Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കോൺഗ്രസ് പിന്തുണയ്ക്കില്ല; കേരള നേതാക്കളുടെ നടപടിയിൽ മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് അതൃപ്തി; പാർട്ടി അദ്ധ്യക്ഷൻ നിലപാട് വ്യക്തമാക്കിയത് യെച്ചൂരിയുമായും പവാറുമായും ഉള്ള കൂടിക്കാഴ്ചയിൽ; ഗവർണറോടുള്ള ചായ് വിൽ മാറ്റമില്ലാതെ വി ഡി സതീശനും ചെന്നിത്തലയും

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കോൺഗ്രസ് പിന്തുണയ്ക്കില്ല; കേരള നേതാക്കളുടെ നടപടിയിൽ മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് അതൃപ്തി; പാർട്ടി അദ്ധ്യക്ഷൻ നിലപാട് വ്യക്തമാക്കിയത് യെച്ചൂരിയുമായും പവാറുമായും ഉള്ള കൂടിക്കാഴ്ചയിൽ; ഗവർണറോടുള്ള ചായ് വിൽ മാറ്റമില്ലാതെ വി ഡി സതീശനും ചെന്നിത്തലയും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണയ്ക്കുന്ന കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ നടപടിയിൽ എഐസിസി പ്രസിഡന്റ് മല്ലിഗാർജ്ജുൻ ഖാർഗെയ്ക്ക് അതൃപ്തി.

ഗവർണറെ പിന്തുണയ്ക്കുന്ന നിലപാട് കോൺഗ്രസിനില്ലെന്നും ഖാർഗെ വ്യക്തമാക്കി. ഗവർണർ വിഷയത്തിൽ ഖാർഗെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായും എൻസിപി അധ്യക്ഷൻ ശരത് പവാറുമായും ചർച്ച നടത്തി.

കഴിഞ്ഞ ദിവസങ്ങളിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഗവർണറെ പിന്തുണച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഖാർഗെയുടെ പ്രതികരണം. സർക്കാരിനെ തുടർച്ചയായി പ്രതിസന്ധിയിലാക്കുന്ന ഗവർണറോട് സമവായത്തിന്റെ പാത വേണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയിൽ പൊതു രാഷ്ട്രീയ സാഹചര്യത്തിന്മേലുള്ള ചർച്ചയിൽ പല അംഗങ്ങളും അഭിപ്രായപ്പെട്ടിരുന്നു. ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് ഫെഡറൽ തത്വങ്ങൾക്കും ഭരണഘടനയ്ക്കും എതിരാണെന്ന് വിമർശനവും ഉയർന്നു.

കേരള സർക്കാരിന് പൂർണ പിന്തുണ നൽകുമെന്ന് വ്യക്തമാക്കിയ കേന്ദ്ര കമ്മിറ്റി, ഗവർണറുടെ നടപടികളിൽ രാഷ്ട്രീയമായി പ്രതിരോധം തീർക്കാനും തീരുമാനിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ ഗവർണർമാർ നടത്തുന്ന ഏറ്റുമുട്ടലിനെതിരെ പ്രതിപക്ഷ പാർട്ടികളെ ഒപ്പം നിർത്തുന്നതിന്റെ ഭാഗമായാണ് യച്ചൂരി പ്രതിപക്ഷ നേതാക്കളുമായി ചർച്ച നടത്തുന്നത്.

കേരളത്തിൽ ഇടതുപക്ഷ സർക്കാരുമായി തുടർച്ചയായി ഉരസുന്ന ഗവർണർക്കു കോൺഗ്രസ് നേതൃത്വം ഒളിഞ്ഞുംതെളിഞ്ഞും പിന്തുണ നൽകുന്നുണ്ട്. ഇക്കാര്യത്തിൽ ഭിന്നാഭിപ്രായങ്ങളുണ്ടെങ്കിലും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉൾപ്പെടെയുള്ളവർക്കു ഗവർണറെ പരസ്യമായി പിന്തുണയ്ക്കുന്ന സമീപനമാണ്.

ഏറ്റവുമൊടുവിൽ, കേരളത്തിലെ 9 സർവകലാശാലാ വൈസ് ചാൻസലർമാരോട് (വിസി) രാജിവയ്ക്കണമെന്ന് നിർദ്ദേശിച്ച ഗവർണറുടെ നടപടിയെ പിന്തുണച്ച് വി.ഡി.സതീശനും രമേശ് ചെന്നിത്തലയും രംഗത്തെത്തി. അതേസമയം, കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഗവർണറുടെ നടപടിയെ വിമർശിച്ചിരുന്നു.

ഗവർണ്ണർ -- സർക്കാർ പോര് ശ്രദ്ധ തിരിക്കാനെന്നു രമേശ് ചെന്നിത്തല

ഗവർണ്ണർ - സർക്കാർ പോര് ജനങ്ങൾ നേരിടുന്ന യഥാർത്ഥ പ്രശ്‌നങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആലപ്പുഴയിൽവെച്ച് മാധ്യമങ്ങളോട് പറഞ്ഞു. ഗവർണ്ണർ ധനമന്ത്രിയെ വിമർശിച്ചത് എന്തിനെന്ന് ഇപ്പോൾ മനസ്സിലായി. വിമർശനം കേട്ടപാടേ ഗവർണ്ണറുടെ ഓഫീസ് നന്നാക്കാൻ 75 ലക്ഷം രൂപ ധനമന്ത്രി അനുവദിച്ചുനൽകി. നേരത്തേ സംഘ് പരിവാറിന്റെ സംസ്ഥാനനേതാവിനെ ഗവർണ്ണറുടെ പി.എ. ആയി അനുവദിച്ചുകൊടുത്തു.ഇതെല്ലാം ഒത്തുകളിയല്ലാതെ വേറെന്താണെന്നും ചെന്നിത്തല ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP