Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗസൽ ഗായകൻ ഉമ്പായി അന്തരിച്ചു; അന്ത്യം ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ; മലയാളികളുടെ സൈഗാൾ വിടപറയുന്നത് കരളിലെ അർബുദ ബാധയെ തുടർന്ന്; നിലയ്ക്കുന്നത് നിരവധി സദസ്സുകളിൽ നിറസാന്നിധ്യമായിരുന്ന ഗസൽനാദം; സംസ്‌കാരം വ്യാഴാഴ്‌ച്ച മട്ടാഞ്ചേരി കൽവത്തി ജുമാ മസ്ജിദിൽ

ഗസൽ ഗായകൻ ഉമ്പായി അന്തരിച്ചു; അന്ത്യം ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ; മലയാളികളുടെ സൈഗാൾ വിടപറയുന്നത് കരളിലെ അർബുദ ബാധയെ തുടർന്ന്;  നിലയ്ക്കുന്നത് നിരവധി സദസ്സുകളിൽ നിറസാന്നിധ്യമായിരുന്ന ഗസൽനാദം; സംസ്‌കാരം വ്യാഴാഴ്‌ച്ച മട്ടാഞ്ചേരി കൽവത്തി ജുമാ മസ്ജിദിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പ്രശസ്ത ഗായകൻ ഉമ്പായി അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൈകിട്ട് 4.40 നാണ് അന്ത്യം സംഭവിച്ചത്. 68 വയസായിരുന്നു. അബു ഇബ്രാഹിം എന്നാണ് ഉമ്പായിയുടെ യഥാർഥ പേര്. കരളിലെ അർബുദബാധയെ തുടർന്ന് ഗുരുതരാവസ്ഥയിലായ ഉമ്പായിയെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചത്. മൃതദേഹം വ്യാഴാഴ്ച പത്തുമണിക്ക് കൽവത്തി കമ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിനു വെക്കും. സംസ്‌കാരം മട്ടാഞ്ചേരി കൽവത്തി ജുമാ മസ്ജിദിൽ.

കേരളത്തിലെ ഗസൽ ഗായകരിൽ പ്രമുഖനാണ് പി.എ. ഇബ്രാഹിം എന്ന ഉമ്പായി. നിരവധി ഗസൽ ആൽബങ്ങളിൽ പാടിയിട്ടുള്ള ഉമ്പായി സംഗീത സംവിധായകൻ എം. ജയചന്ദ്രനുമായി ചേർന്ന് നോവൽ എന്ന സിനിമയ്ക്ക് സംഗീതവും നൽകിയിട്ടുണ്ട്. ഒഎൻവി കുറുപ്പ് എഴുതിയ ഗാനങ്ങൾക്ക് ഉമ്പായി ശബ്ദാവിഷ്‌കാരം നൽകിയ ആൽബം പാടുക സൈഗാൾ പാടുക ഇന്നും ഹിറ്റ്‌ലിസ്റ്റിലുണ്ട്. നിരവധി പഴയ ചലച്ചിത്ര ഗാനങ്ങൾ ഉമ്പായി തന്റെ തനതായ ഗസൽ ആലാപന ശൈലികൊണ്ട് പുനരാവിഷ്‌കരിച്ചിട്ടുണ്ട്. ഉമ്പായിയും സച്ചിദാനന്ദനും ചേർന്ന് ഒരുക്കിയ ശ്രദ്ധേയമായ ഗസൽ ഗാന ആൽബമായിരുന്നു 'അകലെ മൗനം പോലെ'. അതിന് ശേഷം ഒ.എൻ.വി. കുറുപ്പ് എഴുതിയ ഗാനങ്ങൾക്ക് ഉമ്പായി ശബ്ദാവിഷ്‌കാരം നൽകിയ ആൽബമായിരുന്നു 'പാടുക സൈഗാൾ പാടുക'

വീണ്ടും പാടാം സഖീ.....പിരിയുവാൻ നേരത്ത് ......നിലാവേ കണ്ടുവോ നീ രാഗവതിയാം എന്റെ പ്രേയസിയെ....എന്നിങ്ങനെ ഉമ്പായി മലയാളിക്ക് സമ്മാനിച്ച ഗസലുകൾ അനവധി.

മീൻ കച്ചവടക്കാരനായും തോണിക്കാരനായും ജോലി നോക്കിയിട്ടുള്ള ഉമ്പായി തീക്ഷ്ണമായ നിരവധി ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. ബോംബെയിൽ അധോലോക സംഘാംഗമായിരുന്ന കാര്യം അദ്ദേഹം അനുസ്മരിച്ചിട്ടുണ്ട്. പിന്നീട് മുജാവർ അലിഖാന്റെ ശിഷ്യനായി. പി. എ. ഇബ്രാഹിമിന് ഉമ്പായി എന്ന പേര് നൽകിയത് പ്രശസ്ത സംവിധായകൻ ജോൺ എബ്രഹാം ആയിരുന്നു. ജോൺ എബ്രഹാമിന്റെ അമ്മ അറിയാൻ എന്ന ചിത്രത്തിൽ ഗസൽ ആലപിച്ചിരുന്നു.മട്ടാഞ്ചേരിയിലെ കൽവത്തിയിൽ 1950ൽ അബുവിന്റെയും ഫാത്തിമയുടെയും മകനായാണ് ഉമ്പായി ജനിക്കുന്നത്. ഹഫ്സയാണ് ഭാര്യ. മൂന്നു മക്കൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP