Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാഷ്ട്രീയ പാർട്ടിയാകാൻ 'ഓൾ ഇന്ത്യ ദളപതി വിജയ് മക്കൾ മുന്നേറ്റ്രം'; മാതാപിതാക്കൾ അടക്കം 11 പേർക്കെതിരെ നടൻ വിജയ് മദ്രാസ് ഹൈക്കോടതിയിൽ; തന്റെ പേര് ഉപയോഗിച്ച് പാർട്ടി രൂപീകരിക്കുന്നത് തടയണമെന്ന് ആവശ്യം; കേസ് സെപ്റ്റംബർ 27 ലേക്ക് മാറ്റി

രാഷ്ട്രീയ പാർട്ടിയാകാൻ 'ഓൾ ഇന്ത്യ ദളപതി വിജയ് മക്കൾ മുന്നേറ്റ്രം'; മാതാപിതാക്കൾ അടക്കം 11 പേർക്കെതിരെ നടൻ വിജയ് മദ്രാസ് ഹൈക്കോടതിയിൽ; തന്റെ പേര് ഉപയോഗിച്ച് പാർട്ടി രൂപീകരിക്കുന്നത് തടയണമെന്ന് ആവശ്യം; കേസ് സെപ്റ്റംബർ 27 ലേക്ക് മാറ്റി

ന്യൂസ് ഡെസ്‌ക്‌

ചെന്നൈ: തന്റെ പേര് ഉപയോഗിച്ച് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിൽ നിന്നും യോഗം ചേരുന്നത് അടക്കമുള്ള കാര്യങ്ങളിൽനിന്നും മാതാപിതാക്കൾ അടക്കമുള്ളവർക്കെതിരെ തടയണമെന്ന് ആവശ്യപ്പെട്ട് നടൻ വിജയ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.

അച്ഛൻ എസ്.എ. ചന്ദ്രശേഖർ, അമ്മ ശോഭ ശേഖർ, ആരാധക സംഘടനയിൽ ഉണ്ടായിരുന്ന എക്‌സിക്യൂട്ടീവ് മെമ്പർമാർ, എന്നിവരടക്കം 11 പേർക്കെതിരെയാണ് വിജയ് കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് മദ്രാസ് ഹൈക്കോടതി സെപ്റ്റംബർ 27 ലേക്ക് മാറ്റി.

വിജയ്യുടെ പേരിൽ പുതിയ പാർട്ടി ആരംഭിക്കുന്നതായി അദ്ദേഹത്തിന്റെ ബന്ധു പത്മനാഭൻ പ്രഖ്യാപിച്ചിരുന്നു. ഓൾ ഇന്ത്യ ദളപതി വിജയ് മക്കൾ മുന്നേറ്റ്രം' എന്ന പേരിലാണ് പാർട്ടി രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചത്.

വിജയുടെ അച്ഛൻ എസ്.എ ചന്ദ്രശേഖറും, അമ്മ ശോഭയുമാണ് പാർട്ടിയുടെ ട്രഷറർമാർ. നീക്കത്തിനെതിരെ നടൻ വിജയ് രംഗത്ത് വന്നിരുന്നു. തന്റെ പേരോ ചിത്രമോ ഉപയോഗിച്ച് പാർട്ടി രൂപീകരിക്കാൻ താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നായിരുന്നു നടന്റെ നിലപാട്.



വിജയ് ഫാൻസ് അസോസിയേഷനെ മുൻ നിർത്തി തിരഞ്ഞെടുപ്പ് നേരിടാനായിരുന്നു വിജയിയുടെ പിതാവ് ചന്ദ്രശേഖർ ശ്രമിച്ചത്. എന്നാൽ വിജയ് അതിന് വഴങ്ങിയില്ല. പിന്നാലെ പിതാവും താരവും തമ്മിലുള്ള കുടുംബ പ്രശ്നങ്ങനങ്ങൾ മാധ്യമ റിപ്പോർട്ടുകളായി പുറത്തുവന്നു.

അതേസമയം തമിഴ്‌നാട്ടിൽ അടുത്തമാസം നടക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആരാധകരുടെ സംഘടനയായ വിജയ് മക്കൾ ഇയക്കത്തിന് വിജയ് അനുമതി നൽകി. ഒമ്പത് ജില്ലകളിലെ ജില്ലാപഞ്ചായത്ത്, പഞ്ചായത്ത് യൂണിയൻ, ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പുകളാണ് ഒക്ടോബർ ആറ്, ഒമ്പത് തീയതികളിൽ നടക്കുന്നത്.

സ്വതന്ത്രരായായിരിക്കും ആരാധകർ മത്സരിക്കുക. വിജയുടെ ചിത്രം ആലേഘനം ചെയ്തിരിക്കുന്ന ഫാൻസ് അസോസിയേഷന്റെ കൊടികൾ, പോസ്റ്ററുകൾ എന്നിവ ഉപോയഗിക്കാനും താരം പ്രവർത്തകർക്ക് അനുവാദം നൽകി. ഒമ്പത് ജില്ലകളിലേയാക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വിജയ് പ്രചാരണരംഗത്തുണ്ടാകില്ലെന്നാണ് വിവരം.

തന്റെ ചിത്രവും സംഘടനയുടെ കൊടിയും പ്രചാരണത്തിന് ഉപയോഗിക്കാൻ വിജയ് സമ്മതിച്ചിട്ടുണ്ടെങ്കിലും അംഗങ്ങൾ സ്വന്തംനിലയിൽ എന്നവിധം മത്സരിക്കണമെന്നാണ് നിർദ്ദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP