Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാമ്പുകടിയേറ്റ് ചികിത്സയിലിരിക്കേ വീണ്ടൂം പാമ്പുകടിയേറ്റ് യുവതി മരിച്ചു; 25കാരി ഉത്ര മരിച്ചത് ഭർതൃവീട്ടിൽവെച്ച് പാമ്പുകടിയേറ്റതിനെ തുടർന്ന് സ്വന്തം വീട്ടിൽ ചികിത്സയിൽ കഴിയവേ കിടപ്പുമുറിയിൽ വെച്ച് വീണ്ടും പാമ്പുകടിയേറ്റ്

പാമ്പുകടിയേറ്റ് ചികിത്സയിലിരിക്കേ വീണ്ടൂം പാമ്പുകടിയേറ്റ് യുവതി മരിച്ചു; 25കാരി ഉത്ര മരിച്ചത് ഭർതൃവീട്ടിൽവെച്ച് പാമ്പുകടിയേറ്റതിനെ തുടർന്ന് സ്വന്തം വീട്ടിൽ ചികിത്സയിൽ കഴിയവേ കിടപ്പുമുറിയിൽ വെച്ച് വീണ്ടും പാമ്പുകടിയേറ്റ്

സ്വന്തം ലേഖകൻ

കൊല്ലം: പാമ്പുകടിയേറ്റ് ചികിത്സയിലിരിക്കേ വീണ്ടൂം പാമ്പുകടിയേറ്റ് യുവതി മരിച്ചു. കൊല്ലം അഞ്ചലിലാണ് ദാരുണ സംഭവം. മൂന്നുമാസം മുൻപു ഭർതൃവീട്ടിൽ വെച്ച് പാമ്പുകടിയേറ്റു ചികിത്സയിലായിരുന്ന യുവതിയാണ് ഇന്നലെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ പാമ്പുകടിയേറ്റ് ദാരുണമായി മരിച്ചത്. ഏറം വെള്ളശേരി വീട്ടിൽ വിജയസേനന്റെയും മണിമേഖലയുടെയും മകൾ ഉത്രയാണ് (25) മരിച്ചത്.

മൂന്ന് മാസങ്ങൾകര്ക് മുമ്പാണ് ഭർത്താവ് അടൂർ പറക്കോട് സൂരജ് ഭവനിൽ സൂരജിന്റെ വീട്ടിൽ വച്ചു പാമ്പുകടിയേറ്റത്. ഇതേ തുടർന്ന് ചികിത്സയ്ക്കായി ഏറത്തെ സ്വന്തം വീട്ടിൽ മാതാപിതാക്കൾക്കൊപ്പം താമസിച്ചുവരുമ്പോഴാണു വീണ്ടും പാമ്പുകടിയേറ്റതും മരണം സംഭവിച്ചതും.

ഇന്നലെ രാവിലെ ഉത്രയെ കിടപ്പുമുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. പരിശോധനയിൽ മുറിയിൽ പാമ്പിനെ കണ്ടെത്തി. ഉത്രയെ അഞ്ചലിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണ് സൂരജ്. മകൻ: ധ്രുവ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP