Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്ത്രീകളെ ക്ഷേത്രങ്ങളിൽ പൂജാരിമാരായി നിയമിക്കും; താൽപര്യമുള്ള സ്ത്രീകൾക്ക് സർക്കാർ പരിശീലനം നൽകുമെന്ന് തമിഴ്‌നാട് ദേവസ്വം മന്ത്രി പി.കെ.ശേഖർ ബാബു; പ്രസ്താവനയ്ക്ക് പിന്നാലെ എതിർപ്പുമായി ഒരുവിഭാഗം; പുതിയ വിവാദത്തിന് തിരികൊളുത്തി ഡിഎംകെ സർക്കാർ

സ്ത്രീകളെ ക്ഷേത്രങ്ങളിൽ പൂജാരിമാരായി നിയമിക്കും; താൽപര്യമുള്ള സ്ത്രീകൾക്ക് സർക്കാർ പരിശീലനം നൽകുമെന്ന് തമിഴ്‌നാട് ദേവസ്വം മന്ത്രി പി.കെ.ശേഖർ ബാബു; പ്രസ്താവനയ്ക്ക് പിന്നാലെ എതിർപ്പുമായി ഒരുവിഭാഗം;  പുതിയ വിവാദത്തിന് തിരികൊളുത്തി ഡിഎംകെ സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: സ്ത്രീകളെ ക്ഷേത്രങ്ങളിൽ പൂജാരിമാരായി നിയമിക്കാൻ ഒരുങ്ങി തമിഴ്‌നാട് സർക്കാർ. തീരുമാനത്തെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ ഒരുവിഭാഗം രംഗത്തെത്തി കഴിഞ്ഞു. താൽപര്യമുള്ള സ്ത്രീകൾക്ക് സർക്കാർ പരിശീലനം നൽകും. നിലവിൽ പൂജാരിമാരുടെ ഒഴിവുള്ള ക്ഷേത്രങ്ങളിൽ സ്ത്രീകളെ നിയമിക്കും. ഇതു സംബന്ധിച്ചുള്ള ഉത്തരവ് ഉടൻ പുറത്തിറക്കുമെന്ന് തമിഴ്‌നാട് ദേവസ്വം മന്ത്രി പി കെ ശേഖർ ബാബു അറിയിച്ചു. എല്ലാ ഹൈന്ദവർക്കും പൂജാരിമാരാകാം എന്നതുകൊണ്ടു തന്നെ താല്പര്യമുള്ള സ്ത്രീകൾക്കും പൂജാരിമാരാകാം. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അംഗീകാരം ലഭിച്ചാലുടൻ സ്ത്രീ പൂജാരിമാർക്ക് പരിശീലനം നൽകിത്തുടങ്ങും. തുടർന്ന്, ഒഴിവുള്ള ക്ഷേത്രങ്ങളിൽ അവരെ നിയമിക്കും- മന്ത്രി പറഞ്ഞു.

ഹിന്ദുക്ഷേത്രങ്ങളിൽ സ്ത്രീകളെ പൂജാരിമാരായി നിയമിക്കുന്നതിനെ ചൊല്ലി ദീർഘകാലമായി തർക്കം നിലനിൽക്കുകയാണ്. സാമൂഹിക പരിഷ്‌കർത്താക്കൾ ഇക്കാര്യത്തിൽ തുല്യത വേണമെന്ന് വാദിച്ചുവരുന്നു. ഏതായാലും മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ വിഷയം ചൂടേറിയ ചർച്ച ആയിക്കഴിഞ്ഞു.

ഡിഎംകെ സർക്കാർ 100 ദിവസം പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ ബ്രാഹ്മണരല്ലാത്ത, പരിശീലനം പൂർത്തിയാക്കിയ പൂജാരിമാരെ ദേവസ്വം ക്ഷേത്രങ്ങളിൽ നിയമിക്കുമെന്നും പി കെ ശേഖർ ബാബു പറഞ്ഞു. ക്ഷേത്ര സംബന്ധിയായി മദ്രാസ് ഹൈക്കോടതി നൽകിയ 75 നിർദ്ദേശങ്ങൾ പടിപടിയായി നടപ്പാക്കി വരികയാണെന്നും മന്ത്രി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP