Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സ്റ്റിയറിങ് കമ്മറ്റിയിൽ ഉൾപ്പെടുത്തിയത് നിലവിലുള്ള ഭാരവാഹികളെ; പ്രവർത്തക സമിതിയംഗങ്ങളെ തിരഞ്ഞെടുക്കുമ്പോൾ ഇപ്പോൾ പട്ടികയിൽ ഇല്ലാത്തവരും ഉണ്ടാകും; ശശി തരൂരും ചെന്നിത്തലയും കേരളത്തിൽ നിന്നും പ്രവർത്തക സമിതിയിൽ എത്തിയേക്കും; സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും കെ സി വേണുഗോപാലും പടിയിറങ്ങിയേക്കും

സ്റ്റിയറിങ് കമ്മറ്റിയിൽ ഉൾപ്പെടുത്തിയത് നിലവിലുള്ള ഭാരവാഹികളെ; പ്രവർത്തക സമിതിയംഗങ്ങളെ തിരഞ്ഞെടുക്കുമ്പോൾ ഇപ്പോൾ പട്ടികയിൽ ഇല്ലാത്തവരും ഉണ്ടാകും; ശശി തരൂരും ചെന്നിത്തലയും കേരളത്തിൽ നിന്നും പ്രവർത്തക സമിതിയിൽ എത്തിയേക്കും; സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും കെ സി വേണുഗോപാലും പടിയിറങ്ങിയേക്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ആവേശം വിതറിയ ശശി തരൂരിനെ കോൺഗ്രസ് കൈവിടുമോ എന്ന ആശങ്കയാണ് സാധാരണ അണികൾക്കിടയിൽ. ഇതിന് ഇടയാക്കിയത് കോൺഗ്രസ് അധ്യക്ഷനായി മല്ലികാർജ്ജുൻ ഖാർഗ ചുമതലയേറ്റ ശേഷം രൂപീകരിച്ച സ്റ്റിയറിങ് കമ്മറ്റിയാണ്. ഈ കമ്മറ്റിയിൽ ശശി തരൂരിനെ ഉൾകൊള്ളിച്ചിട്ടില്ല. ഇതോടെ ഇതോടെ ഒറ്റയ്ക്ക് പോരാടി ആയിരത്തിലേറെ വോട്ടുകൾ നേടിയ തരൂരിന്റെ ജനകീയതയെ കോൺഗ്രസ് കണ്ടില്ലെന്ന് നടിക്കുകയാണോ എന്ന ആശങ്കയായിരുന്നു ഉയർന്നത്.

എന്നാൽ, ഇപ്പോൽ രൂപം കൊടുത്ത സ്റ്റിയറിങ്ങ് കമ്മിറ്റി അംഗങ്ങളിൽ പലരും പുതിയ കമ്മറ്റി വരുമ്പോൾ പുറത്താകുമെന്നാണ് സൂചനകൾ. ഭൂരിഭാഗം സിഡബ്ല്യുസി അംഗങ്ങളേയും പ്രത്യേക ക്ഷണിതാക്കളേയും നിലനിർത്തിക്കൊണ്ടുള്ള പട്ടികയാണുള്ളത്. നിലവിൽ ഭാരവാഹികളായവരാണ് ഈ പട്ടികയിലുള്ളത്. അതുകൊണ്ടാണ് തരൂരിനെ ഉൾപ്പെടുത്താതിരുന്നത് എന്നാണ് കോൺഗ്രസ് നേതാക്കൾ നൽകുന്ന സൂചന. പുതിയ പ്രവർത്തക സമിതിയിലേക്ക് തരൂരിനെ ഉൾപ്പെടുത്തുമെന്നാണ് പൊതുവിലയിരുത്തൽ. എന്നാൽ, ഇക്കാര്യത്തിൽ ഗാന്ധി കുടുംബത്തിന്റെ മനസ്സ് അടക്കം നിർണായകമാകും.

47 പേരടങ്ങുന്ന ലിസ്റ്റിൽ ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ട ശശി തരൂരിന്റെ പേര് നിലവിൽ ഉൾപ്പെടുത്തിയിട്ടില്ല. ഉമ്മൻ ചാണ്ടി, കെ സി വേണുഗാപാൽ, എ കെ ആന്റണി എന്നിവരാണ് പട്ടികയിൽ ഇടം നേടിയ മലയാളികൾ. മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്കും സ്റ്റിയറിങ്ങ് കമ്മിറ്റിയിൽ അവസരം ലഭിച്ചിട്ടില്ല. കോൺഗ്രസ് പ്രവർത്തക സമിതിയംഗങ്ങളെ തെരഞ്ഞെടുത്ത് സിഡബ്ല്യുസി പുനഃസംഘടിപ്പിക്കുന്നതുവരെയാണ് സ്റ്റിയറിങ്ങ് കമ്മിറ്റിയുടെ കാലാവധി. താൽക്കാലിക സംവിധാനമാണ് സ്റ്റിയറിങ്ങ് കമ്മിറ്റിയെന്നും സിഡബ്ല്യുസിയിൽ പുതുമുഖങ്ങൾ ഉണ്ടാകുമെന്നും കോൺഗ്രസിനോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

ശശി തരൂരും രമേശ് ചെന്നിത്തലയും പ്രവർത്തക സമിതിയിലെത്തുമെന്നാണ് വിവരം. ദേശീയ രാഷ്ട്രീയത്തിലെ സജീവ പ്രവർത്തനം അവസാനിപ്പിച്ചെന്ന് എകെ ആന്റണി വ്യക്തമാക്കിയിരുന്നു. അദ്ദേഹം പ്രവർത്തക സമിതിയിൽ നിന്നും ഒഴിയുമോ എന്നും കണ്ടറിയേണ്ട കാര്യമാണ. അതേസമയം ഉമ്മൻ ചാണ്ടി എഐസിസി ജനറൽ സെക്രട്ടറിയാണ്. അദ്ദേഹത്തിന് പുതിയ കമ്മറ്റി വരുമ്പോൾ എന്തു റോളാകും ഉണ്ടാകുക എന്നും കണ്ടു തന്നെ അറിയേണ്ട കാര്യമാണ്. ആന്ധ്രയുടെ ചുമതലയുള്ള ഉമ്മൻ ചാണ്ടി ഇപ്പോഴും പാർട്ടി പരിപാടികളിൽ സജീവമാണ്. കൊടിക്കുന്നിൽ സുരേഷും ദേശീയ തലത്തിൽ പദവി ആഗ്രഹിക്കുന്നുണ്ട്.

അതേസമയം പുനഃസംഘടനയിൽ കെ സി വേണുഗോപാലിന് സംഘടനാകാര്യ ജനറൽ സെക്രട്ടറി പദം നഷ്ടമായേക്കുമെന്നും സൂചനകളുണ്ട്. കോൺഗ്രസ് അധ്യക്ഷനും സംഘടനാകാര്യ ജനറൽ സെക്രട്ടറിയും ദക്ഷിണേന്ത്യക്കാരാകുന്നതാണ് വേണുഗോപാലിന്റെ പദവി നഷ്ടത്തിന് കാരണമാകുക. അതേസമയം കെ സി വേണുഗോപാൽ മാറിയാൽ രൺദ്വീപ് സുർജേവാലയെ പോലുള്ള ഏതെങ്കിലും നേതാവിനാകും സ്ഥാനം ലഭിക്കുകക.

അതേസമയം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗ ക്ക് നൽകിയിരിക്കുന്നത് പൂർണ്ണ പ്രവർത്തന സ്വാതന്ത്ര്യമെന്നാണ് കെ സി വേണുഗോപാൽ വ്യക്തമാക്കിയ കാര്യം. ഖർഗെ റബ്ബർ സ്റ്റാമ്പാവില്ല. ഖർഗെയുടെ പ്രവർത്തനങ്ങളിൽ ഇടപെടില്ലെന്ന് ഗാന്ധി കുടുംബം വ്യക്തമാക്കിയിട്ടുണ്ട് . ഖർഗെയും തരൂരും ഉൾപ്പടെയുള്ളവർ ചേർന്ന് പാർട്ടിയെ നയിക്കുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു ശശി തരൂരിനെതിരെ പ്രവർത്തിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതം ആണ്. മത്സരത്തിനുള്ള എല്ലാ സാഹചര്യവും തരൂരിനും നൽകി തനിക്കെതിരായ പ്രചാരണങ്ങൾക്ക് മറുപടി നൽകാൻ ഔദ്യോഗിക പദവി അനുവദിക്കുന്നില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP