്കുന്നതിന് എതിരെ കോടതിയിൽ ഹർജി നൽകുകയും ചെയ്തിരുന്നു.

എഐഎഡിഎംകെ പൂർണമായി തകർന്നടിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ, വിജയുടെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനമില്ലാതെതന്നെ ആരാധക സംഘടനയ്ക്ക് നേട്ടം കൈവരിക്കാനായി എന്നത് ശ്രദ്ധേയമാണ്.അതേസമയം, ഭരണകക്ഷിയായ ഡിഎംകെയാണ് തെരഞ്ഞെടുപ്പിൽ സമ്പൂർണ ആധിപത്യം നേടിയത്. 140 ജില്ലാ പഞ്ചായത്തു സീറ്റുകളിൽ 88ലും ഡിഎംകെ ജയിച്ചു. നാല് സിറ്റുകളിൽ കോൺഗ്രസ് ജയിച്ചു. എഐഎഡിഎംകെ നാല് സീറ്റിൽ ഒതുങ്ങി.

1381 പഞ്ചായത്ത് വാർഡുകളിൽ 300എണ്ണത്തിൽ ഡിഎംകെ ജയിച്ചു. 11വാർഡുകളിൽ കോൺഗ്രസ് ജയിച്ചു. എഐഎഡിഎംകെ 50സീറ്റുകളിൽ ജയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP