Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ബ്രണ്ണൻ കോളേജിൽ പഠിക്കുമ്പോൾ എസ്എഫ്‌ഐ ക്കെതിരെ നിലപാട് എടുത്ത് ബിജെപി നേതൃത്വത്തിന്റെ കണ്ണിലുണ്ണിയായി; തലശേരിയിൽ ജനിച്ചിട്ടും എബിവിപിയുടെ അഖിലേന്ത്യ നേതാവും ബിജെപി പ്രസിഡന്റുമായി കഴുക്കൂട്ടത്തെ സ്വന്തം നാടായി തെരഞ്ഞെടുത്തു; സവർണ പാർട്ടിയിലെ പിന്നോക്ക മുഖം; കടകംപള്ളിയോട് തോറ്റിട്ടും മണ്ഡലം ഉപേക്ഷിക്കാതെ പോരാടി; ഒടുവിൽ എംപിയാകുന്ന വി.മുരളീധരന്റെ കഥ

ബ്രണ്ണൻ കോളേജിൽ പഠിക്കുമ്പോൾ എസ്എഫ്‌ഐ ക്കെതിരെ നിലപാട് എടുത്ത് ബിജെപി നേതൃത്വത്തിന്റെ കണ്ണിലുണ്ണിയായി; തലശേരിയിൽ ജനിച്ചിട്ടും എബിവിപിയുടെ അഖിലേന്ത്യ നേതാവും ബിജെപി പ്രസിഡന്റുമായി കഴുക്കൂട്ടത്തെ സ്വന്തം നാടായി തെരഞ്ഞെടുത്തു; സവർണ പാർട്ടിയിലെ പിന്നോക്ക മുഖം; കടകംപള്ളിയോട് തോറ്റിട്ടും മണ്ഡലം ഉപേക്ഷിക്കാതെ പോരാടി; ഒടുവിൽ എംപിയാകുന്ന വി.മുരളീധരന്റെ കഥ

മറുനാടൻ ഡെസ്‌ക്

തിരുവനന്തപുരം: ബിജെപി നേതാവ് വി. മുരളീധരൻ രാജ്യസഭയിലേക്ക്. വി. മുരളീധരന് രാജ്യസഭാ സീറ്റ് നൽകാൻ ബിജെപി നേതൃത്വം തീരുമാനിച്ചു. 2010-15 കാലയളവിൽ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് ആയിരുന്നു. തലശേരി ബ്രണ്ണൻ കോളജിലെ പഠന കാലയളവിൽ എ.ബി.വി.പിയിലൂടെ രാഷ്ട്രീയ രംഗത്ത് എത്തിയ നേതാവാണ് മുരളീധരൻ. 1996 ൽ എ.ബി.വി.പിയുടെ അഖിലേന്ത്യാ സെക്രട്ടറിയായ മുരളീധരൻ പിന്നീട് ബിജെപിയുടെ നേതൃനിരയിലേക്ക് എത്തുകയായിരുന്നു. യു.പിയിൽ നിന്നോ രാജസ്ഥാനിൽ നിന്നോ മുരളീധരനെ രാജ്യസഭയിൽ എത്തിക്കാനാണ് നീക്കം. കേരളത്തിൽ നിന്ന് രണ്ട് എംപി സ്ഥാനവും ഒരു കേന്ദ്രമന്ത്രി പദവിയും നേരത്തെ നൽകിയെങ്കിലും പാർട്ടിയിലെ സജീവ നേതാക്കളെ പരിഗണിച്ചിരുന്നില്ല. ഇതിൽ സംസ്ഥാന നേതൃത്വത്തിന് ശക്തമായ പ്രതിഷേധമുണ്ടായിരുന്നു. ഇതിന് പിന്നാലെ പാർട്ടിക്ക് പുറത്ത് നിന്ന് മറ്റൊരാൾക്ക് കൂടി എംപി സ്ഥാനം നൽകാനുള്ള നീക്കത്തെ ബിജെപി ശക്തമായി എതിർക്കുകയായിരുന്നു.

താഴെത്തട്ട് മുതലുള്ള സംഘടന പാടവവും വിട്ടുവീഴ്ചയില്ലാത്ത ആദർശ പ്രതിബദ്ധതയും ജനകീയമായ ഇടപെടലുകളുമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. വാജ്‌പേയി സർക്കാരിന്റെ കീഴിൽ നെഹ്‌റു യുവകേന്ദ്രയുടെ വൈസ് ചെയർമാനും ഡയറക്ടർ ജനറലുമെന്ന നിലയിൽ മികച്ച ഭരണ പാടവം കാഴ്ചവെക്കാൻ മുരളീധരന് കഴിഞ്ഞു. തലശേരി ബ്രണ്ണൻ കോളേജിലെ എബിവിപി പ്രവർത്തകനെന്ന നിലയ്ക്കാണ് പൊതുജീവിതത്തിലേക്ക് കടന്നുവന്നത്.

സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരിക്കെ തലശേരിയിൽ  പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിനെതിരെ പ്രതിഷേധിച്ച ഡൽഹിയിലെ എബിവിപി പ്രവർത്തകർ കേരള ഹൗസിൽ അന്നത്തെ മുഖ്യമന്ത്രി ഇകെ നയനാരെയും വ്യവസായ മന്ത്രി പിസി ചാക്കോയെയും ഘരാവോ ചെയ്തതും വാർത്തകളിൽ ഇടം നേടിയിരുന്നു.

മദൻദാസ് ദേവി, ഗോവിന്ദാചാര്യ, ബാൽ ആപ്‌തെ, ദത്താത്രേയ ഹൊസഹാളെ തുടങ്ങിയ നേതാക്കളുമായി അടുത്തിടപെഴകാൻ കഴിഞ്ഞ മുരളീധരൻ എബിവിപിയുടെ ദേശീയ നേതൃത്വത്തിലെത്തി. നെഹ്‌റു യുവകേന്ദ തലപ്പത്ത് വന്നതോടെ ഈ അനുഭവം മുരളീധരന് വളരെ അനുകൂലമായ ഘടകമായിരുന്നു. യുവകേന്ദ്രയെ യുവാക്കളുടെ സൃഷ്ടിപരമായ പ്രവർത്തനങ്ങളുടെ വേദിയാക്കി മാറ്റാൻ അദ്ദേഹത്തിനായി. ദേശീയ യുവ-കോപ്പറേറ്റീവ് എന്ന അന്തർ സംസ്ഥാന സഹകരണസംഘം തുടങ്ങാൻ മുൻകൈ എടുത്തതും മുരളീധരനാണ്.

മുരളീധരൻ സംസ്ഥാന അധ്യക്ഷനായിരുന്ന ആറു വർഷം കൊണ്ടാണ് ബിജെപിയുടെ പ്രാദേശിക ഘടകങ്ങളിൽ വളരാൻ കഴിഞ്ഞത്. ബിജെപി വോട്ടുകളിൽ ചോർച്ചയുണ്ടാവുന്നു എന്ന പതിവ് ആരോപണം ഉന്നയിക്കാൻ കഴിയാത്ത തരത്തിൽ സംഘടനാ രംഗത്ത് ശക്തമായ മുന്നേറ്റവും ഉണ്ടായി. മുരളീധരന്റെ നേതൃത്വത്തിൽ 2015ലെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശാനുസരണം വിവധ സംസ്ഥാനങ്ങളിലെ സംഘടനാ പ്രവർത്തനങ്ങളിൽ നേതൃത്വപരമായ പങ്ക് വഹിക്കുമ്പോഴും കേരളത്തിലെ രാഷ്ട്രീയ പ്രശ്‌നങ്ങളിൽ കാലികമായി ഇടപെടാനും മുരളീധരന് കഴിഞ്ഞു. അടുത്ത് നടന്ന ലോ അക്കാദമി സമരത്തിനും മുരളീധരന്റെ സമരവീര്യം കേരളം കണ്ടു. അനിശ്ചിതകാല നിരാഹാര സമരം കിടന്ന് മുരളീധരൻ ബിജെപിയുടെ സമര മുഖത്തിന് നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP