Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്; ബിഎസ്‌പി രാഷ്ട്രീയ സഖ്യത്തിനില്ല; ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മായാവതി

ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്; ബിഎസ്‌പി രാഷ്ട്രീയ സഖ്യത്തിനില്ല; ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മായാവതി

ന്യൂസ് ഡെസ്‌ക്‌

ലക്‌നോ: ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബഹുജൻ സമാജ് പാർട്ടി ഒറ്റയ്ക്കു മത്സരിക്കുമെന്ന് പാർട്ടി അധ്യക്ഷ മായാവതി. ഒരു രാഷ്ട്രീയ പാർട്ടിയുമായും ബിഎസ്‌പി സഖ്യം രൂപീകരിക്കില്ല. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ബിഎസ്‌പി ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും തന്റെ ജന്മദിനത്തിൽ മായാവതി വ്യക്തമാക്കി.

ഉത്തർപ്രദേശിൽ അടുത്തവർഷം ബിഎസ്‌പി സർക്കാർ രൂപീകരിക്കുമെന്നും അവർ പറഞ്ഞു. അധികാരം നേടുന്നതിനായി താൻ ഒരിക്കലും തത്വങ്ങളിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ല.

തെരഞ്ഞെടുപ്പിനായി എല്ലാ പാർട്ടി പ്രവർത്തകരും ഒരുമയോടെ പ്രവർത്തിക്കണമെന്നും അവർ പറഞ്ഞു. യുപിയിൽ ബിഎസ്‌പി അധികാരത്തിലെത്തിയാൽ എല്ലാവർക്കും കോവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്നും മായാവതി കൂട്ടിച്ചേർത്തു

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP