Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മുതർന്ന മാധ്യമപ്രവർത്തകർ എസ്.ഗോപൻ നായർ അന്തരിച്ചു; ആകാശവാണി മലയാളം വിഭാഗം മുൻ മേധാവിയും വാർത്താ അവതാരകനും; പുകവലിക്കെതിരായ കേന്ദ്ര സർക്കാർ പ്രചാരണത്തിന്റെ പരസ്യത്തിന് ശബ്ദം നൽകിയതും ശ്രദ്ധേയമായി

മുതർന്ന മാധ്യമപ്രവർത്തകർ എസ്.ഗോപൻ നായർ അന്തരിച്ചു; ആകാശവാണി മലയാളം വിഭാഗം മുൻ മേധാവിയും വാർത്താ അവതാരകനും; പുകവലിക്കെതിരായ കേന്ദ്ര സർക്കാർ പ്രചാരണത്തിന്റെ പരസ്യത്തിന് ശബ്ദം നൽകിയതും ശ്രദ്ധേയമായി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകൻ എസ്. ഗോപൻ നായർ (79) അന്തരിച്ചു. ആകാശവാണി മലയാളം വിഭാഗം മുൻ മേധാവിയം ദീർഘകാലമായി വാർത്താ അവതാരകനുമായിരുന്നു അദ്ദേഹം. ഗോപൻ എന്ന പേരിലാണ് ഡൽഹിയിൽനിന്ന് മലയാളം വാർത്തകൾ അവതരിപ്പിച്ചിരുന്നത്. പുകവലിക്കെതിരായ കേന്ദ്ര സർക്കാർ പ്രചാരണം അടക്കമുള്ള പരസ്യങ്ങൾക്ക് ശബ്ദം നൽകിയും ശ്രദ്ധേയനായി.

ഡൽഹിയിലെ ബത്ര ആശുപത്രിയിൽ ഒരാഴ്ചയായി ചികിൽസയിലായിരുന്നു  ഗോപൻ നായർ. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഇരുപത്തിയൊന്നാമത്തെ വയസിലാണ് ഡൽഹി ആകാശവാണിയിൽ വാർത്താ അവതാരകനായി ചേരുന്നത്. നെഹ്‌റുവിന്റെ മരണം ,ആര്യഭട്ടയുടെ വിക്ഷേപണം തുടങ്ങിയവ ആകാശവാണിയിലൂടെ രാജ്യത്തെ അറിയിച്ചത് ഗോപൻ ആണ്. രാജ്യം ഉറ്റുനോക്കിയ പല തിരഞ്ഞെടുപ്പ് ഫലങ്ങളും ഗോപന്റെ ശബ്ദത്തിലൂടെ പുറത്തെത്തി.

40 വർഷത്തോളം മലയാളം വാർത്ത വായിച്ച ഗോപൻ ആകാശവാണി മലയാള വിഭാഗം മേധാവിയായിട്ടാണ് ജോലിയിൽ നിന്ന് വിരമിച്ചത്. പിന്നീട് സർക്കാരിന്റെ പരസ്യങ്ങൾക്ക് ശബ്ദം നൽകി. ശ്വാസകോശം സ്‌പോഞ്ചു പോലെയാകും തുടങ്ങിയ പരസ്യങ്ങളിലെ ശബ്ദം ഗോപന്റേതാണ്. തിരുവനന്തപുരം റോസ് കോട്ട് കുടുംബത്തിലെ അംഗമാണ്. രാധയാണ് ഭാര്യ. മകൻ പ്രമോദ്.

അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

മുതിർന്ന മാധ്യമപ്രവർത്തകൻ എസ്.ഗോപന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ആകാശവാണിയിൽ ദീർഘകാലം വാർത്താവതാരകനായിരുന്ന ഗോപന്റെ ഡൽഹിയിൽ നിന്നുള്ള മലയാളം വാർത്തകൾ ശ്രദ്ധേയമായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP