Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇൻഫോസിസിൽ നിന്നും ജോലി രാജിവെച്ച് ഭർത്താവിനൊപ്പം ചേരാൻ ആസ്‌ട്രേലിയയിലേക്കു പോകാൻ സർട്ടിഫിക്കറ്റുകൾക്കായി ചെന്നൈയിൽ പോയ യുവതിക്കും കാറോടിച്ചിരുന്നയാൾക്കും ദാരുണമായ മരണം; ലിസ്‌ബത്തും വിൽസനും കൊല്ലപ്പെട്ടത് നിർത്തിയിട്ടിരുന്ന ടാങ്കർ ലോറിയിലേക്കു കാർ ഇടിച്ചുകയറി; ലിസ്‌ബിത്തിന്റെ അച്ഛനും ഭർതൃപിതാവിനും ഗുരുതരമായ പരിക്ക്

ഇൻഫോസിസിൽ നിന്നും ജോലി രാജിവെച്ച് ഭർത്താവിനൊപ്പം ചേരാൻ ആസ്‌ട്രേലിയയിലേക്കു പോകാൻ സർട്ടിഫിക്കറ്റുകൾക്കായി ചെന്നൈയിൽ പോയ യുവതിക്കും കാറോടിച്ചിരുന്നയാൾക്കും ദാരുണമായ മരണം; ലിസ്‌ബത്തും വിൽസനും കൊല്ലപ്പെട്ടത് നിർത്തിയിട്ടിരുന്ന ടാങ്കർ ലോറിയിലേക്കു കാർ ഇടിച്ചുകയറി; ലിസ്‌ബിത്തിന്റെ അച്ഛനും ഭർതൃപിതാവിനും  ഗുരുതരമായ പരിക്ക്

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: നിർത്തിയിട്ടിരുന്ന ടാങ്കറിലേക്കു കാർ ഇടിച്ചു കയറി യുവതിയും ഡ്രൈവറും മരിച്ചു. കുറുമ്പനാടം കുര്യച്ചൻപടി മുള്ളൻകുഴി ജെറിൻ ജോസിന്റെ ഭാര്യ ലിസ്‌ബത്ത് സെബാസ്റ്റ്യൻ (27), കാർ ഓടിച്ചിരുന്ന മാമ്മൂട് മാമ്പറമ്പിൽ വിൽസൻ (42) എന്നിവരാണു മരിച്ചത്. നിർത്തിയിട്ടിരുന്ന ടാങ്കറിലേക്കു കാർ ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണ്.

മരിച്ച ലിസ്‌ബത്ത് ചെന്നൈയിലെ ഇൻഫോസിസ് ജീവനക്കാരി ആയിരുന്നു. ഭർത്താവ് ആട്രേലിയയിലാണ്. ഭർത്താവിനൊപ്പം ആസ്ട്രേലിയയിലേക്കു പോകാൻ തയ്യാറെടുക്കുകയായിരുന്നു ലിസ്‌ബത്ത്. ഇതിനായി ഇവർ ജോലി രാജി വെച്ചിരുന്നു. ആസ്ട്രേലിയൻ യാത്രക്ക് വേണ്ട സർട്ടിഫിക്കറ്റുകൾക്കായി ചെന്നൈയിലേക്കു പോകവേയാണ് അപടം ഉണ്ടായത്. വിസ ശരിയാക്കാനായിരുന്നു യാത്ര. ഇതിനിടെയാണ് ദുരന്തമെത്തിയത്.

ലിസ്‌ബത്തിന്റെ പിതാവ് സെബ്സ്റ്റ്യൻ ഭർതൃപിതാവ് ജോസ് മുള്ളൻകുഴി എന്നിവരാണ് ഗുരുതര പരിക്കുകളുമായി ചികിത്സയിലുള്ളത്. ചങ്ങനാശ്ശേരിയിൽ നിന്നും കുടുംബത്തോടൊപ്പം ചെന്നൈയിലേക്കു പോകവെയാണ് ലിസ്‌ബത്തിനെ മരണം വിളിച്ചത്. ആസ്ട്രേലിയയിലുള്ള ഭർത്താവിന്റെ അടുത്തേക്കു പോകാൻ ചെന്നൈ ഇൻഫോസിസിലെ ജോലി രാജിവെച്ച് തയ്യാറെടുക്കുന്നതിനിടെ ആയിരുന്നു അപകടം. ഇതിനായി സർട്ടിഫിക്കറ്റുകൾ വാങ്ങാനായി പോകുന്നതിനിടെയായിരുന്നു വില്ലുപുരത്തു വെച്ച് വാഹനം അപകടത്തിൽ പെടുന്നത്. മരിച്ച ഡ്രൈവർ വിൽസൻ പ്രൈവറ്റ് ബസ് ഡ്രൈവറായിരുന്നു. ഭാര്യ: വേലമ്മ. മക്കൾ : അൽഫോൻസാ, ആഗ്നസ്.

ദേശീയപാതയുടെ ഡിവൈഡറിൽ വച്ചുപിടിപ്പിച്ച ചെടികൾക്ക് വെള്ളം നനക്കാൻ നിർത്തിയിട്ടിരുന്ന ടാങ്കർ ലോറിയിൽ ഇവർ സഞ്ചരിച്ച കാർ ഇടിക്കുകയായിരുന്നു. കാർ ഓടിച്ചിരുന്ന വിൽസൻ അപകടസ്ഥലത്തു തന്നെ മരിച്ചു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ലിസ്‌ബത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. ബസ് ഡ്രൈവറായിരുന്ന വിൽസനാണ് കാർ ഓടിച്ചിരുന്നത്. ഇന്നലെ പുലർച്ചെ നാലുമണിക്കാണ് ചങ്ങനാശേരിയിൽ നിന്നും ഇവർ ചെന്നൈക്ക് തിരിച്ചത്. ലിസ്‌ബത്തിന്റെ പിതാവ് വി സി. സെബാസ്റ്റ്യൻ, ഭർതൃപിതാവ് ജോസ് മുള്ളൻ കുഴി എന്നിവരും കാറിലുണ്ടായിരുന്നു. ഇവർക്ക് സാരമായ പരിക്കുകളാണ് പറ്റിയത്.

പുലർച്ചെ നാലുമണിക്കാണ് ചങ്ങനാശേരിയിൽ നിന്നും കുടുംബം ചെന്നൈക്ക് തിരിച്ചത്. വൈകുന്നേരം മൂന്ന് മണിയോടെയാണ് അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാവാം കാറിന്റെ നിയന്ത്രണം വിടാൻ കാരണമെന്നാണ് പൊലീസിന്റെ നിഗമനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP