രാജീവ് ഗാന്ധിയുടെ ഉറക്കം കെടുത്തി ബോഫോഴ്സിന്റെ നിഗൂഡതകൾ ചികഞ്ഞിട്ടെങ്കിലും എന്നും മുൻപ്രധാനമന്ത്രിയുടെ ഗുഡ് ബുക്സിൽ; റഫാലിൽ മോദിയെ വെല്ലുവിളിച്ച് ബൈലൈനിൽ എക്സ്ക്ലൂസീവുകൾ എയ്യുമ്പോളും മൂർച്ച കുറയാത്ത എഴുത്തും ശൈലിയും; ബൂർഷ്വാ അധികാരകേന്ദ്രങ്ങളിൽ വൻ പിടിപാടുള്ള കമ്യൂണിസ്റ്റുകാരൻ; ഇഎംഎസിനെ ഹൃദയത്തോട് ചെർത്ത പഴയ എസ്എഫ്ഐക്കാരൻ; വാർത്തകളിൽ നിറയുമ്പോഴും എഡിറ്റോറിയൽ റൂമിൽ അടിമുടി പ്രൊഫഷണൽ: എൻ.റാമിന്റെ കഥ

എം മനോജ് കുമാർ
ന്യൂഡൽഹി: ദി ഹിന്ദുവിന്റെ എഡിറ്ററുടെ മുറിയിൽ ഒരു കൊലപാതകം നടന്നാൽ അത് റിപ്പോർട്ട് ചെയ്യണമെങ്കിൽ ഹിന്ദുവിന് ഒരു പൊലീസ് വിശദീകരണം ലഭിച്ചിരിക്കണം. ഈ വിശദീകരണം കൂടി ലഭിച്ചാലേ ഹിന്ദു അത് റിപ്പോർട്ട് ചെയ്യുകയുള്ളൂ. അത്രമാത്രം വാർത്തകൾ സൂക്ഷിച്ചു കൈകാര്യം ചെയ്യുന്ന പത്രമായാണ് ഹിന്ദു വിലയിരുത്തപ്പെടുന്നത്. രണ്ടു തവണ ആ രീതിക്ക് മാറ്റം വന്നു. ബോഫോഴ്സ് ആയുധ ഇടപാടിലെ അഴിമതികൾ ചിത്രാ സുബ്രഹ്മണ്യം റിപ്പോർട്ട് ചെയ്തപ്പോൾ ഹിന്ദു ഈ രീതിയിൽ മാറ്റം വരുത്തി. അന്നും ഹിന്ദുവിലെ പ്രബലനായ എൻ.റാം ചിത്രയുടെ പിന്നിലുണ്ടായിരുന്നു. ഇപ്പോൾ 'ഹിന്ദു' ദിനപത്രത്തിന്റെ ചെയർമാനായി ഇരുന്നുകൊണ്ട് റാഫേൽ ആയുധ ഇടപാടിലെ അഴിമതികൾ തന്റെ ബൈലൈൻ സ്റ്റോറിയായി 'റാം' പുറത്തു വിടുമ്പോഴും 'ഹിന്ദു' തങ്ങളുടെ പാരമ്പര്യ രീതികളിൽ മാറ്റം വരുത്തുകയാണ്.
എക്സ്ക്ലൂസിവ് വാർത്തകൾ നൽകാതിരിക്കുകയാണ് ഹിന്ദുവിന്റെ രീതി. ആധികാരികമായി വാർത്തകൾ നൽകുകയാണ് പത്രം ചെയ്യുന്നത്. ആ രീതിയാണ് എൻ.റാം മാറ്റിമറിക്കുന്നത്. പരമ്പരാഗത രീതികളിൽ നിന്ന് മാറി ചിന്തിക്കാനും നടക്കാനും വേണ്ടി അന്നത്തെ ഹിന്ദു പത്രാധിപർ ആയ കസ്തൂരിയുമായി എൻ.റാം ഇടയുകയും ചെയ്തിരുന്നു. അതിനെ തുടർന്നാണ് അദ്ദേഹം ഫ്രന്റ് ലൈൻ എന്ന ഹിന്ദു ഗ്രൂപ്പ് മാസികയുടെ പത്രാധിപർ ആയി മാറുന്നത്. പക്ഷെ പിന്നീട് ഹിന്ദു തലപ്പത്തേക്ക് അദ്ദേഹം പൂർവാധികം ശക്തനായി തിരിച്ചെത്തുകയും ചെയ്തു. ബൂർഷ്വാ അധികാരകേന്ദ്രങ്ങളിൽ വൻ പിടിപാടുള്ള കമ്യൂണിസ്റ്റുകാരൻ എന്ന ഇമേജാണ് മോദി സർക്കാരിനെ കിടിലം കൊള്ളിക്കുമ്പോഴും റാമിന് ഒപ്പമുള്ളത്. എൻ.റാം എന്ന നരസിംഹൻ റാമിന്റെ തൂലികയുടെ ശക്തിയെന്തെന്നു ഇപ്പോൾ നരേന്ദ്ര മോദി സർക്കാർ ആദ്യമായി തിരിച്ചറിയുകയാണ്.
റാഫേൽ ഇടപാടിൽ എൻ.റാമിന്റെ റിപ്പോർട്ടുകൾ ശ്രദ്ധ പിടിച്ചു പറ്റിയതെങ്ങിനെ?
മുൻ യുപിഎ സർക്കാർ ഫ്രാൻസിൽ നിന്ന് വാങ്ങാൻ തീരുമാനിച്ച റാഫേൽ യുദ്ധവിമാന കരാറിൽ മോദി സർക്കാർ മാറ്റം വരുത്തിയതും വിമാനങ്ങളുടെ എണ്ണം കുത്തനെ കുറഞ്ഞതുമാണ് റാഫേൽ കരാറിൽ വിവാദമായി നിലനിന്നത്. ദസോൾട്ട് ഏവിയേഷന്റെ 126 റഫാൽ പോർവിമാനങ്ങൾ 36 ആക്കാനും ഇന്ത്യൻ പങ്കാളി സ്ഥാനം അനിൽ അംബാനിയുടെ കമ്പനിക്ക് നൽകാനുമുള്ള തീരുമാനത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പങ്ക് ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ടാണ് 'ദി ഹിന്ദു'വിലൂടെ റാം സ്വന്തം ബൈലൈനിൽ നൽകിയത്. 7.87 ബില്ല്യൺ യുറോവിന്റെ റാഫേൽ കരാർ നടപ്പിലാക്കാൻ അഴിമതി തടയുന്നതിന് ഏർപ്പെടുത്തിയ വ്യവസ്ഥകളിൽ ഇതുവരെ നടപ്പിലാക്കാത്ത ഇളവുകളാണ് മോദി സർക്കാർ വരുത്തിയതെന്നാണ് എൻ.റാമിന്റെ റിപ്പോർട്ടിലുള്ളത്. റാഫേൽ ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് സർക്കാരുമായി അനധികൃത ഇടപെടൽ നടത്തിയെന്ന തെളിവുകളാണ് റാം പുറത്തുവിട്ടത്.
മോദിയുടെ നേതൃത്വത്തിലുള്ള സുരക്ഷാകാര്യങ്ങൾക്കുള്ള കേന്ദ്രമന്ത്രിസഭാ സമിതി അംഗീകരിച്ച മാറ്റം അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന മനോഹർ പരീക്കർ അധ്യക്ഷനായ ഡിഫൻസ് അക്യുസിഷൻ കൗൺസിൽ അംഗീകരിക്കുകയായിരുന്നു. ഇന്ത്യയും ഫ്രാൻസുമായി ഏർപ്പെട്ട ഇന്റർ ഗവൺമെന്റൽ എഗ്രിമെന്റിന്റെ തൊട്ടുമുമ്പാണ് വ്യവസ്ഥകൾ ഇളവുവരുത്തിയത്. എന്നാൽ ഇത്തരത്തിൽ മാറ്റം വരുത്തിയ വിവരം സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച രേഖകളിൽ കാണിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മോദി സർക്കാർ അധികാരമേറി ഒരു വർഷം കഴിഞ്ഞപ്പോഴാണ് റാഫേൽ കരാർ തകിടം മറിഞ്ഞത്.
2015 ലെ മോദിയുടെ ഫ്രാൻസിലേക്കുള്ള യാത്രയിൽ റഫാലിൽ തിരുത്തലുകൾ വന്നു. ആ സന്ദർശനത്തോടെ ഇന്ത്യ വാങ്ങുന്ന പോർ വിമാനങ്ങളുടെ എണ്ണം 36 ആയി പൊടുന്നനെ കുറഞ്ഞു. പോർ വിമാനങ്ങൾക്കൊപ്പം അതിലുപയോഗിക്കാവുന്ന അത്യാധുനിക ആയുധങ്ങൾ കൂടി വാങ്ങാൻ തീരുമാനിച്ചതോടെ വിമാനത്തിന്റെ വില പല മടങ്ങായി കൂടി. 126 എണ്ണത്തിന് നൽകേണ്ട വിലയേക്കാൾ അധികം നൽകണം 36 എണ്ണത്തിന് എന്നാണ് പുറത്തുവരുന്ന വിവരം. ഇതാണ് ഇന്ത്യയിൽ വിവാദക്കൊടുങ്കാറ്റായി മാറിയത്.
എന്താണ് റാഫേൽ യുദ്ധ വിമാന കരാർ കരാർ?
മിഗ് വിമാനങ്ങളുടെ തുടർ തകർച്ചകളും മിറാഷ് യുദ്ധ വിമാനങ്ങളുടെ പ്രായകൂടുതലും പരിഗണിച്ചാണ് പുതിയ പോർവിമാനങ്ങൾ വാങ്ങാൻ സർക്കാർ ആലോചിക്കുന്നത്. 2007 ലെ യു.പി.എ സർക്കാരാണ് ഫ്രഞ്ച് കമ്പനിയായ ദസോൾട്ട് ഏവിയേഷന്റെ റഫാൽ വിമാനങ്ങൾ വാങ്ങാൻ തീരുമാനിക്കുന്നത്. പക്ഷെ കരാർ വന്നത് 2012 ലാണ്. അമേരിക്കയിലെ ലോക്ക്ഹീഡ് മാർടിൻ, ബോയിങ്ങ്, റഷ്യയിലെ മിഗ് 18, സ്വീഡനിലെ സാബ് ഗ്രിപെൻ, യുറോഫൈറ്റർ ടൈഫൂൺ, ഫ്രാൻസിലെ ദസോൾട്ട് റഫാൽ തുടങ്ങിയ കമ്പനികൾ ടെൻഡർ നൽകുകയും അവസാനം റഫാലിന് കരാർ നൽകാൻ തീരുമാനിക്കുകയും ചെയ്തു. 1020 കോടി ഡോളറിന്റേതാണ് അന്നത്തെ കരാർ. അതായത് ഏകദേശം 54000 കോടി രൂപയുടേത്.
കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 2014 മാർച്ചിൽ ദസോൾട്ടും എച്ച്.എ.എല്ലും കരാറിൽ ഒപ്പുവെച്ചു. . ഇതനുസരിച്ച് 18 വിമാനങ്ങൾ കമ്പനി പൂർണമായും നിർമ്മിച്ച് നൽകും. ബാക്കി 108 വിമാനങ്ങൾ ബംഗ്ളൂരുവിലെ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്ക്സ് ലിമിറ്റഡുമായി(എച്ച്എഎൽ) ചേർന്ന് സംയുക്തമായി നിർമ്മിച്ചു നൽകും. വിമാന നിർമ്മാണത്തിന്റെ സാങ്കേതിക വിദ്യ ഇന്ത്യക്ക് കൈമാറാനും ധാരണയായിരുന്നു. യു.പി.എ കാലത്തുണ്ടാക്കിയ കരാറനുസരിച്ച് പോർവിമാന നിർമ്മിതിക്കുള്ള സാങ്കേതിക വിദ്യ പൊതുമേഖലാ സ്ഥാപനമായ എച്ച് എ എല്ലിന് കൈമാറിക്കിട്ടുമായിരുന്നു. തദ്ദേശീയമായ സാങ്കേതിക വിദ്യ ഇതിനകം വികസിപ്പിച്ച എച്ച് എ എല്ലിന് റാഫേലിന്റെ സാങ്കേതിക വിദ്യ കൂടി ലഭിച്ചിരുന്നുവെങ്കിൽ രാജ്യത്തിന്റെ ഭാവി ആവശ്യങ്ങൾ സ്വയം നിറവേറ്റാൻ പാകത്തിലേക്ക് വളരാൻ സാധിക്കുമായിരുന്നു. എന്നാൽ കരാറിൽ മാറ്റം വന്നു. ദസോൾട്ടിന്റെയും കരാറിന്റെ ഭാഗമായ ഇതര കമ്പനികളുടെയും പങ്കാളിയായി അനിൽ അംബാനിയുടെ കമ്പനിയെ നിശ്ചയിച്ചപ്പോൾ സാങ്കേതിക വിദ്യാ കൈമാറ്റമില്ലാതായി. കരാർ പ്രകാരം, ഇന്ത്യയിൽ നിക്ഷേപിക്കേണ്ട 30,000 കോടി രൂപ പൊതുമേഖലയിൽ നിന്ന് അനിൽ അംബാനിയുടെ കമ്പനിയിലേക്ക് മാറുകയും ചെയ്തു. ഇതോടെ രേഖകൾ ഉദ്ധരിച്ച് എക്സ്ക്ലൂസിവ് റിപ്പോർട്ടുകളുമായി റാം രംഗത്ത് വരുകയും ചെയ്തു.
രാജീവ് സർക്കാറിന്റെ പതനത്തിനു കാരണക്കാരനായി; ഇപ്പോൾ മോദി സർക്കാരിന്റേതും?
റാമിന്റെ തൂലികയുടെ ശക്തി ഇതിനു മുൻപ് തിരിച്ചറിഞ്ഞത് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയായിരുന്നു. ബോഫോഴ്സ് ആയുധ ഇടപാടിന്റെ രേഖകൾ ഉൾപ്പെടെയുള്ള ഹിന്ദു റിപ്പോർട്ടുകൾ ആണ് രാജീവ് ഗാന്ധി സർക്കാരിന്റെ പതനത്തിൽ കലാശിച്ചത്. ബോഫോഴ്സ് തോക്ക് ഇടപാടിൽ സമാഹരിച്ച കമ്മീഷൻ തുക മുഴുവൻ സ്വിസ് അക്കൗണ്ടിലാണ് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി നിക്ഷേപിച്ചിരിക്കുന്നത്. ഈ അഴിമതി അന്വേഷിക്കണമെന്നും എൻ.റാം വെളിപ്പെടുത്തി. 1980നും 1990നും ഇടയിൽ ഇന്ത്യയും സ്വീഡനും തമ്മിൽ നടന്ന ആയുധ ഇടപാടുകൾ മുഴുവൻ പുനരന്വേഷിക്കണമെന്ന ആവശ്യവും അന്ന് ഉയർന്നു വന്നു. ഈ കേസിൽ രാജീവ് ഗാന്ധി കമ്മീഷനായി 64 കോടി രൂപ കൈപ്പറ്റിയതായും തെളിഞ്ഞു.
രാജീവ് ഗാന്ധിയെ പോലെ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റാമിന്റെ തൂലികയെ ഭയക്കുകയാണ്. റാഫേൽ ആയുധ ഇടപാടിന്റെ ഉള്ളുകള്ളികൾ പരസ്യമാക്കിയുള്ള തന്റെ ബൈ ലൈൻ സ്റ്റോറികൾ വഴി റാം ഇപ്പോൾ ഇന്ത്യയിൽ ഒരു തരംഗമായി മാറുകയുമാണ്. രേഖകൾ സ്വയം സാക്ഷ്യപെടുത്തുന്നു, അതേ സമയം അത് സ്വയം സംസാരിക്കുന്നതുമാണ്- തന്റെ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി റാം പറയുന്നു. റാമിന്റെ വാദങ്ങൾക്ക് തെളിവായി മാറുകയാണ് ഈ കേസുമായി ബന്ധപ്പെട്ടു സുപ്രീം കോടതിയിൽ ഉയരുന്ന വാദങ്ങൾ. റാഫേൽ രേഖകളിലെ വിവരങ്ങൾ പ്രശാന്ത് ഭൂഷൺ പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് വിവരങ്ങൾ മോഷ്ടിച്ചതാണെന്നാണ് അറ്റോർണി ജനറൽ കെകെ വേണുഗോപാൽ വാദിച്ചത്. പക്ഷെ രേഖകൾ വസ്തുനിഷ്ഠമാണെങ്കിൽ ഇടപാട് ചോദ്യം ചെയ്യപ്പെടുന്നതിൽ എന്താണ് തെറ്റെന്നാണ് ഇപ്പോൾ ഉയരുന്ന വാദം. റിപ്പോർട്ടിന്റെ ആധികാരികത കേന്ദ്ര സർക്കാർ നിഷേധിച്ചതുമില്ല. അതുകൊണ്ട് തന്നെ മാധ്യമ രംഗത്ത് അനിഷേധ്യനായി എൻ.റാം നിലകൊള്ളുകയും ചെയ്യുന്നു.
വളർച്ചയുടെ പടവുകൾ താണ്ടിയത് 'ദി ഹിന്ദുവിന് 'ഒപ്പം നിന്ന്
ഇന്ത്യ സ്വതന്ത്രയാകുന്നതിനും രണ്ടു വർഷം മുൻപാണ് നരസിംഹൻ റാം എന്ന എൻ.റാമിന്റെ ജനനം. കൃത്യമായി പറഞ്ഞാൽ 1945 മെയ് നാലിന്. ഹിന്ദു കൈവശം വെച്ച കസ്തുരി സൺസ് ലിമിറ്റഡിലെ ജി.നരസിംഹന്റെ മകനായി പിറന്നതിനാൽ ഹിന്ദുവിൽ കൂടി തന്നെ ഉയർച്ചയുടെ പടവുകൾ താണ്ടാനും അദ്ദേഹത്തിന് സാധിച്ചു. ജി.കസ്തൂരിയുടെയും ജി.നരസിംഹന്റെയും കൈകളിലായിരുന്നു അന്ന് ഹിന്ദു. കസ്തുരിയുടെയും നരസിംഹന്റെയും മക്കൾ തന്നെയാണ് ഇന്നും ഹിന്ദുവിന്റെ തലപ്പത്തുള്ളത്. ചെന്നൈ ലയോള കോളേജിൽ നിന്ന് 1964 ൽ ബിരുദം കരസ്ഥമാക്കി ചെന്നൈ പ്രസിഡൻസി കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. കൊളംബിയ യൂനിവേഴ്സിറ്റി ഗ്രാജേറ്റ് സ്കൂൾ ഓഫ് ജേർണലിസത്തിൽ നിന്ന് പത്രപ്രവർത്തനത്തിൽ ബിരുദം നേടിയത്,
ഇടത് രാഷ്ട്രീയത്തിലാണ് റാം ചുവടുറപ്പിച്ചത്. മദ്രാസിലെ പ്രെസിഡൻസി കോളേജിലെ വിദ്യാർത്ഥി രാഷ്ട്രീയമാണ് റാമിനെ എസ്എഫ്ഐയിൽ എത്തിച്ചത്. 1970 ൽ തിരുവനന്തപുരത്ത് എസ്എഫ്ഐ രൂപംകൊള്ളുമ്പോൾ അതിന്റെ ഉപാധ്യക്ഷ സ്ഥാനത്ത് എൻ. റാം ഉണ്ടായിരുന്നു. ഈ അടുപ്പമാണ് ഇഎംഎസിലേക്കും എൻ.റാമിനെ എത്തിച്ചത്. ഫ്രന്റ് ലൈനിൽ റാമിന്റെ നിർദ്ദേശ പ്രകാരം ഇഎംഎസ് തുടങ്ങിയ പെർസെപക്ട്ടീവ് എന്ന കോളം അദ്ദേഹം മരിക്കുന്നത് വരെ നിലനിർത്തി എന്നത് റാമും ഇഎംഎസും തമ്മിലുള്ള സവിശേഷ ബന്ധത്തിന്റെ തെളിവായി മാറുന്നു.
1977 ൽ ഹിന്ദുവിൽ സഹ പത്രാധിപരായിട്ടാണ് റാം ഹിന്ദു ജീവിതം ആരംഭിക്കുന്നത്. 1980 ൽ വാഷിങ്ടൺ ലേഖകനായി നിയമിക്കപ്പെട്ടു. ഹിന്ദുവിന്റെ പ്രസിദ്ധീകരണമായ ഫ്രണ്ട് ലൈനിന്റെ ചുമതലയും അദ്ദേഹം വഹിച്ചു. 1991 മുതൽ 2003 വരെയുള്ള കാലയളവിൽ ഫ്രൻഡ്ലൈനിന്റെയും സ്പോർട്ട്സ്സാറിന്റെയും പത്രാധിപരായിരുന്നു റാം. ബോഫോഴ്സ് അഴിമതി തുറന്നു കാട്ടിയുള്ള റിപ്പോർട്ടിലൂടെ അദ്ദേഹം പ്രശസ്തനായി മാറി. പ്രസ്സ് ഫൗണ്ടേഷൻ ഓഫ് ഏഷ്യയുടെ ഏഷ്യൻ ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ് അവാർഡ്, ബി.ഡി. ഗോയങ്ക പുരസ്കാരം, എക്സ്.എൽ.ആർ.ഐ യുടെ ആദ്യ ജെ.ആർ.ഡി ടാറ്റാ ഫൗണ്ടേഷൻ അവാർഡ്, കെ. കൃഷ്ണൻ മെമോറിയൽ ട്രസ്റ്റ് അവാർഡ്, വാസിറെഡ്ഡിമാലതി ട്രസ്റ്റ് അവാർഡ്, ഫ്രീഡം ഒഫ് ഇൻഫർമേഷൻ അവാർഡ്, പത്മഭൂഷൺ പുരസ്ക്കാരം, നാഷനൽ സിറ്റിസൻസ് അവാർഡ് എന്നീ പുരസ്കാരങ്ങൾ റാമിനെ തേടിയത്തി.
ഒപ്പമുള്ളത് അടിമുടി പ്രൊഫഷണൽ എന്ന വിശേഷം
മാധ്യമ രംഗത്ത് അടിമുടി പ്രൊഫഷണൽ എന്ന വിശേഷമാണ് റാമിന് ഒപ്പമുള്ളത്. ന്യൂസും വ്യൂസും ഒരുമിച്ച് കൊണ്ടുപോകുന്നതിൽ റാം എപ്പോഴും എതിരായിരുന്നു. ന്യൂസ് , വ്യൂസ് എന്നിവ വേറെ പോകട്ടെ. കമന്റുകൾ റിപ്പോർട്ടിൽ ഒരിക്കലും കടന്നുവരരുത്. അദ്ദേഹം നിർദ്ദേശം വെച്ചിരുന്നു. കമന്റുകൾ എഡിറ്റോറിയൽ വിഭാഗം നോക്കിക്കൊള്ളും. അവരത് ചർച്ച ചെയ്ത് തീരുമാനിക്കും-റാം നിർദ്ദേശിക്കുമായിരുന്നു. ബോഫോഴ്സ് രേഖകൾ പുറത്തുകൊണ്ടുവന്നു രാജീവ് ഗാന്ധി സർക്കാറിന്റെ പതനത്തിനു എൻ.റാം കാരണക്കാരനായെങ്കിലും രാജീവ് ഗാന്ധിയുടെ ഗുഡ് ബുക്കിൽ റാം ഉണ്ടായിരുന്നു എന്നാണ് ലഭ്യമായ വിവരം.
ജെ.ആർ.ജയവർധനെ ലങ്കൻ പ്രധാനമന്ത്രിയായിരിക്കുമ്പോൾ ചില ദൗത്യത്തിനു റാമിനെയായിരുന്നു രാജീവ് ഗാന്ധി ലങ്കയ്ക്ക് അയച്ചിരുന്നത്. റാം ചീഫ് എഡിറ്റർ ആയിരിക്കുന്ന കാലഘട്ടത്തിലാണ് ഗ്രാമീണ ഇന്ത്യയുടെ കാര്യങ്ങൾ വെളിയിൽ കൊണ്ടുവരാൻ പി.സായ്നാഥിനെ നിയമിക്കുന്നത്. സായ്നാഥ് റിപ്പോർട്ടുകൾ ഇന്ത്യയിലെ ഗ്രാമങ്ങളുടെ ദയനീയാവസ്ഥ വെളിയിൽ കൊണ്ടുവരുകയും ആഗോള ശ്രദ്ധ ആകർഷിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ റാഫേൽ അഴിമതി ഉയർത്തിക്കാട്ടിയുള്ള ബൈ ലൈൻ റിപ്പോർട്ടുകളിലൂടെ വാർത്താ തലക്കെട്ടുകൾ റാം പിടിച്ചടക്കുക തന്നെയാണ്. പക്ഷെ റാഫേൽ വിഷയത്തിൽ റാമിന്റെ പോരാട്ടം ഒറ്റയ്ക്കാണ്. ബോഫേഴ്സ് അഴിമതികൾ റാം വെളിച്ചത്തുകൊണ്ടുവന്നപ്പോൾ സഹ മാധ്യമങ്ങൾ അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. ഈ പോരാട്ട നിമിഷങ്ങളിൽ പ്രമുഖ മാധ്യമങ്ങൾ റാമിന് ഒപ്പം നിലകൊള്ളുമോ എന്നാണ് ഇനി അറിയാനുള്ളത്.
- TODAY
- LAST WEEK
- LAST MONTH
- മാപ്പ് പറയാം..അല്ലെങ്കിൽ ഇറങ്ങിപ്പോകാം എന്ന് ബിജെപി വക്താവ് സംപിത് പത്രയോട് തുറന്നടിച്ച മാധ്യമപ്രവർത്തക; എൻഡി ടിവിയിൽ നിന്ന് രാജിവച്ചത് ജൂണിൽ; ഹാർവാർഡ് സർവകലാശാലയിൽ ജേണലിസം അസോ.പ്രൊഫസറായി ചേരുന്നുവെന്ന് പ്രഖ്യാപനം; ഒടുവിൽ പണി കിട്ടിയില്ലെന്നും ഇന്റർനെറ്റ് തട്ടിപ്പിന് ഇരയായെന്നും ട്വീറ്റ്
- കെ എസ് ശബരീനാഥ് വെള്ളിമൂങ്ങയിലെ മണിമല മാമച്ചൻ; രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്
- കുഞ്ഞാലിക്കുട്ടിയെ അടിയറവ് പറയിച്ച ജലീലിന്റെ മണ്ഡലം തിരിച്ചു പിടിക്കാൻ മുസ്ലിംലീഗ് ഇറക്കുന്നത് ഫിറോസ് കുന്നുംപറമ്പിലിനെയോ? കോൺഗ്രസിന്റെ സീറ്റായ തവനൂരിൽ ലീഗിന്റെ സ്ഥാനാർത്ഥി വരണമെന്നും ആവശ്യം; മലപ്പുറം തൂത്തുവാരാൻ ലീഗ് ശ്രമിക്കുമ്പോൾ ഇത്തവണ ഇരട്ടി സീറ്റിൽ വിജയം പ്രതീക്ഷിച്ച് എൽ.ഡി.എഫും; മലപ്പുറത്തെ നിയമസഭാ തെരഞ്ഞെടുപ്പ് രാഷ്ട്രീയ ചർച്ചകൾ ഇങ്ങനെ
- കോൺഗ്രസ് നേതാവ് കെ സുധാകരന്റെ മകൻ വിവാഹിതനായി; സൻജോഗ് സുധാകരനും ശ്രീലക്ഷ്മിയുമായുള്ള വിവാഹ ചടങ്ങുകൾ നടന്നത് ലളിതമായി
- ഇവാൻക ശുചിമുറി പൂട്ടിയിട്ടു; യുഎസ് സീക്രട്ട് സർവീസ് ഏജന്റുമാർക്ക് ബാത്ത്റൂം ഉപയോഗിക്കുന്നതിന് മാത്രം അധികച്ചെലവായത് 1,44,000 ഡോളർ; അമേരിക്കൻ പ്രസിഡന്റ് ട്രംപ് വൈറ്റ് ഹൗസിന്റെ പടിയിറങ്ങുന്നതിന് മുമ്പ് പുറത്തുവരുന്നത് മകളുടെ ശുചിമുറി ധൂർത്തിന്റെ കഥകൾ
- അമ്മ മകളെ കാണാനെത്തിയപ്പോൾ വീട്ടിൽ ആരുമില്ല; ശരത് എത്തി ബാത്ത്റൂമിന്റെ വാതിൽ ചവിട്ടിപ്പൊളിച്ചപ്പോൽ കണ്ടത് കഴുത്തറുത്ത് മരിച്ച നിലയിൽ ആതിരയെ; തിരുവനന്തപുരം കല്ലമ്പലത്ത് ഒന്നര മാസം മുമ്പ് വിവാഹിതയായ യുവതിയുടെ മരണത്തിന്റെ കാരണം തേടി പൊലീസ്
- നമ്പർ ചോദിച്ചത് അവർ ഒറിജിനൽ ആള് തന്നെ ആണോ എന്നറിയാൻ; അശ്വതിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ മുരളീമോഹൻ
- വിവാഹം കഴിഞ്ഞിട്ട് 10 വർഷം; ഭാര്യയ്ക്ക് ഉയരക്കുറവെന്നും വിവാഹമോചനം വേണമെന്നും ഗൾഫുകാരൻ ഭർത്താവ്; പൊക്കം കുറവാണെന്ന് ഇപ്പോഴാണോ അറിഞ്ഞതെന്ന് ഭാര്യ; നാട്ടിൽ പുതിയ വീട്ടിൽ കയറ്റാതെ ഭർതൃവീട്ടുകാർ; നാദാപുരത്ത് ഭർത്താവിന്റെ വീടിന് മുന്നിൽ ഷഫീന കുത്തിയിരിപ്പ് സമരം നടത്തുന്നത് മുത്തലാഖ് ക്രൂരതയ്ക്കെതിരെ
- നാലു മീറ്ററായിരുന്ന റോഡുകളെ 14 മീറ്ററാക്കിയ വികസന വിപ്ലവം; പിഡബ്ല്യൂക്കാർ നോ പറഞ്ഞപ്പോൾ തുണയായത് കോടതി; തടയാൻ സർക്കാർ ശ്രമിച്ചത് സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചും; കിഴക്കമ്പലം പഞ്ചായത്തിനെതിരെ നടന്നത് സമാനതകളില്ലാത്ത ജനാധിപത്യ അവഗണന; ആ റോഡുകളെ നന്നാക്കിയ കഥ പറഞ്ഞ് സാബു ജേക്കബ്; കിറ്റക്സ് വിരുദ്ധർ വായിച്ചറിയാൻ
- ലോക്ഡൗൺ കാലത്ത് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെ തേടി പുറപ്പെട്ട യുവതിയും കൂടെപോയ സഹോദരിയും പയ്യന്നൂരിൽ പിടിയിൽ; ഫേസ്ബുക്ക് പ്രൊഫൈൽ വ്യാജമാണെന്ന് സൂചന; സൈബർ ലോകത്തെ ചതിക്കുഴികളിൽ വീഴരുതെന്ന് ആവർത്തിച്ച് പൊലീസ്
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- മണ്ണു സംരക്ഷണത്തിലെ ജോലി പോയത് ഉഴപ്പുമൂലം; അഞ്ച് കല്യാണം; മാലിന്യ കൂമ്പാരത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളുമായി സഹാതാപം നേടിയ കുബുദ്ധി; സിവിൽ സർവ്വീസിന് പഠിക്കുന്ന മകളെയും ഉപയോഗിച്ച് വ്യാജ പ്രചരണം; വീട്ടിൽ രണ്ടു ടൂ വീലറും മൂന്ന് മാസം മുൻപ് വാങ്ങിയ സെക്കൻ ഹാൻഡ് കാറും; പൊയ്ക്കാട് ഷാജിയുടെ കള്ളക്കളി മറുനാടന് മുമ്പിൽ പൊളിയുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- ഒരുനേരത്തെ ആഹാരത്തിന് വകയില്ലാതെ അറവ് മാലിന്യം കഴിച്ച് വിശപ്പടക്കുന്നു; താമസസ്ഥലം ഒഴിയണമെന്ന സർക്കാർ ഉത്തരവ് വന്നതോടെ പോകാനിടമില്ലാതെ കൊല്ലത്ത് ഷാജിയും അഞ്ചുമക്കളും; സത്യമറിയാൻ എൻജിഒ ക്വാർട്ടേഴ്സിലെ താമസക്കാരനായ ഷാജിയെ തേടി മറുനാടൻ എത്തിയപ്പോൾ കണ്ടെത്തിയത് ഇങ്ങനെ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- ഇതുവരെ കെട്ടിപ്പൊക്കിയ നുണകൾ പൊളിഞ്ഞു; ബാലാകോട്ട് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് 300 പാക് ഭീകരർ; സത്യം തുറന്നുപറഞ്ഞ് മുൻ പാക് നയതന്ത്ര പ്രതിനിധി ആഗ ഹിലാലി; തങ്ങളുടെയും ഇന്ത്യയുടെയും ആക്രമണ ലക്ഷ്യങ്ങൾ വ്യത്യസ്തമായിരുന്നെന്നും ഹിലാലി; റഡാറിന്റെ ചാരക്കണ്ണുകളെ വെട്ടിച്ച് വ്യോമസേന നടത്തിയ ഓപ്പറേഷൻ ബന്ദർ വിജയിച്ചത് ഇന്റലിജൻസിന്റെ ക്യത്യത കൊണ്ട്; ഹിലാലിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി പാക് നേതാക്കൾ
- ആഴക്കടലിൽ ഇരുട്ടാണെന്ന് ഖുർആനിൽ പറയുന്നുണ്ടെന്നും അത് പിൽക്കാലത്ത് ശാസ്ത്രം ശരിവെച്ചതാണെന്നും എം എം അക്ബർ; 'ഹൃദയത്തിനു ചിന്തിക്കാൻ പറ്റു'മെന്നും വാദം; എല്ലാം ബാലിശമെന്ന് ഇ എ ജബ്ബാർ; ഇസ്ലാമും യുക്തിവാദവും നേരിട്ട് ഏറ്റുമുട്ടിയ സംവാദത്തിൽ വിജയം ആർക്ക്?
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- വൈശാലിയും ഋഷ്യശൃംഗനും പുനരവതരിച്ചു; വ്യത്യസ്ത ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സൈബർലോകം
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്