Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നരേന്ദ്ര മോദി ഗെലോട്ടിനെ പുകഴ്‌ത്തിയത് നിസാരമായി കാണരുത്; എല്ലാവർക്കും അറിയാം പ്രധാനമന്ത്രി ഗുലാം നബി ആസാദിനെ അഭിനന്ദിച്ചതിനു ശേഷം എന്താണ് സംഭവിച്ചതെന്ന്; ഗെലേ്ാട്ടിനെതിരെ ഒളിയമ്പെയ്ത്ത് സച്ചിൻ പൈലറ്റ്; അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് സച്ചിനോട് ഗെലോട്ടും; രാജസ്ഥാൻ കോൺഗ്രസിൽ വീണ്ടും അടിപൊട്ടുന്നു

നരേന്ദ്ര മോദി ഗെലോട്ടിനെ പുകഴ്‌ത്തിയത് നിസാരമായി കാണരുത്; എല്ലാവർക്കും അറിയാം പ്രധാനമന്ത്രി ഗുലാം നബി ആസാദിനെ അഭിനന്ദിച്ചതിനു ശേഷം എന്താണ് സംഭവിച്ചതെന്ന്; ഗെലേ്ാട്ടിനെതിരെ ഒളിയമ്പെയ്ത്ത് സച്ചിൻ പൈലറ്റ്; അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് സച്ചിനോട് ഗെലോട്ടും; രാജസ്ഥാൻ കോൺഗ്രസിൽ വീണ്ടും അടിപൊട്ടുന്നു

മറുനാടൻ ഡെസ്‌ക്‌

ജയ്പുർ: രാജസ്ഥാൻ കോൺഗ്രസിൽ വീണ്ടും അടിപൊട്ടുന്നു. സച്ചിൻ പൈലറ്റ് വീണ്ടും മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ ഉന്നം വെച്ചു രംഗത്തെത്തിയതോടയാണ് സംസ്ഥാനത്ത് കാര്യങ്ങള് സംഘർഷഭരിതമാകുന്നത്. മുഖ്യമന്ത്രി ഗെലോട്ടിനെതിരെ സച്ചിൻ പൈലറ്റ് വീണ്ടും രംഗത്തു വന്നിരുന്നു. അധ്യക്ഷ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പാർട്ടിക്കെതിരേ കലാപം നടത്തിയ എംഎ‍ൽഎമാർക്കെതിരേ നടപടി വേണമെന്ന് സച്ചിൻ ആവശ്യപ്പെട്ടു. ഹിമാചൽ പ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോൾ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാജസ്ഥാനിലെ അനിശ്ചിതാന്തരീക്ഷം അവസാനിപ്പിക്കാൻ സമയമായെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ സാഹചര്യത്തിൽ ഉടൻ തീരുമാനം കൈക്കൊള്ളുമെന്ന് പാർട്ടി നിരീക്ഷകൻ കെ.സി. വേണുഗോപാൽ അറിയിച്ചിട്ടുണ്ടെന്നും സച്ചിൻ കൂട്ടിച്ചേർത്തു. ചൊവ്വാഴ്ച രാജസ്ഥാനിൽ നടന്ന സർക്കാർ പരിപാടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗഹലോതിനെ മുതിർന്ന മുഖ്യമന്ത്രിയെന്ന് പുകഴ്‌ത്തിയത് കൗതുകകരമാണെന്ന് സച്ചിൻ പറഞ്ഞു. ആ അഭിനന്ദനത്തെ നിസ്സാരമായി കാണാനാകില്ല. എല്ലാവർക്കും അറിയാം പ്രധാനമന്ത്രി ഗുലാം നബി ആസാദിനെ അഭിനന്ദിച്ചതിനു ശേഷം എന്താണ് സംഭവിച്ചതെന്ന്, സച്ചിൻ പറഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന ഗുലാം നബി കുറച്ചുനാൾ മുൻപാണ് കോൺഗ്രസ് വിട്ടതും പിന്നാലെ പുതിയ പാർട്ടി രൂപവത്കരിച്ചതും.

രാജസ്ഥാനിലെ സാഹചര്യത്തെ പാർട്ടി നിരീക്ഷകർ ഗൗരവത്തോടെയാണ് കണ്ടത്. സംഭവിച്ചത് അച്ചടക്കമില്ലായ്മയാണെന്ന് പാർട്ടി പറയുകയും ചെയ്തു. മൂന്ന് എംഎ‍ൽഎമാർക്ക് ഇത് സംബന്ധിച്ച് നോട്ടീസ് നൽകി. ഇനി നടപടിയാണ് വേണ്ടത്. എല്ലാവർക്കും ഒരേനിയമം ബാധകമായ പഴയപാർട്ടിയാണ് കോൺഗ്രസ്, ആര് എത്ര മുതിർന്ന നേതാവായാലും. പുതിയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉടൻ തീരുമാനം എടുക്കുമെന്ന് ഉറപ്പുണ്ടെന്നും സച്ചിൻ പറഞ്ഞു.

അതേസമയം സച്ചിൻ പൈലറ്റ് അനാവശ്യ പ്രസ്താവന നടത്തുകയാണെന്ന് ഗെലോട്ട് കുറ്റപ്പെടുത്തി. അനാവശ്യ പ്രസ്താവനകൾ അരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നേരത്തെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആദ്യം പരിഗണിച്ച അശോക് ഗെലോട്ട് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻ തയാറായിരുന്നില്ല. കോൺഗ്രസ് അധ്യക്ഷനായാലും അശോക് ഗെലോട്ട് രാജസ്ഥാൻ മുഖ്യമന്ത്രിയായി തുടരണമെന്ന് ആവശ്യപ്പെട്ട് നിരവധി എംഎൽഎമാർ രാജിഭീഷണി മുഴക്കി. ഇതിൽ അതൃപ്തി രേഖപ്പെടുത്തിയ ഹൈക്കമാൻഡ്, ഒടുവിൽ മല്ലികാർജുൻ ഖർഗെയെ അധ്യക്ഷ തിരഞ്ഞെടുപ്പിൽ രംഗത്തിറക്കുകയായിരുന്നു. പാർട്ടിയിൽ പ്രതിഷേധം സംഘടിപ്പിച്ചവർക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാൻ നേതൃത്വം തയാറാകാതെ വന്നതോടെയാണ് സച്ചിൻ രംഗത്തെത്തിയത്.

2020 ജൂലൈയിൽ 20 എംഎൽഎമാരുമായി ചേർന്ന് സച്ചിൻ പൈലറ്റ് ഡൽഹിയിലെ റിസോട്ടിലേക്ക് മാറി രാജസ്ഥാൻ സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. തന്നെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ടാണ് റിസോർട്ട് രാഷ്ട്രീയം നടത്തിയത്. മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ പാർട്ടിയെ പിളർത്തുമെന്ന് സച്ചിൽ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ സച്ചിന്റെ നീക്കം പരാജയപ്പെടുകയായിരുന്നു. അശോക് ഗെലോട്ടിന് പിന്തുണയുമായി കൂടുതൽ എംഎൽഎമാർ രംഗത്തെത്തിയതോടെ നീക്കം പൊളിഞ്ഞു. തുടർന്ന് സച്ചിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും പാർട്ടി നീക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP