Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അംഗവൈകല്യത്തെ മനഃശക്തിക്കൊണ്ട് മറികടന്ന വിജയം; ഐഎഎസ് പരീക്ഷയിലെ ആദ്യ റാങ്കുകാരി ഭിന്ന ശേഷിയുള്ള മിടുമിടുക്കി; ഇറാ സിംഗാളിനെ ഒന്നാമതെത്തിച്ചത് അചഞ്ചലമായ നിശ്ചയദാർഢ്യം

അംഗവൈകല്യത്തെ മനഃശക്തിക്കൊണ്ട് മറികടന്ന വിജയം; ഐഎഎസ് പരീക്ഷയിലെ ആദ്യ റാങ്കുകാരി ഭിന്ന ശേഷിയുള്ള മിടുമിടുക്കി; ഇറാ സിംഗാളിനെ ഒന്നാമതെത്തിച്ചത് അചഞ്ചലമായ നിശ്ചയദാർഢ്യം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ശക്തിവരുന്നത് ശരീര ബലത്തിൽ നിന്നല്ല, അത് വരുന്നത് അചഞ്ചലമായ നിശ്ചയദാർഢ്യത്തിൽ നിന്നാണെന്നു രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി പറഞ്ഞിട്ടുണ്ട്. ഇതാണ് ഇറാ സിംഗാളിന്റെ നേട്ടത്തിലും നിഴലിക്കുന്നത്. ഭിന്നശേഷിയുള്ള ഇറാ സിംഗാൾ സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയാണ് തന്റെ കഴിവു തെളിയിച്ചത്.

അംഗവൈകല്യം ഉണ്ടായിരുന്നിട്ടും ജനറൽ കാറ്റഗറിയാണ് ഇറ ഒന്നാമത് എത്തിയതെന്നത് അവരുടെ നേട്ടത്തിന്റെ തിളക്കം കൂട്ടുന്നു. നിലവിൽ ഇന്ത്യൻ റവന്യൂ സർവീസി (ഐ.ആർ.എസ്)ന് കീഴിൽ കസ്റ്റംസ് ആൻഡ് സെൻട്രൽ എക്‌സൈസ് വകുപ്പിൽ അസിസ്റ്റന്റ് കമ്മിഷണറാണ് ഡൽഹി സഫ്ദർജംഗ് സ്വദേശിനിയായ ഇറ (29)ജോലി ചെയ്യുന്നത്. ഡൽഹിയിലെ ഫാക്കൽറ്റി ഒഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ നിന്ന് 2008ൽ എം.ബി.എയും നേടിയിട്ടുണ്ട് ഇറാ. വിശ്വസിക്കാൻ കഴിയുന്നില്ല എന്നായിരുന്നു വാർത്ത അറിഞ്ഞപ്പോൾ ഇറയുടെ ആദ്യ പ്രതികരണം. പരീക്ഷയ്ക്ക് കാര്യമായ തയ്യാറെടുപ്പുകൾ നടത്തിയില്ലെന്നും ഇറ പറഞ്ഞു. അംഗവൈകല്യമുള്ളവരുടെ ഉന്നമനത്തിന് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണം എന്നാണ് തന്റെ ആഗ്രഹമെന്നും ഇറ പറഞ്ഞു.

ജോലിക്കൊപ്പം ഐ.എ.എസ്/സിവിൽ സർവീസസ് അഭിരുചി പരീക്ഷ, എം.ബി. എൻട്രൻസ്, സി.എ.ടി,മാനേജ്‌മെന്റ് ഭാഷകൾ,ഇംഗ്‌ളിഷ്, സ്പാനിഷ് എന്നീ ഭാഷകളും ഇറ പഠിപ്പിക്കുന്നുണ്ട്. ഐ.എ.എസ് നേടുക എന്നത് തന്റെ സ്വപ്നമായിരുന്നെന്ന് ഇറ പറഞ്ഞു. അതിനാൽ തന്നെ ഐ.ആർ.എസ് നേടിയിട്ടും അതിനു വേണ്ടി പരിശ്രമിച്ചു കൊണ്ടിരുന്നു. ആദ്യ ചാൻസിൽ തന്നെ ഐ.എ.എസ് എന്ന സ്വപ്നം കരസ്ഥമാക്കുകയും ചെയ്തു.

കഴിഞ്ഞ തവണത്തെ പരീക്ഷയിൽ നേടിയ വിജയത്തെ തുടർന്ന് ഇന്ത്യൻ റവന്യൂ സർവീസിൽ ജോലിയെടുക്കവെയാണ് ഒരിക്കൽ കൂടി പയറ്റിനോക്കാൻ തീരുമാനിച്ചത്. ആ തീരുമാനം ശരിയായി, ഇന്ന് സിവിൽ സർവീസ് നേടാൻ തയ്യാറെടുക്കുന്നവർക്കും ഏതു മേഖലയിലും ഉയർന്നുവരാൻ ആഗ്രഹിക്കുന്നവർക്കും ഉത്തമ മാതൃകയായി ഡൽഹി സ്വദേശിയായ ഇറാ സിംഗാൾ മാറി. 2013ലാണ് ഐ.ആർ.എസ് കിട്ടുന്നതും സർവീസിൽ പ്രവേശിക്കുന്നതും. ആർമി പബ്‌ളിക് സ്‌കൂളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം നേതാജി സുഭാഷ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിൽ നിന്ന് ബിരുദം നേടി. ഐ.ആർ.എസ് പരീക്ഷയിൽ 839ആം റാങ്കായിരുന്നു ഇറയ്ക്ക്.

ഐഎഎസ് ഓഫിസർ ആകാൻ ആഗ്രഹം ഉണ്ടായിരുന്നെന്നും ഭിന്നശേഷിയുള്ളവരുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുമെന്നും ഇറാ വ്യക്തമാക്കി. ഫാക്കൽറ്റി ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ നിന്ന് എംബിഎയും കരസ്ഥമാക്കിയിട്ടുണ്ട് ഈ മിടുക്കി. സിവിൽ സർവീസ് പരീക്ഷയിൽ ആദ്യ നാല് റാങ്കും പെൺകുട്ടികളാണ് കരസ്ഥമാക്കിയത്. 1236 പേരാണ് ഇത്തവണ സിവിൽ സർവീസ് യോഗ്യത നേടിയത്. ചങ്ങനാശേരി സ്വദേശി ഡോ. രേണു രാജിനാണ് രണ്ടാം റാങ്ക്. മറ്റൊരു മലയാളിയായ കെ. നിധീഷ് എട്ടാം റാങ്കും നേടി.

മൂന്നാം റാങ്ക് നേടിയ ഡൽഹി സ്വദേശി തന്നെയായ നിധി ഗുപ്തയും ഇറക്കമൊപ്പമാണ് ജോലി ചെയ്യുന്നത്. അഞ്ചാം റാങ്ക് നേടിയ സുഹർഷ ഭഗതും ഐ.ആർ.എസ് നേടി ഇൻകം ടാക്‌സ് കേഡറിലാണ് ജോലി ചെയ്യുന്നത്. തനിക്ക് ഇത് അഭിമാന നിമിഷമാണെന്ന് നിധി പറഞ്ഞു. പരീക്ഷയ്ക്കായി കഠിനമായി പരിശ്രമിച്ചതിന്റെ ഫലം ലഭിച്ചുവെന്നും നിധി പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP