Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202118Tuesday

തമിഴ് നാട്ടിലെ സാധാരണ കുടുംബത്തിൽ ജനിച്ചു; സ്ത്രീയാണെന്ന് തിരിച്ചറിഞ്ഞതോടെ പിതാവിന്റെ ശത്രുവായി; ജേർണലിസം പഠിച്ച് ബിബിസിയിലും ഇന്ത്യൻ എക്സ്പ്രസിലും ജോലി ചെയ്ത് പകരം വീട്ടി; ബിജെപിയും എഐഎഡിഎംകെയും പരീക്ഷിച്ച് കോൺഗ്രസിൽ എത്തി; രാഹുൽ ഗാന്ധിയുടെ പ്രത്യേക താൽപര്യപ്രകാരം മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറിയാക്കി ഉയർത്തിയ അപ് സരാ റെഢിയുടെ കഥ

തമിഴ് നാട്ടിലെ സാധാരണ കുടുംബത്തിൽ ജനിച്ചു; സ്ത്രീയാണെന്ന് തിരിച്ചറിഞ്ഞതോടെ പിതാവിന്റെ ശത്രുവായി; ജേർണലിസം പഠിച്ച് ബിബിസിയിലും ഇന്ത്യൻ എക്സ്പ്രസിലും ജോലി ചെയ്ത് പകരം വീട്ടി; ബിജെപിയും എഐഎഡിഎംകെയും പരീക്ഷിച്ച് കോൺഗ്രസിൽ എത്തി; രാഹുൽ ഗാന്ധിയുടെ പ്രത്യേക താൽപര്യപ്രകാരം മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറിയാക്കി ഉയർത്തിയ അപ് സരാ റെഢിയുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇക്കഴിഞ്ഞ ജനുവരി എട്ടിന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് അതിന്റെ വനിതാ വിഭാഗമായ ഓൾ ഇന്ത്യ മഹിളാ കോൺഗ്രസിന്റെ നാഷണൽ ജനറൽ സെക്രട്ടറിയായി ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും മാധ്യമപ്രവർത്തകയുമായ അപ്സര റെഢിയെ നിയമിച്ചത് വൻ സംഭവമായിത്തീർന്നിട്ടുണ്ട്. ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ ഇത്രയും ഉന്നത സ്ഥാനത്തെത്തുന്ന ആദ്യത്തെ ട്രാൻസ്ജെൻഡറായിത്തീർന്നിരിക്കുകായണ് അപ്സര. എന്നാൽ ഇതിലും സംഭവബഹുലവും നാടകീയവുമായ ഒരു ജീവിതത്തിനുടമയാണ് ഈ ആക്ടിവിസ്റ്റ്. തമിഴ്‌നാട്ടിലെ സാധാരണ കുടുംബത്തിൽ ജനിച്ച അപ്സര താൻ സ്ത്രീയാണെന്ന് തിരിച്ചറിഞ്ഞതോടെ പിതാവിന്റെ ശത്രുവായിത്തീരുകയായിരുന്നു.

തുടർന്ന് ജേർണലിസം പഠിച്ച് ബിബിസി, ഇന്ത്യൻ എക്സ്പ്രസ് , ദി ഹിന്ദു, ഡെക്കാൻ ക്രോണിക്കിൾ തുടങ്ങിവയിൽ ജോലി ചെയ്ത് പകരം വീട്ടാനും ഈ ആക്ടിവിസ്റ്റ് മറന്നില്ല. പിന്നീട് രാഷ്ട്രീയത്തിലായിരുന്നു അപ്സര തന്റെ ശേഷി പരീക്ഷിച്ചത്. ഇതിന്റെ ഭാഗമായി ആദ്യം ബിജെപിയും എഐഎഡിഎംകെയും പരീക്ഷിച്ച് പിന്നീട് കോൺഗ്രസിൽ എത്തുകയായിരുന്നു. അധികം വൈകാതെ രാഹുൽ ഗാന്ധിയുടെ പ്രത്യേക താൽപര്യപ്രകാരം മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറിയാക്കി അപ്സരക്ക് സ്ഥാനക്കയറ്റം നൽകുകയായിരുന്നു.

തമിഴ്‌നാട്ടിലെ ഒരു യാഥാസ്ഥിതിക കുടുംബത്തിൽ പിറന്നതിന്റെ എല്ലാ വിധ ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നയാളാണ് താനെന്ന് അപ്സര ഓർമിക്കുന്നു. ആൺകുട്ടിയായി വളർന്ന് തുടങ്ങിയ ട്രാൻസിഷൻ സംഭവിക്കുന്നുവെന്ന് അമ്മയോടാണ് ആദ്യം അപ്സര തുറന്ന് പറഞ്ഞത്. തന്നിലെ സ്ത്രീത്വം തിരിച്ചറിഞ്ഞ് തുടങ്ങിയതോടെ അമ്മ അതിനെ അംഗീകരിച്ചിരുന്നുവെങ്കിലും പിതാവിനും സഹോദരനും ഇത് അംഗീകരിക്കാനായില്ലെന്നും അവർ തന്നെ ശത്രുവായി കണ്ടിരുന്നുവെന്നും അപ്സര വേദനയോടെ വെളിപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി പല ബന്ധുക്കളും തന്നെ ചടങ്ങുകളിൽ നിന്നും അകറ്റി നിർത്താറുണ്ടായിരുന്നുവെന്നും അപ്സര ഓർക്കുന്നു. എന്നാൽ ജീവിതത്തിലെ ഇത്തരം ദുരനുഭവങ്ങൾ തന്റെ മനസിനെ ശക്തിപ്പെടുത്തുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും അപ്സര പറയുന്നു. തനിക്ക് ലഭിച്ച പുതിയ സ്ഥാനത്തിരുന്ന് കൊണ്ട് ട്രാൻസ്ജെൻഡർ സമൂഹത്തിന് വേണ്ടി സാധിക്കുന്നതെല്ലാം ചെയ്യുമെന്നും അപ്സര ഉറപ്പേകുന്നു.

അജയ് റെഢിയെന്നാണ് അപ്സരയുടെ ആദ്യത്തെ പേര്. മൊണാഷ് യൂണിവേഴ്സിറ്റിയിൽ നിന്നും അപ്സര ജേർണലിസത്തിൽ നിന്നും ബിഎ ഡിഗ്രി നേടിയിരുന്നു. തുടർന്ന് ലണ്ടനിലെ സിറ്റി യൂണിവേഴ്സിറ്റിയിൽ നിന്നും ബ്രോഡ്കാസ്റ്റിംഗിൽ അവർ എംഎ നേടുകയും ചെയ്തു. മോണാഷ് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന കാലത്ത് ഓവർസീസ് സ്റ്റുഡന്റ്സ് സർവീസിന്റെ പ്രസിഡന്റായി അപ്സര പ്രവർത്തിച്ചിരുന്നത്. ലണ്ടനിലെ കോമൺവെൽത്ത് സെക്രട്ടറിയേറ്റിലും അപ്സര ജോലി ചെയ്തിരുന്നു. വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി നിരവധി കോളങ്ങൾ അവർ വിവിധ പ്രസിദ്ധീകരണങ്ങളിലായി എഴുതിയിരുന്നു.

അമിതാഭ് ബച്ചൻ, ഐശ്വര്യ റായ്, എ.ആർ.റഹ്മാൻ തുടങ്ങിയ നിരവധി സെലിബ്രിറ്റികളെ അപ്സര ഇന്റർവ്യൂ ചെയ്തിട്ടുണ്ട്. സുനാമിയുണ്ടായ സമയത്ത് ശ്രീലങ്ക, ഇന്ത്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നും അവർ ഇതിനെക്കുറിച്ച് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പുറമെ തമിഴ്‌നാട്ടിൽ ഒരു ടെലിവിഷൻ ഷോയും അപ്സര ചെയ്തിരുന്നു. മെൽബണിലെ ഇന്ത്യൻ കോൺസുലേറ്റിൽ ഒരു മീഡിയ അഡൈ്വസറായും ഇവർ സേവനമനുഷ്ഠിച്ചു. മാഡ്രിഡിലെ യൂറോപ്യൻ പാർലിമെന്റ് സെഷൻ, ദി വേൾഡ് പ്രൈഡ് സമ്മിറ്റ്, യൂണിസെഫ്, ഗോൽഡ്മാൻ സാക്സ്, നാസ്‌കോം, പ്രിൻസ്റ്റൻ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ ഇവർ സംസാരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP