ചോളബാറിന് ഗണപതിയെ കാവൽ നിർത്തിയ ബുദ്ധിമാൻ; സമുദായ പ്രമാണിയായ ബിസിനസുകാരൻ; ഉമ്മൻ ചാണ്ടി സർക്കാറിനെ പിടിച്ചു കുലുക്കിയ വിവാദത്തിന്റെ കേന്ദ്രബിന്ദു: കെ എം മാണിയെ വീഴ്ത്തിയ അബ്കാരി മുതലാളി ബിജു രമേശിനെ അറിയാം
ബി രഘുരാജ്
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ അരനൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള വ്യക്തിത്വമാണ് കെഎം മാണി. വളരും തോറും പിളരുമെന്ന സിദ്ധാന്തം ആവിഷ്കരിച്ച രാഷ്ട്രീയ തന്ത്രജ്ഞൻ. രാഷ്ട്രീയത്തിൽ ഒപ്പം നിന്ന പലരും കൂടുമാറിയിട്ടും മാണിയെ ആർക്കും തൊടാനായില്ല. രാഷ്ട്രീയ എതിരാളികളെ കൊണ്ടു പോലും മാണി സാറെന്ന് വിളിപ്പിച്ച് പാലയിലെ മാണിക്യം ബജറ്റുകളിൽ റിക്കോർഡിട്ട ധനമന്ത്രിയായി. മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യനാണെന്ന് ചർച്ചകളിലൂടെ സ്ഥാപിച്ചെടുത്തു. ഇതിനിടെയിലാണ് ബാർ കോഴ ആരോപണം ഉയരുന്നു. ബാറുടമാ നേതാവായ ബിജു രമേശ് ചാനൽ ചർച്ചയ്ക്കിടെ വെടിപൊട്ടിക്കുമ്പോൾ ഇത്രയൊന്നും മാണി പ്രതീക്ഷിച്ചില്ല. ബാറുടമാ അസോസിയേഷനിലെ മുഴുൻ പേരെയും തനിക്കൊപ്പം ചേർത്ത് അന്വേഷണം അട്ടിമറിക്കാമെന്ന് കരുതിയ മാണി പക്ഷം പെട്ടു. ആരൊക്കെ വീണെങ്കിലും വീഴേണ്ട വ്യക്തി നിലപാടുമായി മുന്നോട്ട് പോയി. അങ്ങനെ അതികായകനെ വെട്ടി ബിജു രമേശ് താരമായി.
ധനമന്ത്രിസ്ഥാനത്ത് നിന്ന് മാണി പിടിയിറങ്ങുമ്പോൾ അതിൽ സന്തോഷിക്കുന്നവർ ഏറെ പേരുണ്ട്. പിസി ജോർജിൽ തുടങ്ങുന്നു അത്. തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നേറാനായ ഇടതുപക്ഷത്തിനും മാണിയുടെ രാജി ആഹ്ലാദം നൽകുന്നു. പ്രതിപക്ഷ പോരാട്ടത്തിന്റെ കരുത്താണ് മാണിയെ പടിയിറക്കിയതെന്ന് അവർ പ്രഖ്യാപിക്കും. എന്നാൽ അതൊന്നുമല്ല സത്യം. സമ്മർദ്ദങ്ങൾക്കിടയിലും പതറാതെ മുന്നോട്ട് പോയ ബിജു രമേശ് തന്നെയാണ് മാണിയെ നിയമക്കുരുക്കിൽ കുടുക്കിയത്. അതുകൊണ്ട് തന്നെ ബിജു രമേശാണ് താരം. ഇനി എക്സൈസ് മന്ത്രി കെ ബാബുവാണ് തന്റെ ലക്ഷ്യമെന്ന് ബിജു രമേശ് പ്രഖ്യാപിക്കുന്നുണ്ട്. ഹൈക്കോടതിയെ ഇടപെടലിലൂടെ ബാബുവിനും പണികൊടുക്കുകയാണ് ലക്ഷ്യം. ശാശ്വതീകാനന്ദയുടെ മരണത്തിലും ഇടുതുപക്ഷത്തിന് കരുത്തായത് വെള്ളാപ്പള്ളിക്ക് എതിരെ ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലാണ്. അങ്ങനെ കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തിൽ ബിജു രമേശും സാന്നിധ്യമാവുകയാണ്. ബാർ കോഴയിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേയും സർക്കാരിനേയും മുൾമുനയിൽ നിർത്തിയ വ്യവസായി എന്നാകും രേഖപ്പെടുത്തുക. സോളാർ കേസിൽ നടത്തിയ രക്ഷപ്പെടലിന്റെ മെയ് വഴക്കവും തന്ത്രങ്ങളുമൊന്നും വിജയിപ്പിക്കാൻ ബാർ കോഴയിൽ ബിജു രമേശിന്റെ നിരന്തര ഇടപെടലിലൂടെ യുഡിഎഫിന് കഴിയാതെയും പോയി.
കെഎം മാണിക്കെതിരെ ഒരു കോടിയുടെ അഴിമതി ആരോപണം ഉയർത്തിയ ബിജു രമേശിന്റെ ജീവിത കഥയും ഒരു ഡിക്ടറ്റീവ് നോവൽ പോലെ ഉദ്വേഗഭരിതവും ജിജ്ഞാസ ജനിപ്പിക്കുന്നതുമാണ്. തലസ്ഥാനത്തെ ഒരു കാലത്ത് നിയന്ത്രിച്ച രമേശൻ കോൺട്രാക്ടറുടെ മൂന്ന് മക്കളിൽ ഒരാളാണ് ബിജു രമേശ്. ടി കെ ദിവാകരൻ എന്ന ആർഎസ്പി നേതാവിന്റെ തണലിൽ തലസ്ഥാനം പിടിച്ചെടുത്ത രമേശൻ കോൺട്രാക്ടറുടെ ആരെയും കൂസാത്ത സ്വഭാവം മകനും ലഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസ യോഗ്യതമുതൽ വ്യാജ മദ്യവിൽപ്പനവരെയുള്ള അനേകം ആരോപണങ്ങളെ പുഷ്പം പോലെ അതിജീവിച്ചാണ് ബിജു രമേശ് വളർന്നത്. വിട്ടു വീഴ്ചയില്ലാത്ത നിലപാടുകൾ എടുക്കുന്നതിലും ബിജു പ്രസിദ്ധനാണ്. ശാശ്വതീകാനന്ദയുടെ മരണത്തിന് ശേഷം എസ്എൻഡിപി യൂണിയൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി തെറ്റി. പല പ്രലോഭനങ്ങളുണ്ടായിട്ടും വഴങ്ങിയില്ല. ഇന്നും വെള്ളാപ്പള്ളിക്കെതിരെ ശക്തമായി തന്നെ പ്രതികരിക്കുന്നു. ബാർ കോഴയിലും ഇത് തന്നെയാണ് സംഭവിച്ചത്. ഒപ്പമുള്ളവർ മുഴവൻ മറുകണ്ടം ചാടിയിട്ടും ബിജു രമേശ് കുലുങ്ങിയില്ല.
വിവാദങ്ങളാണ് ആദ്യകാലത്ത് ബിജുവിനെ വാർത്തകളിൽ നിറച്ചിരുന്നത്. ഉന്നത രാഷ്ട്രീയ നേതാക്കളുമായുള്ള രമേശൻ കോൺട്രാക്ടറിന്റെ സൗഹൃദവും പ്രസിദ്ധമാണ്. ഇതു തന്നെയാണ് വിവാദ വിഷയങ്ങളിൽ നിന്ന് തലയൂരി രക്ഷപ്പെടാൻ ബിജുവിന് തുണയായതെന്ന് കരുതുന്നവരുണ്ട്. എന്നാൽ ഈ ആരോപണങ്ങളെ എല്ലാം അതിജീവിച്ച് അച്ഛൻ കെട്ടിപ്പെടുത്തതിന് അപ്പുറം രാജധാനി ഗ്രൂപ്പിനെ ബിജു വളർത്തി. ബാർ മുതലയാളിയെന്ന രമേശൻ കോൺട്രാക്ടറിന്റെ പ്രതിച്ഛായയെ മറികടന്ന് ബിസിനസ് വിപുലപ്പെടുത്തി ബിജുരമേശ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുതൽ വൻകിട കുത്തകകളുടെ ഡീലർഷിപ്പ് വരെ ബിജുവിനുണ്ട്. ചാരായ നിരോധനത്തിന് ശേഷമാണ് ബിസിനസ്സിലെ വൈവിധ്യവൽക്കരണത്തിലേക്ക് കൂടുതൽ ശ്രദ്ധ നൽകിയത്. എല്ലാ രാഷ്ട്രീയ പാർട്ടകളിലേയും വലിയ നേതാക്കളുടെയും മന്ത്രിമാരുടെയും അടുപ്പക്കാരനായ ബിജു രമേശും റവന്യു മന്ത്രി അടൂർ പ്രകാശും തമ്മിലുള്ള ബന്ധം എല്ലാവർക്കും അറിയാവുന്നതാണ്. ഇവരുടെ മക്കൾ വിവാഹിതരാകാൻ പോകുന്നതായണ് സൂചന.
പല വിവാദങ്ങളിലും ബിജു ചെന്ന് വീണിട്ടുണ്ട്. തിരുവനന്തപുരം മേയറായിരുന്നപ്പോൾ സിപിഐ(എം) നേതാവായ ശിവൻകുട്ടി, ബിജു രമേശിനെതിരെ രംഗത്ത് എത്തി. കിഴക്കേക്കോട്ടയിലെ അനധികൃത നിർമ്മാണത്തിനെതിരെ നടപടിയെടുത്തു. കെട്ടിടം പൊളിച്ചുമാറ്റി. എന്നാൽ ഈ വിഷയത്തിൽ സിപിഎമ്മിനെ പോലും സമർത്ഥമായി ബിജു കളിപ്പിച്ചെന്നതാണ് ശരി. വാടക കെട്ടിടം ഒഴിയാൻ കൂട്ടാക്കാത്ത ഒരാളെ പുറത്താക്കാനുള്ള ബിജുവിന്റെ തന്ത്രത്തിൽ കോർപ്പറേഷൻ വീഴുകയായിരുന്നു. കെട്ടിടം പൊളിച്ചതോടെ വാടകക്കാരൻ വഴിയാധാരമായി. അതിന് ശേഷം അതേ സ്ഥലത്ത് പഴയതു പോലെ പുതിയ കെട്ടിടം പണിത് വീണ്ടും ബിജു വാടകയ്ക്ക് കൊടുത്തു. തലസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളിലേയും പ്രാദേശിക നേതാക്കൾക്ക് ബിജുവുമായി അടുത്ത ബന്ധമുണ്ട്.
ആനയറയിലെ കുടുംബക്ഷേത്രം പുതുക്കി പണിത് ബിജു രമേശ് വലുതാക്കി. എന്നാൽ അതിലും ചില സംശയങ്ങളുണ്ട്. വെൺപാലവട്ടം ഭഗവതി ക്ഷേത്രത്തിൽ നിന്ന് ആദായനികുതി വകുപ്പ് കണ്ടെടുത്ത സ്വർണ്ണ കട്ടികൾ ആരുടേതെന്നതാണ് സംശയം. ബിജു രമേശിന് നേരെ ആദായനികുതി വകുപ്പ് സംശയങ്ങൾ ഉന്നയിച്ചെങ്കിലും ഒന്നും നടന്നില്ല. ഹൈന്ദവ സംഘടനകളെ കൂട്ടുപിടിച്ച് ക്ഷേത്ര സ്വത്തുക്കളിലേക്കുള്ള കടന്നുകയറ്റമായി അതിനെ ചിത്രീകരിച്ചു. സംഭവം വർഗ്ഗീയമായതോടെ ആദായനികുതി വകുപ്പും കണക്കിൽപ്പെടാത്ത സ്വർണ്ണത്തിലെ അന്വേഷണം ഉപേക്ഷിച്ചു. സംഘപരിവാർ സംഘടനകളാണ് അന്ന് ബിജുവിന് തുണയായത്.
തമ്പാനൂരിലെ പ്രധാന ജംഗ്ഷനാണ് അരിസ്റ്റോ. റോഡ് വികസനത്തിലൂടെ പലർക്കും സ്ഥലം നഷ്ടമായി. ബിജുവിനും പോയി കുറച്ച് സ്ഥലം. പക്ഷേ ഇനിയും സ്ഥലമെടുത്താൽ ചോള ബാറെന്നത് അപ്രത്യക്ഷമാകും. അതിനെ തടഞ്ഞേ പറ്റു. പത്തിരുപത് വർഷം കഴിഞ്ഞുണ്ടാകുന്ന ഭീഷണി മുന്നിൽ കണ്ട് ഇപ്പോഴെ കരുക്കൾ നീക്കി. ചോള ബാറിന് തൊട്ടടുത്ത ലോഡ്ജ് കോടികൾ നൽകി വിലയ്ക്കു വാങ്ങി. ചുറ്റും മറച്ച് ലോഡ്ജ് പൊളിച്ചു മാറ്റി. രാജധാനി ഗ്രൂപ്പിന്റെ ഏതോ ബിൽഡിങ് വരുന്നു എന്നാണ് എല്ലാവരും കരുതിയത്. പക്ഷേ പണി തീർത്ത് ചുറ്റുമതിലിന് പകരമുയർത്തി കൂറ്റൻ മറ മാറ്റിയപ്പോൾ എല്ലാവരും ഞെട്ടി. കോടികൾ ചെലവിട്ട് മഹാഗണപതി ക്ഷേത്രമാണ് ബിജു രമേശ് പണിതത്. എല്ലാ ദിവസവും സൗജന്യ അന്നദാനം നൽകുന്ന ക്ഷേത്രം. ചോളാ ബാറിനടുത്ത സ്ഥലം ഏറ്റെടുക്കാൻ ഇനി ആരെങ്കിലും വന്നാൽ ക്ഷേത്ര വിശ്വാസികൾ തന്നെ തടയും. അതാണ് ബിജു രമേശെന്ന ബിസിനസ് രാജാവിന്റെ ബുദ്ധി.
ബിജു രമേശിന് എത്ര കോടി രൂപയുടെ ആസ്തിയുണ്ടെന്ന് ബിജുവിന് പോലും നിശ്ചയം ഉണ്ടാകില്ല. തലസ്ഥാന നഗരിയുടെ പ്രധാന ഇടങ്ങൾ എല്ലാം രമേശൻ കോണ്ട്രാക്ടറുടേയും മക്കളുടേയും പേരിലാണ്. ശ്രീപത്മനാഭ സ്വാമിക്ഷേത്ര പരിസരത്തെ ബിജുവിന്റെ ആസ്തി മാത്രം മതി ഏത് സമ്പന്നനും ഞെട്ടിപ്പോകാൻ. ആർഎസ്പി നേതാവായിരുന്ന ടികെ ദിവാകരനുമായുള്ള ചില ഇടപെടലുകളുമായി ബന്ധപ്പെട്ടാണ് ഈ ഭൂപ്രദേശം മുഴുവൻ രമേശൻ കോൺട്രാക്ടറുടെ കയ്യിലെത്തിയത്. ഇവിടങ്ങളിലെ കെട്ടിടങ്ങളിൽ നിന്നും ലഭിക്കുന്ന പ്രതിമാസ വാടക പോലും കോടികളാണ്. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷയ്ക്ക് ഏറ്റവും വലിയ തടസ്സമായിരിക്കുന്നതും ഇതിലെ ചില കെട്ടിടങ്ങൾ ആണെന്ന് പൊലീസ് പറയുന്നു. ഈ സ്ഥലത്തിൽ ചിലത് ക്ഷേത്രത്തിന്റെ ആണെന്നും ആരോപണം ഉണ്ട്. ഇത് സംബന്ധിച്ചുള്ള ഒരു കേസ് ഒന്നര പതിറ്റാണ്ടായി കോടതിയുടെ പരിഗണനയിലാണ്. മാറി മാറി വരുന്ന രാഷ്ട്രീയ നേതൃത്വങ്ങളുടെ സഹായത്തോടെയാണ് ഈ കെട്ടിടം ഇപ്പോഴും രമേശിന്റെ കയ്യിൽ തന്നെ തുടരുന്നത്.
ഉന്നത ബന്ധം മുതലാക്കി ടെക്നോ പാർക്ക് തുടങ്ങാൻ സ്ഥലം പ്രഖ്യാപിക്കും മുമ്പ് വിവരം അറിഞ്ഞ് ആർക്കും വേണ്ടാത്ത പരിസരത്തെ സ്ഥലങ്ങൾ മുഴുവൻ വാങ്ങി കൂട്ടുകയും ഉയർന്ന വിലയ്ക്ക് ഇവയെല്ലാം സർക്കാരിന് കൈമാറി ലാഭം ഉണ്ടാക്കുകയും ചെയ്തിരുന്നു. എന്നിട്ട് വില കുറഞ്ഞ് പോയി എന്ന് പറഞ്ഞ് വീണ്ടും നഷ്ടപരിഹാരം വാങ്ങുകയും കേസ് നടത്തുകയും ചെയ്തതായി ആരോപണമുണ്ട്. തലസ്ഥാനത്ത് രമേശൻ കോൺട്രാക്ടറുടെയും ബിജുവിന്റെയും പേരിൽ കണക്കറ്റ സ്വത്തുക്കൾ എത്തിച്ചേർന്നതിന്റെ പിന്നിലും ദുരൂഹത ഉണ്ടെന്നാണ് ശത്രുക്കൾ പറയുന്നത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് അനേകം ഭൂമി പിടിച്ചെടുത്തെന്നാണ് ചിലർ ആരോപിക്കുന്നത്. എന്നാൽ മാറി വരുന്ന സർക്കാരുകളുമായുള്ള അടുത്ത ബന്ധം മൂലം പരാതികൾ ഒന്നും പുറം ലോകം അറിഞ്ഞിട്ടില്ല.
ഒട്ടേറെ വിവാദങ്ങളിലും ബിജു രമേശ് ഉൾപ്പെട്ടിട്ടുണ്ട്. എൺപതോളം പേരുടെ ജീവനെടുത്ത വൈപ്പിൻ മദ്യദുരന്തത്തിലെ പ്രധാന പ്രതിയായ ചന്ദ്രസേനന്റെ മകളെയാണ് ബിജു വിവാഹം കഴിച്ചിരിക്കുന്നത്. ചന്ദ്രശേഖരനെ ജയിലിൽ നിന്നിറങ്ങാതിരിക്കാൻ കരുക്കൾ നീക്കിയത് ബിജു രമേശ് ആണെന്ന ആരോപണം ബിജുവിന്റെ അളിയൻ കൂടിയായ റിട്ടേഡ് ഡിജിപി പ്രേംശങ്കർ ആരോപിച്ചിരുന്നു. ബിജുവിന്റെ സഹോദരീ ഭർത്താവായിരുന്നു പ്രേംശങ്കർ. 1994ൽ പുറത്തിറങ്ങയി പക്ഷേയെന്ന സിനിമ പ്രേംശങ്കറിന്റെ ജീവിത കഥയുടെ പശ്ചാത്തലത്തിലാണെന്നും അണിയറ സംസാരമുണ്ട്. കുടുംബത്തിന്റെ കീർത്തിക്കൂട്ടുകയെന്ന ലക്ഷ്യത്തോടെ ഐപിസുകാരനെ മരുമകനാക്കാനായി പ്രേംശങ്കറെ മകളുടെ ഭർത്താവാക്കുകയായിരുന്നു രമേശൻ കോൺട്രാക്ടർ.
എന്നാൽ ഈ ബന്ധത്തിൽ വിള്ളൽ വന്നു. ബിജുവിന്റെ സഹോദരിയിൽ നിന്ന് വിവാഹ മോചനവും നേടി. ചന്ദ്രസേനന്റെ ജയിലിൽ ആയിരുന്ന സമയത്ത് പ്രേം ശങ്കറും ബിജു രമേശും തമ്മിലുള്ള വഴക്ക് തെരുവിൽ കിടന്നുള്ള തെറിവിളി വരെ എത്തി. അന്ന് ഐജി ആയിരുന്ന പ്രേം ശങ്കറെ പരസ്യമായി തല്ലിയതിന്റെ പേരിൽ കേസ് എടുത്തിരുന്നു. പൊലീസ് സംരക്ഷണയിൽ ആയിരുന്നു കുറച്ച് കാലം പ്രേം ശങ്കറിന്റെ യാത്രകൾ. ചന്ദ്രസേനന്റെ ചാരായ സാമ്രാജ്യം പിന്നീട് ബിജു രമേശ് ഏറ്റെടുത്തതായാണ് ആരോപണം. ചാരായ നിരോധനത്തിന് മുമ്പ് തലസ്ഥാനത്തെ ഏറ്റവും വലിയ ചാരായ കച്ചവടക്കാർ മണിച്ചനും ബിജു രമേശും ആയിരുന്നു. തന്നെ ജയിലിൽ അടയ്ക്കാൻ കരുക്കൾ നീക്കിയത് ബിജു രമേശ് ആണെന്ന് മണിച്ചൻ പലതവണ ആരോപിച്ചിട്ടുണ്ട്. എന്നാൽ ഇതിന്റെ വസ്തുതകൾ ഒരിക്കലും പുറം ലോകം അറിഞ്ഞിട്ടില്ല.
തലസ്ഥാനത്ത് മാത്രം ബിജു രമേശിന് ഒൻപത് ബാറുകൾ ഉണ്ട്. ഇവയിൽ ഏഴും ഇപ്പോൾ തന്നെ പൂട്ടിപോയി. സാധാരണ ബാറുകളിൽ റെയ്ഡുകൾ പതിവാണെങ്കിലും നിലവാരം ഇല്ലാത്തവയാണെങ്കിൽ പോലും ബിജു രമേശിന്റെ ബാറുകളിൽ പരിശോധന നടക്കാറില്ല. സെക്കൻഡ് വിൽപ്പന എന്ന ആരോപണവും ബിജുവിനെതിരെ മുമ്പ് ഉണ്ടായിട്ടുണ്ട്. ബാലരാമപുരത്ത് വ്യാജ സീൽ അടിച്ച് നിർമ്മിക്കുന്ന വിദേശ മദ്യങ്ങൾ ഒരു ഗോഡൗണിൽ നിന്നും പിടിച്ചെടുക്കപ്പെട്ടപ്പോൾ ആരോപണം ഉയർന്നത് ഇത് ബിജു രമേശിന് വേണ്ടി ആണ് എന്നാണ്. എന്നാൽ ഇത് സ്ഥിരീകരിക്കുകയോ ഈ അന്വേഷണം എവിടെങ്കിലും എത്തുകയോ ചെയ്തിട്ടില്ല. മാണിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ഇതിന്റെ വിശദാംശങ്ങൾ തിരയുന്നതായാണ് സൂചന. തലസ്ഥാനത്തെ രാജധാനി ഗ്രൂപ്പിന്റെ മിക്ക കെട്ടിടങ്ങളും കെട്ടിട നിർമ്മാണ ചട്ടങ്ങൾ മറികടന്ന് നിർമ്മിക്കപ്പെട്ടവയാണ് എന്നാണ് സൂചന. രണ്ട് നിലയിൽ കൂടുതൽ നിർമ്മിക്കാൻ അനുമതിയില്ലാത്ത ഹെറിറ്റേജ് സോണുകളിൽ ആറ് നില വരെ പണിതതായി ആരോപണം ഉണ്ട്. ആറ് നില കെട്ടിടത്തിന് ലിഫ്റ്റ് ഇല്ല എന്ന പരാതി ഒരു കെട്ടിടത്തിന്റെ മേലുണ്ട്.
എന്നാൽ ഇത്തരം ആരോപണങ്ങൾ ഒക്കെ ഉന്നതമായ ബന്ധങ്ങളുടെ പേരിൽ ഒരിടത്തും എത്താതെ പോകുകയായിരുന്നു. മന്ത്രി അടൂർ പ്രകാശുമായി ആത്മബന്ധം ഉണ്ടെന്നത് ഏറ്റവും ഒടുവിൽ നൽകിയ അഭിമുഖത്തിലും ബിജു വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അതിനപ്പുറം ഒട്ടേറെ മന്ത്രിമാരുമായി ബിജുവിന് അടുപ്പമുണ്ട്. കുടുംബ ക്ഷേത്രത്തിലൂടെ സാമൂഹികസേവന മേഖലയിലും ബിജു സജീവമാണ്. സമൂഹ വിവാഹം ഉൾപ്പെടെ പലതും നടത്തുന്നു. ഒപ്പമുള്ളവർക്ക് എന്തു സഹായവും നൽകും. അതുകൊണ്ട് തന്നെ കൂടെയുള്ളവർ ചതിക്കുകയുമില്ല. ഇതാണ് ബിജുവിന്റെ ആത്മധൈര്യം. ഹിന്ദു എക്കണോമിക് ഫോറത്തിന്റെ തിരുവനന്തപുരം ചാപ്റ്ററിന്റെ തലപ്പത്തും ബിജുവുണ്ട്. കായിക സംഘടാകനെന്ന നിലയിൽ കേരളാ സ്പോർട്സ് കൗൺസിലിലും അംഗമായി. എന്നാലും ബാറുടമാ നേതാവെന്ന നിലയിൽ മാണിക്കെതിരെ ആരോപണം ഉയർത്തിയതോടെയാണ് കേരളത്തിലാകെ ബിജു ശ്രദ്ധിക്കപ്പെടുന്നത്.
Stories you may Like
- ബാർകോഴ എൽഡിഎഫിനെയും യുഡിഎഫിനെും ഒരുപോലെ അടിക്കാൻ ബിജെപിക്ക് വടിയായി മാറുമോ?
- ബാർ കോഴക്കേസ് സിബിഐ അന്വേഷിക്കട്ടെ, പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു: ബിജു രമേശ്
- കോൺഗ്രസ് നേതാക്കളെ പ്രതിക്കൂട്ടിൽ നിർത്തി കെ.എം മാണിയുടെ ആത്മകഥ; പ്രകാശനം ഇന്ന്
- ഡൽഹി മദ്യനയകേസിൽ കേന്ദ്ര ഏജൻസികൾക്ക് അടിതെറ്റുന്നോ?
- കെ എസ് ആർ ടി സിയുടെ പടി ചവിട്ടാത്ത എംഡി; കെ എസ് ആർ ടി സിയിൽ ഉടൻ തീരുമാനം
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്