Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോക്ക് ഡൗൺ തുടരുമ്പോൾ മനസിലേക്ക് വന്നത് എ.ആർ.റഹ്മാന്റെ 'മലർകളെ' ഗാനം; ആരോഗ്യപ്രവർത്തകർക്ക് പിന്തുണ നൽകാൻ വരികൾ തിരിച്ച് ട്രാക്ക് സെറ്റ് ചെയ്ത് അയച്ചു നൽകിയത് ലക്ഷ്മി രംഗൻ അടങ്ങുന്ന ഇരുപതോളം പിന്നണി ഗായികമാർക്ക്; മൊബൈലിൽ പാടി ഗായികമാർ അയച്ചു നൽകിയപ്പോൾ എഡിറ്റ് ചെയ്ത് ഇറക്കി സംഗീത സംവിധായകൻ ബെൻസൺ; ഫെയ്‌സ് ബുക്ക് പേജിൽ ലോഞ്ച് ചെയ്ത് ജാസി ഗിഫ്റ്റും നജീം അർഷാദും; ഗായകൻ സജിൻ ജയരാജിന്റെ ലോക്ക് ഡൗൺ ട്രാക്ക് 'മലർകളെ'യ്ക്ക് കൈയടിച്ചു സോഷ്യൽ മീഡിയ

ലോക്ക് ഡൗൺ തുടരുമ്പോൾ മനസിലേക്ക് വന്നത് എ.ആർ.റഹ്മാന്റെ 'മലർകളെ' ഗാനം; ആരോഗ്യപ്രവർത്തകർക്ക് പിന്തുണ നൽകാൻ വരികൾ തിരിച്ച് ട്രാക്ക് സെറ്റ് ചെയ്ത് അയച്ചു നൽകിയത് ലക്ഷ്മി രംഗൻ അടങ്ങുന്ന ഇരുപതോളം പിന്നണി ഗായികമാർക്ക്; മൊബൈലിൽ പാടി ഗായികമാർ അയച്ചു നൽകിയപ്പോൾ എഡിറ്റ് ചെയ്ത് ഇറക്കി സംഗീത സംവിധായകൻ ബെൻസൺ; ഫെയ്‌സ് ബുക്ക് പേജിൽ ലോഞ്ച് ചെയ്ത് ജാസി ഗിഫ്റ്റും നജീം അർഷാദും; ഗായകൻ സജിൻ ജയരാജിന്റെ ലോക്ക് ഡൗൺ ട്രാക്ക് 'മലർകളെ'യ്ക്ക് കൈയടിച്ചു സോഷ്യൽ മീഡിയ

എം മനോജ് കുമാർ

തിരുവനന്തപുരം: ലജ്ജാവതിയുടെ പാട്ടുകാരൻ ജാസി ഗിഫ്റ്റും നജീം അർഷാദും സ്വന്തം ഫെയ്‌സ് ബുക്ക് പേജുകളിൽ ഒരേ സമയം ലോഞ്ച് ചെയ്ത എ.ആർ.റഹ്മാൻ ഗാനം 'മലർകളെ'യ്ക്ക് സോഷ്യൽ മീഡിയയിൽ നിറയെ കയ്യടികൾ. വലിയ സ്വീകാര്യതയാണ് ഗായകൻ സജിൻ ജയരാജിന്റെ ഈ ആശയത്തിനു കൊറോണാ കാലത്ത് ലഭിച്ചത്. ജീവൻ പണയപ്പെടുത്തി കൊറോണക്കെതിരെ പോരാടുന്ന കേരളത്തിലെ ആരോഗ്യപ്രവർത്തകർക്ക് വേണ്ടിയാണ് ഈ ഗാനം ഗായകൻ സജിൻ ജയരാജ് ട്രാക്ക് സെറ്റ് ചെയ്ത് ഒന്ന് കൂടി അവതരിപ്പിച്ചത്. ജാസിയുടെയും നജീമിന്റെയും ഫെയ്‌സ് ബുക്ക് പേജുകളിൽ ഈ ഗാനം ലോഞ്ച് ചെയ്തതോടെ മികച്ച പ്രതികരണമാണ് ഗാനത്തിനു ലഭിക്കുന്നത്. സജിൻ ജയരാജിനൊപ്പം ഇരുപത് വനിതാ ഗായകരും രണ്ട് നർത്തകരും ഒരു ബീറ്റ് ബോക്‌സറും കൂടിയാണ് ഈ ഗാനം അവതരിപ്പിച്ചിരിക്കുന്നത്.

സജിൻ ആശയം രൂപപ്പെടുത്തി പ്രശസ്ത പിന്നണി ഗായികമാർക്ക് വരികളും ട്രാക്കും അയച്ച് നൽകുകയായിരുന്നു. ഓരോരുത്തരും അവരവരുടെ വീടുകളിൽ സ്വന്തം മൊബൈലിൽ ഹെഡ് ഫോൺ വെച്ച് പാടിയും നൃത്തം ചെയ്തും സജിനു തിരികെ അയച്ചു നൽകുകയായിരുന്നു. സജിൻ ഈ ഗാനം സംഗീത സംവിധായകനും സൗണ്ട് എഞ്ചിനീയറുമായ ബെൻസണ് കൈമാറിയപ്പോൾ സ്വന്തം വീട്ടിലിരുന്നു ഫൈനൽ എഡിറ്റിങ് ആൻഡ് മിക്‌സിങ് നടത്തി ബെൻസണാണ് ഗാനം പുറത്തു വിട്ടത്. കേരളത്തിലെ ആരോഗ്യപ്രവർത്തകർക്ക് സമർപ്പിക്കുന്ന ഗാനങ്ങൾക്കിടയിൽ ഈ ഗാനത്തിനു വലിയ സ്വീകാര്യതയാണ് വന്നിരിക്കുന്നത്.

പുതു തലമുറയിലെ ശ്രദ്ധേയ ഗായകനാണ് സജിൻ ജയരാജ്. പ്രശസ്ത പിന്നണി ഗായിക ലക്ഷ്മിരംഗനാണ് മലർകളെ എന്ന ഈ എ.ആർ.റഹ്മാൻ ഗാനത്തിന്റെ ആദ്യ വരികൾ ആലപിച്ചിരിക്കുന്നത്. സരിക ഗിരീഷ്, അപർണ ഹരികുമാർ, നഫ്‌ള സജിദ്, വർഷ എസ് കൃഷ്ണൻ, അയന വേണുഗോപാൽ, സജ്‌ന രാഗേഷ്, കാഞ്ചന ശ്രീറാം നയന നായർ, സജിൻ ജയരാജ്, മുഫീദ മജീദ്, ആൻ ബെൻസൺ, ഇന്ദു മിഥുൻ, ശ്രീ നന്ദന, ആതിര മുരളി, സ്‌നിജ ദിലീഷ്, ശരണ്യ നായർ, അശ്വതി സഞ്ജു, അനില രാജീവ്, ദിവ്യ നായർ, ഗായത്രി നായർ തുടങ്ങിയ പ്രശസ്ത ഗായകരുടെ ഒരു വൻ നിരയാണ് ഗാനാലാപനത്തിനു പിന്നിലുള്ളത്. നിതിക സജിൻ, ഗായത്രി എം.എസ് എന്നിവർ നർത്തകിമാരായി രംഗത്ത് വന്നപ്പോൾ ബീറ്റ് ബോക്‌സർ ആയി എത്തിയത് ആർദ്ര സാജനാണ്.

വൻ സ്വീകാര്യതയാണ് ഈ എ.ആർ.റഹ്മാൻ ഗാനത്തിന് ലഭിച്ചിരിക്കുന്നതെന്ന് സജിൻ ജയരാജ് മറുനാടനോട് പറഞ്ഞു. ആരോഗ്യപ്രവർത്തകർക്കുള്ള സമർപ്പണമാണെന്ന് അറിയിച്ചപ്പോൾ ജാസി ഗിഫ്റ്റും നജീം ആർഷാദും സ്വന്തം ഫെയ്‌സ് ബുക്ക് പേജുകളിൽ ഈ ഗാനം ഒരേസമയം ലോഞ്ച് ചെയ്യാമെന്ന് അറിയിക്കുകയായിരുന്നു-സജിൻ പറയുന്നു. ഗായികമാരുടെ ഒരു നിരയാണ് ഗാനത്തിനു പിന്നിലുള്ളത്. പിന്നണി ഗായകൻ ആയി ഞാൻ മാത്രമേയുള്ളൂ. ബാക്കിയുള്ളവരെല്ലാം പിന്നണി ഗായികമാരാണ്. ആരോഗ്യപ്രവർത്തകർക്കായി കൈകോർക്കാം എന്ന് പറഞ്ഞപ്പോൾ എല്ലാവരുടെയും ആദ്യ പ്രതികരണങ്ങൾ തന്നെ അനുകൂലമായിരുന്നു. ട്രാക്ക് ചിട്ടപ്പെടുത്തി വരികൾ അടയാളപ്പെടുത്തി നൽകിയപ്പോൾ എല്ലാവരും സമയനഷ്ടം കൂടാതെ തന്നെ പാടിയും നൃത്തം ചെയ്തും നൽകി. സംഗീത സംവിധായകനായ ബെൻസണാണ് എഡിറ്റിംഗും മിക്‌സിംഗും നടത്തിയത്. എല്ലാവരും ഗാനം ഏറ്റെടുക്കുകയും ഷെയർ ചെയ്യുകയും ചെയ്തു. ഇതോടെ വലിയ സ്വീകാര്യത തന്നെ സംരഭത്തിനു ലഭിച്ചു. സിനിമ-സംഗീത രംഗത്തുള്ളവർ മിക്കവരും കൊറോണയെ തൃണവത്ഗണിച്ച് പോരാട്ടം തുടരുന്ന ആരോഗ്യ പ്രവർത്തകർക്കൊപ്പം അണിനിരക്കുകയാണ്. ഇത് മനസിലാക്കി തന്നെയാണ് സജിനും ഈ എ.ആർ.റഹ്മാൻ ഗാനം വരികൾ അടയാളപ്പെടുത്തി ട്രാക്ക് സെറ്റ് ചെയ്തു നൽകിയത്.

സംരംഭം വിജയമായതിന്റെ ആഹ്ലാദം തന്നെയാണ് സജിൻ മറുനാടനോട് പങ്കുവെച്ചത്. സംഗീത രംഗത്തെ പ്രമുഖർ സജിനെ നേരിട്ട് വിളിച്ച് നല്ല അഭിപ്രായം കൂടി പറഞ്ഞതോടെ സജിനും ഹാപ്പിയായി. തമിഴ് സിനിമയായ പട്ടാളത്തിലാണ് സജിൻ ആദ്യം പാടിയത്. ഈയിടെ അഞ്ചു ഭാഷകളിൽ ഇറങ്ങിയ കുരുക്ഷേത്രയുടെ മലയാളത്തിലെ ഗാനങ്ങൾ സജിനും കൂടിയാണ് ആലപിച്ചത്. നിലവിലെ പിന്നണി ഗായകരിൽ ശ്രദ്ധ പിടിച്ചു പറ്റിയ ഗായകരിൽ മുൻനിരയിൽ സജിനുണ്ട്. ഈ ആത്മവിശ്വാസം തന്നെയാണ് റഹ്മാൻ ഗാനം ആരോഗ്യപ്രവർത്തകർക്കായി ഒന്ന് കൂടി സമർപ്പിക്കാൻ സജിനു പ്രേരണയായത്. സജിന്റെ കൺസെപ്റ്റിനു നിറയെ കയ്യടികൾ കൂടി ലഭിച്ചപ്പോൾ കൊറോണ കാലത്ത് അത് ഗായകന് ലഭിച്ച സായൂജ്യം കൂടിയായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP