Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആരാണ് ആ 'ഷാ ജി'? അമിത് ഷാ ആണെങ്കിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യണം; തെലങ്കാനയിൽ എം എൽ എ മാരെ വിലയ്ക്ക് എടുക്കാനെത്തിയ ഏജന്റിന്റെ ഓഡിയോ ക്ലിപ് പുറത്തുവിട്ട് മനീഷ് സിസോദിയ; ഇത്തവണ ബിജെപിയുടെ വൃത്തികെട്ട കളി തെലങ്കാനയിൽ ആണെന്നും സിസോദിയ

ആരാണ് ആ 'ഷാ ജി'? അമിത് ഷാ ആണെങ്കിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യണം; തെലങ്കാനയിൽ എം എൽ എ മാരെ വിലയ്ക്ക് എടുക്കാനെത്തിയ ഏജന്റിന്റെ ഓഡിയോ ക്ലിപ് പുറത്തുവിട്ട് മനീഷ് സിസോദിയ; ഇത്തവണ ബിജെപിയുടെ വൃത്തികെട്ട കളി തെലങ്കാനയിൽ ആണെന്നും സിസോദിയ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: തെലങ്കാനയിൽ കെ സി ആറിന്റെ പാർട്ടിയിൽ നിന്ന് എം എൽ എമാരെ വിലയ്ക്ക് വാങ്ങാൻ ശ്രമിച്ചെന്നും അതിൽ അമിത് ഷായ്ക്ക് പങ്കുണ്ടെങ്കിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഓപ്പറേഷൻ താമര വഴി നേരത്തെ ഡൽഹിയിലെയും, പഞ്ചാബിലെയും മറ്റ് 8 സംസ്ഥാനങ്ങളിലെയും സർക്കാരുകളെ അട്ടിമറിക്കാൻ ബിജെപി ശ്രമിച്ചതായി അദ്ദേഹം ആരോപിച്ചു. ഇത്തവണ ബിജെപിയുടെ വൃത്തികെട്ട കളി തെലങ്കാനയിലാണ്.

എംഎൽഎമാരെ വിലയ്ക്കെടുക്കാനെത്തിയ ബിജെപി ഏജന്റ് എന്നാരോപിച്ച് ഒരു ഓഡിയോ ക്ലിപ്പും സിസോദിയ പുറത്തുവിട്ടു.. ഓഡിയോ സന്ദേശത്തിൽ ഒരു 'ഷാ ജി'യെക്കുറിച്ച് പരാമർശമുണ്ടെന്നും ഷാ ജി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണെങ്കിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്നും സിസോദിയ ആവശ്യപ്പെട്ടു. ഇടനിലക്കാർ എംഎൽഎയെ വിലക്ക് വാങ്ങുകയും രാജ്യത്തെ ആഭ്യന്തര മന്ത്രിക്ക് പങ്കുണ്ടാകുകയും ചെയ്താൽ രാജ്യത്തിനും വളരെ അപകടകരമാണെന്ന് സിസോദിയ പറഞ്ഞു.

ഡൽഹിയിലും, ബിജെപി ഓപ്പറേഷൻ താമര പരീക്ഷിച്ചെന്ന് സംഭാഷണത്തിൽ പറയുന്നു. 43 ആം ആദ്മി പാർട്ടി എംഎൽഎമാരെ ബിജെപിയിലേക്ക് മാറാൻ പ്രേരിപ്പിച്ചെന്നും സിസോദിയ അവകാശപ്പെട്ടു. എംഎൽഎമാരെ വാങ്ങാൻ നിങ്ങൾ 1,075 കോടി രൂപ സമാഹരിച്ചു. ഇത് ആരുടെ പണമാണ്. എവിടെ നിന്ന് വന്നു. പണത്തിന്റെ ഉറവിടം കണ്ടെത്താൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) ചുമതലപ്പെടുത്തണമെന്നും സിസോദിയ പറഞ്ഞു.

'ഈ ഓഡിയോയിൽ ബിജെപി ദല്ലാൾ ഒരു ടിആർഎസ് എംഎൽഎയെ വശീകരിക്കുന്നത് കേൾക്കാം. ഡൽഹിയിൽ 43 എംഎൽഎമാരെ വാങ്ങാൻ ശ്രമിക്കുകയാണെന്നും അതിനുവേണ്ടി പണം മാറ്റിവച്ചിരിക്കുകയാണെന്നും ഇയാൾ പറയുന്നത് ഓഡിയോ ക്ലിപ്പിൽ വ്യക്തമാണ്.' ഷായുമായും ബിഎൽ സന്തോഷുമായും സംസാരിച്ചിട്ടുണ്ടെന്നും ഇയാൾ പറയുന്നുണ്ട്'-സിസോദിയ പറഞ്ഞു.

ബ്രോക്കർ പറയുന്ന ഷാ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണെങ്കിൽ അദ്ദേഹത്തെ ഉടനെ അറസ്റ്റ് ചെയ്ത് ചോദ്യ ചെയ്യണമെന്നം സിസോദിയ ആവശ്യപ്പെട്ടു. ഡൽഹിയിലും പഞ്ചാബിലും എഎപി എംഎൽഎമാരെ വിലയ്ക്കെടുക്കാൻ ബിജെപി നടത്തിയ പരാജയപ്പെട്ട ശ്രമത്തിന്റെ തെളിവാണ് ഈ ഓഡിയോ ക്ലിപ്പന്നും സിസോദിയ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് തെലങ്കാന എംഎൽഎമാരെ ബിജെപിയിലേക്കെത്തിക്കാനെന്ന തരത്തിൽ നടത്തുന്ന സംഭാഷണത്തിന്റെ വീഡിയോ പുറത്തുവന്നത്. തുടർന്ന് പൊലീസ് നടപടിയെടുത്തു. നിർണായകമായ മുനുഗോട് ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി നാല് ബിആർഎസ് നിയമസഭാംഗങ്ങളെ കൂറുമാറാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് ബുധനാഴ്ച രാത്രി മൂന്ന് പേരെ തെലങ്കാന പൊലീസ് പിടികൂടിയത്. എന്നാൽ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി അഴിമതി വിരുദ്ധ ബ്യൂറോ കോടതിയുടെ ഉത്തരവിനെ തുടർന്ന് പൊലീസ് ഇവരെ വിട്ടയച്ചു.

ഫാം ഹൗസിൽ നടന്ന ചർച്ചയിൽ ഒരു പ്രധാന നേതാവിന് 100 കോടി രൂപ വാഗ്ദാനം ചെയ്തതായി പൊലീസ് പറഞ്ഞു. ഭാരതീയ രാഷ്ട്ര സമിതിയുടെ ഒരു എംഎൽഎ നൽകിയ സൂചനയെത്തുടർന്ന് റെയ്ഡ് നടത്തുകയും ചെയ്തു. പ്രധാന ടിആർഎസ് നേതാവിന് 100 കോടി രൂപയും ഓരോ എംഎൽഎമാർക്കും 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തതായാണ് വിവരം. ബിആർഎസ് എംഎൽഎമാരെ തങ്ങളുടെ പാർട്ടി സമീപിച്ചതായി അറിവില്ലെന്ന് തെലങ്കാനയിലെ ബിജെപി നേതൃത്വം പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP