Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലഖിംപുർ സംഭവത്തിന്റെ അടിസ്ഥാനത്തിൽ മുത്തശ്ശിപ്പാർട്ടിയുടെ ഉയിർപ്പ് നോക്കിക്കാണുന്നവർ വലിയ നിരാശയിലാവും! ഈ ട്വീറ്റിലുള്ളത് യുപിയിൽ പ്രിയങ്കയ്ക്കും പാർലമെന്റിൽ രാഹുലിനും ബദലാകാൻ കഴിയില്ലെന്ന സന്ദേശം; പ്രശാന്ത് കിഷോർ പൂർണ്ണ നിരാശൻ; പ്രതിപക്ഷ ഐക്യത്തിന് ഇനി പുതിയ പദ്ധതികൾ

ലഖിംപുർ സംഭവത്തിന്റെ അടിസ്ഥാനത്തിൽ മുത്തശ്ശിപ്പാർട്ടിയുടെ ഉയിർപ്പ് നോക്കിക്കാണുന്നവർ വലിയ നിരാശയിലാവും! ഈ ട്വീറ്റിലുള്ളത് യുപിയിൽ പ്രിയങ്കയ്ക്കും പാർലമെന്റിൽ രാഹുലിനും ബദലാകാൻ കഴിയില്ലെന്ന സന്ദേശം; പ്രശാന്ത് കിഷോർ പൂർണ്ണ നിരാശൻ; പ്രതിപക്ഷ ഐക്യത്തിന് ഇനി പുതിയ പദ്ധതികൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പ്രശാന്ത് കിഷോറിനും കോൺഗ്രസിനെ മടുത്തു. ഇങ്ങനെ പോയാൽ ഒന്നും ആകാനാകില്ലെന്ന് മുന്നറിയിപ്പ് നൽകുകയാണ് രാഹുൽ ഗാന്ധിക്ക് പ്രശാന്ത് കിഷോർ. ഉത്തർപ്രദേശ് രാഷ്ട്രീയത്തെ ചെറിയ നമ്പറുകളിലൂടെ പിടിച്ചു കെട്ടാനാകില്ലെന്ന സന്ദേശമാണ് പ്രിയങ്കാ ഗാന്ധിക്കും പ്രശാന്ത് കിഷോർ നൽകുന്നത്. കോൺഗ്രസുമായുള്ള ബന്ധം ഉലയുന്നുവെന്നു സൂചനനൽകി പ്രശാന്ത് കിഷോറിന്റെ ട്വീറ്റ് എത്തുമ്പോൾ കോൺഗ്രസിന്റെ രാഷ്ട്രീയ ഭാവിയിലും ചർച്ച തുടരുകയാണ്.

ബിജെപിക്ക് ബദലാകാൻ രാഹുലിന് കഴിയില്ലെന്ന തിരിച്ചറിവാണ് പ്രശാന്ത് കിഷോറും പങ്കുവച്ച ടീറ്റ് എന്നാണ് വിലയിരുത്തൽ. ചെറിയ ഗമ്മിക്കുകളിലൂടെ ജനങ്ങളെ കൈയിലെടുക്കാൻ കഴിയില്ലെന്നാണ് വിലയിരുത്തൽ. ലഖിംപുർ സംഭവത്തിന്റെ അടിസ്ഥാനത്തിൽ മുത്തശ്ശിപ്പാർട്ടിയുടെ ഉയിർപ്പ് നോക്കിക്കാണുന്നവർ വലിയ നിരാശയിലാവുമെന്ന് കിഷോർ കുറിച്ചു. ഇനിയുള്ള പ്രശാന്ത് കിഷോറിന്റെ നീക്കങ്ങൾ നിർണ്ണായകമാണ്. രാഹുലിനേയും മമതാ ബാനർജിയേയും ശരത് പവാറിനേയും മുന്നിൽ നിർത്തിയുള്ള പ്രതിപക്ഷ ബദലാണ് പ്രശാന്ത് കിഷോർ ആഗ്രഹിച്ചത്.

ലഖിംപുർ കോൺഗ്രസിന്റെ തിരിച്ചുവരവിന്റെ ഭാഗമാവുമെന്ന പ്രചാരണം നടക്കവെയാണ് പ്രശാന്തിന്റെ പ്രതികരണം. എന്നാൽ, പാർട്ടിക്ക് പ്രശാന്തിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പ്രതികരിച്ചത്. തൃണമൂൽ കോൺഗ്രസിന്റെ ഉപദേശകനാണ് ഇപ്പോൾ പ്രശാന്ത്. ഇതും പ്രശാന്തിന്റെ സേവനം ആവശ്യമില്ലെന്ന കോൺഗ്രസ് പ്രഖ്യാപനമായും വിലയിരുത്തുന്നു.

ബംഗാളിൽ തൃണമൂലിനെ അധികാരത്തിലെത്തിച്ചശേഷം തിരഞ്ഞെടുപ്പു തന്ത്രജ്ഞനെന്നനിലയിലുള്ള ജോലി ഉപേക്ഷിക്കുകയാണെന്ന് പ്രശാന്ത് പ്രഖ്യാപിച്ചിരുന്നു. പിന്നാലെ കോൺഗ്രസിൽ ചേരുന്നതിനായി രാഹുൽ ഗാന്ധിയുമായി ചർച്ചകളും തുടങ്ങി. എന്നാൽ, പ്രശാന്തിനെ നേരിട്ട് ദേശീയ ജനറൽ സെക്രട്ടറിയും പ്രവർത്തകസമിതി അംഗവുമാക്കി പാർട്ടിയിൽ കൊണ്ടുവരുന്നതിൽ മുതിർന്ന പല നേതാക്കളും ജി-23 നേതാക്കളും എതിർത്തു. ഇതോടെ തീരുമാനം വൈകി.

കോൺഗ്രസിന്റെ പുനരുദ്ധാരണകാര്യത്തിൽ പൂർണസ്വാതന്ത്ര്യം പ്രശാന്ത് രാഹുലുമായുള്ള ചർച്ചകളിൽ ആവശ്യപ്പെട്ടിരുന്നു. ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ഫലത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനാവില്ലെന്നും വ്യക്തമാക്കി. പാർട്ടിയുടെ പുനരുദ്ധാരണത്തിന് കൂടുതൽ സമയം വേണമെന്നായിരുന്നു വാദം. എന്നാൽ, ഉത്തർപ്രദേശിന്റെ ഫലം മെച്ചപ്പെടുത്തുന്നകാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് രാഹുൽ തയ്യാറായില്ല. പ്രിയങ്കയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുകയായിരുന്നു ലക്ഷ്യം. എന്നാൽ യുപിയിൽ ബിജെപിയെ തോൽപ്പിക്കുക കോൺഗ്രസിന് അസാധ്യമാണെന്ന നിലപാടിലായിരുന്നു പ്രശാന്ത്.

എസ് പിയേയും ബി എസ് പിയേയും പോലുള്ള കക്ഷികളിലേക്ക് ഇറങ്ങി ചെല്ലണമെന്നതായിരുന്നു പ്രശാന്തിന്റെ ഫോർമുല. ഇത് രാഹുലിന് അംഗീകരിക്കാൻ കഴിയുന്നില്ലെന്നും സൂചനയുണ്ട്. പുതിയ ട്വീറ്റോടെ പ്രശാന്ത് കോൺഗ്രസ് ക്യാമ്പിൽ നിന്ന് മാറുമെന്നാണ് വിലയിരുത്തൽ. അതിന് ശേഷം ബിജെപിക്കെതിരെ മമാതാ ബാനർജിയെ മുന്നിൽ നിർത്തിയുള്ള പുതിയ ബദൽ പ്രശാന്ത് അവതരിപ്പിക്കുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP