Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സി.ആർ.പി.സിയും ഐ.പി.സിയും കാലോചിതമായി പരിഷ്‌കരിക്കാൻ കേന്ദ്രസർക്കാർ; കരട് ബിൽ ഉടൻ പാർലമെന്റിൽ അവതരിപ്പിക്കും; എൻഐഎക്ക് വിശാല അധികാരം നൽകും; ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിൽ തീവ്രവാദ കേസുകൾ കുറഞ്ഞതായി അമിത് ഷാ

സി.ആർ.പി.സിയും ഐ.പി.സിയും കാലോചിതമായി പരിഷ്‌കരിക്കാൻ കേന്ദ്രസർക്കാർ; കരട് ബിൽ ഉടൻ പാർലമെന്റിൽ അവതരിപ്പിക്കും; എൻഐഎക്ക് വിശാല അധികാരം നൽകും; ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിൽ തീവ്രവാദ കേസുകൾ കുറഞ്ഞതായി അമിത് ഷാ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്തെ ക്രിമിനൽ നടപടി ചട്ടവും (സി.ആർ.പി.സി.), ഇന്ത്യൻ ശിക്ഷാനിയമവും (ഐ.പി.സി.) കാലോചിതമായി മാറ്റം വരുത്താൻ ഒരുങ്ങി കേന്ദ്ര സർക്കാർ. കരട് ബിൽ ഉടൻ പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഹരിയാനയിലെ സൂരജ്കുണ്ഡിൽ, സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും ആഭ്യന്തര മന്ത്രിമാരും ആഭ്യന്തര സെക്രട്ടറിമാരും പങ്കെടുത്ത ദ്വിദിന ചിന്തൻ ശിബിരത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രഖ്യാപനം.

സി.ആർ.പി.സി, ഐ.പി.സി എന്നിവ കാലോചിതമായി പരിഷ്‌കരിക്കുന്നത് സംബന്ധിച്ച് നിരവധി നിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു. അവ പരിശോധിച്ചു വരികയാണ്. മാറ്റങ്ങൾ ഉൾക്കൊള്ളുന്ന കരട് ബിൽ ഉടൻ പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് അമിത് ഷാ പറഞ്ഞു.

അടുത്ത ലോക്സഭാ സമ്മേളനത്തിൽ തന്നെ ബിൽ അവതരിപ്പിക്കാനാണ് സാധ്യത. ബില്ലിൽ പ്രധാനപ്പെട്ട പല മാറ്റങ്ങളുമുണ്ടാകുമെന്ന സൂചനയാണ് കേന്ദ്ര സർക്കാർ നൽകുന്നത്. സൈബർ കുറ്റകൃത്യങ്ങൾ, നാർകോട്ടിക്സ്, അതിർത്തി കടന്നെത്തുന്ന ഭീകരവാദം തുടങ്ങിയ കുറ്റകൃത്യങ്ങളെ കൈകാര്യം ചെയ്യുന്നതിനുള്ള സംയുക്ത പദ്ധതി ആസൂത്രണം ചെയ്യാൻ ചിന്തൻ ശിബിരം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ അന്വേഷണ ഏജൻസിയെ കൂടുതൽ അധികാരങ്ങൾ നൽകി ശക്തിപ്പെടുത്തുന്ന കാര്യവും അമിത് ഷാ പ്രഖ്യാപിച്ചു. എൻഐഎക്ക് വിശാല അധികാരം നൽകിയിട്ടുണ്ടെന്നും 2024 ഓടെ എല്ലാ സംസ്ഥാനങ്ങളിലും എൻഐഎ ബ്രാഞ്ചുകൾ തുടങ്ങാൻ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ തടയാൻ സംസ്ഥാനങ്ങളും കേന്ദ്രവും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം ഭീകരവാദ പ്രവർത്തനങ്ങളിൽ 34% കുറവുണ്ടായി. സൈനിക മരണനിരക്ക് 64 ശതമാനവും സാധാരണക്കാരുടെ മരണത്തിൽ 90% കുറവും ഉണ്ടായതായി അമിത്ഷാ പറഞ്ഞു. സഹകരണ ഫെഡറലിസം, സമ്പൂർണ സർക്കാർ സമീപനം എന്നീ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി സഹകരണം, ഏകോപനം, കൂട്ടായ പ്രവർത്തനം എന്നിവയ്ക്ക് പ്രാധാന്യം നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP