Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊറോണയ്‌ക്കെതിരെ 'ജാഗ്രതൈ'; മലയാളി പ്രവാസികളുടെ മ്യൂസിക്കൽ ആൽബം ശ്രദ്ധ നേടുന്നു...

കൊറോണയ്‌ക്കെതിരെ 'ജാഗ്രതൈ'; മലയാളി പ്രവാസികളുടെ മ്യൂസിക്കൽ ആൽബം ശ്രദ്ധ നേടുന്നു...

സ്വന്തം ലേഖകൻ

ലോകം കൊറോണ വൈറസിന്റെ പിടിയിൽ കഴിയുമ്പോഴും അതിനെതിരെ ജാഗ്രതാ സന്ദേശവുമായി എത്തിയ പ്രവാസികളുടെ ആൽബം 'ജാഗ്രതൈ' ഏറെ ശ്രദ്ധ നേടുകയാണ്. പത്തനംതിട്ട റാന്നി സ്വദേശിയും പ്രവാസിയും കൂടിയായ ഏൽദോസ് മാത്യൂസാണ് ആൽബത്തിന്റെ വരികൾ എഴുതി ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഗാനത്തിലൂടെ പ്രധാനമായും നൽകുന്ന സന്ദേശം ലോകം കൊറോണ വൈറസിന്റെ പിടിയിലമർന്ന സന്ദർഭത്തിൽ നമ്മൾ അതീവ ജാഗ്രത പുലർത്തേണ്ടകാലമാണിത് എന്ന മുന്നറിയിപ്പാണ്.

ഈ ഗാനം ആലപിച്ചിരിക്കുന്നത് ബിമൽ പങ്കജ്, ലൗലി ജിജി എന്നിവരാണ്. മൂന്ന് മിനിറ്റിലേറെയുള്ള ഗാനത്തിൽ സർക്കാർ നിർദേശങ്ങൾ അനുസരിച്ച് എല്ലാവരും പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിക്കാൻ ആഹ്വാനവും നടത്തുന്നു. വിനോദ് ചന്ദ്ര ഓർക്കസ്ട്രയും ജിജി വേളംകാല റെക്കോർഡിങ്ങും നിർവ്വഹിച്ചിരിക്കുന്നു. രാജേഷ് ഗുരുകൃപ ക്യാമറയും മഹേഷ് ചന്ദ്ര ആൽബത്തിന്റെ എഡിറ്റിങ്ങും നിർവ്വഹിച്ചു.

അൽ െഎനിലെ സ്വകാര്യ കമ്പനിയിൽ കഴിഞ്ഞ 18 വർഷത്തോളമായി ജോലി ചെയ്യുന്ന എൽദോ സംഗീത രംഗത്തും സജീവ സാന്നിധ്യമാണ്. സായിദ് ഇയർ ആചരണത്തിന് പിന്തുണ നൽകി കൊണ്ട് നേരത്തെ തന്നെ യുഎഇ രാഷ്ട്രപ്രതാവിനെക്കുറിച്ചുള്ള അറബിക് ഗാനം ഒരുക്കി ശ്രദ്ധേ നേടിയിരുന്നു. അതോടൊപ്പം മലയാളം, തമിഴ് സിനിമയ്ക്കുവേണ്ടിയും എൽദോ പ്രവർത്തിക്കുന്നതായി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP