Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സാധാരണക്കാരുടെ ദീപാവലി നിങ്ങളുടെ കൈയിലാണെന്ന് സുപ്രീം കോടതി ഓർമിപ്പിച്ചതോടെ ഉണർന്ന് പ്രവർത്തിച്ച് കേന്ദ്രസർക്കാർ; 2 കോടി വരെയുള്ള വായ്പകളുടെ കൂട്ടുപലിശ ഒഴിവാക്കും; മൊറട്ടോറിയം പദ്ധതിയിൽ ഇല്ലാത്തവർക്കും വായ്പകൾ തിരിച്ചടയ്ക്കുന്നത് തുടരുന്നവർക്കും ബാധകം; പിഴപ്പലിശ ഒഴിവാക്കി ഉത്തരവിറങ്ങി

സാധാരണക്കാരുടെ ദീപാവലി നിങ്ങളുടെ കൈയിലാണെന്ന് സുപ്രീം കോടതി ഓർമിപ്പിച്ചതോടെ ഉണർന്ന് പ്രവർത്തിച്ച് കേന്ദ്രസർക്കാർ; 2 കോടി വരെയുള്ള വായ്പകളുടെ കൂട്ടുപലിശ ഒഴിവാക്കും; മൊറട്ടോറിയം പദ്ധതിയിൽ ഇല്ലാത്തവർക്കും വായ്പകൾ തിരിച്ചടയ്ക്കുന്നത് തുടരുന്നവർക്കും ബാധകം; പിഴപ്പലിശ ഒഴിവാക്കി ഉത്തരവിറങ്ങി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബാങ്ക് വായ്പകളുടെ മൊറട്ടോറിയം കാലത്തെ പിഴപ്പലിശ ഒഴിവാക്കിക്കൊണ്ട് കേന്ദ്ര ധനമന്ത്രാലയത്തിന്റെ മാർഗനിർദ്ദേശം പുറത്തിറക്കി. സുപ്രീംകോടതി നിർദ്ദേശപ്രകാരമാണ് നടപടി. ഇതേതുടർന്ന് മൊറട്ടോറിയം പ്രഖ്യാപിച്ച മാർച്ച് ഒന്ന് മുതൽ ഓഗസ്റ്റ് 31 വരെയുള്ള ആറ് മാസക്കാലത്തെ രണ്ട് കോടി രൂപ വരെയുള്ള വായ്പകളുടെ കൂട്ടുപലിശ ഒഴിവാക്കും.

നേരത്തെ, പിഴപ്പലിശ ഒഴിവാക്കാൻ തീരുമാനിച്ചെങ്കിൽ അത് നടപ്പാക്കാൻ എന്തിനാണ് വൈകുന്നതെന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു. ഇതിന് മറുപടിയായി മൊറട്ടോറിയം കാലത്തെ ബാങ്ക് വായ്പകളുടെ കൂട്ടുപലിശ ഒഴിവാക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

തീരുമാനം എടുത്തെങ്കിൽ എന്തുകൊണ്ട് അത് നടപ്പാക്കുന്നില്ല എന്ന് വിമർശിച്ച സുപ്രീംകോടതി നവംബർ രണ്ടിനകം ഉത്തരവിറക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പരാമർശം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കൂട്ടുപലിശ ഒഴിവാക്കിക്കൊണ്ടുള്ള മാർഗരേഖ കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയത്.

ചെറുകിട വ്യവസായങ്ങൾക്കുള്ള വായ്പ, വിദ്യാഭ്യാസ വായ്പ, ഭവന വായ്പ, ക്രെഡിറ്റ് കാർഡ് കുടിശിക, വാഹന വായ്പ, വ്യക്തിഗത വായ്പ, സാധനങ്ങൾ വാങ്ങാൻ വേണ്ടി എടുത്ത വായ്പ തുടങ്ങിയവയ്ക്കാണ് ഇളവ് ലഭിക്കുക. മൊറട്ടോറിയം പദ്ധതി പ്രയോജനപ്പെടുത്താത്തവരും വായ്പകൾ തിരിച്ചടയ്ക്കുന്നത് തുടരുന്നവർക്കും ഇതു ബാധകമാണ്.

ഉത്സവ സീസണിനു മുന്നോടിയായാണ് സർക്കാരിന്റെ ആശ്വാസ പ്രഖ്യാപനം. മൊറട്ടോറിയം ഇല്ലാത്തവർക്കും ഇത് ബാധകമാകും. സാധാരണക്കാരുടെ ദീപാവലി സർക്കാരിന്റെ കയ്യിലാണെന്നും 2 കോടി രൂപ വരെ വായ്പയെടുത്ത ആളുകളുടെ കാര്യത്തിൽ തങ്ങൾക്ക് ഉത്കണ്ഠയുണ്ടെന്നും കോടതി അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ എത്രയും പെട്ടെന്ന് തീരുമാനം എടുക്കാനും സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. പലിശ ഇളവ് നൽകുന്നതിൽ തീരുമാനം ആയിട്ടുണ്ടെന്നും ചില നടപടിക്രമങ്ങൾ പൂർത്തിയാക്കാനായി സമയം ദീർഘിപ്പിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.

നവംബർ 2ന് കേസ് വീണ്ടും പരിഗണിക്കുമെന്നും അന്ന് തീരുമാനം അറിയിക്കണമെന്നുമാണ് കോടതി നിർദ്ദേശിച്ചത്. കോവിഡ് മഹാമാരി കാരണം മാർച്ചിലാണ് ആർബിഐ വായ്പാ തിരിച്ചടവിന് മൂന്നു മാസത്തെ മൊറട്ടോറിയം അനുവദിച്ചത്. അത് പിന്നീട് ഓഗസ്റ്റ് 31 വരെ നീട്ടി നൽകി. രണ്ടു കോടി വരെയുള്ള വായ്പകൾക്കാണ് കൂട്ടുപലിശ ഒഴിവാക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP