Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബോളിവുഡ് സിനിമയിലെ 70കളിലെ സൂപ്പർ താരം ഋഷി കപൂർ അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യൻ സിനിമയിലെ നിത്യ ഹരിത നായകൻ; അറുപത്തിയേഴുകാരനായ താരത്തിന്റെ മരണം കാൻസറിനെ അതിജീവിച്ചുവെന്ന സന്തോഷ വാർത്തകൾ ചർച്ചയാകുന്നതിനിടെ; രാജ് കപ്പൂറിന്റെ മകനായി എത്തി ഇന്ത്യൻ സിനിമയെ താരം കീഴടക്കിയത് പ്രണയ ചിത്രങ്ങളിലെ നായകനായി; ഓർമ്മയാകുന്നത് ഇന്ത്യൻ സിനിമയിലെ 'ബോബി'; ഇർഫാൻ ഖാന്റെ വിയോഗത്തിന് പിന്നാലെ ഇന്ത്യൻ സിനിമയെ ദുഃഖത്തിലാക്കി ഋഷിയുടെ മരണവും

ബോളിവുഡ് സിനിമയിലെ 70കളിലെ സൂപ്പർ താരം ഋഷി കപൂർ അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യൻ സിനിമയിലെ നിത്യ ഹരിത നായകൻ; അറുപത്തിയേഴുകാരനായ താരത്തിന്റെ മരണം കാൻസറിനെ അതിജീവിച്ചുവെന്ന സന്തോഷ വാർത്തകൾ ചർച്ചയാകുന്നതിനിടെ; രാജ് കപ്പൂറിന്റെ മകനായി എത്തി ഇന്ത്യൻ സിനിമയെ താരം കീഴടക്കിയത് പ്രണയ ചിത്രങ്ങളിലെ നായകനായി; ഓർമ്മയാകുന്നത് ഇന്ത്യൻ സിനിമയിലെ 'ബോബി'; ഇർഫാൻ ഖാന്റെ വിയോഗത്തിന് പിന്നാലെ ഇന്ത്യൻ സിനിമയെ ദുഃഖത്തിലാക്കി ഋഷിയുടെ മരണവും

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മുതിർന്ന ബോളിവുഡ് ചലച്ചിത്ര താരം ഋഷി കപൂർ അന്തരിച്ചു. മുംബൈയിലെ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ ച്രികിൽസയിലായിരുന്നു അദ്ദേഹം. ശ്വാസതടസ്സത്തെത്തുടർന്നാണ് അറുപത്തിയേഴുകാരനായ ഋഷി കപൂറിനെ ആശുപത്രിയിലാക്കിയതെന്ന് അദ്ദേഹത്തിന്റെ സഹോദരനും ചലച്ചിത്ര താരവുമായ രൺധീർ കപൂർ അറിയിച്ചികുന്നു. ഋഷി കപൂറിന്റെ ഭാര്യ നീതുവും മകനും ചലച്ചിത്രതാരവുമായ രൺബീർ കപൂറും മരണ സമയത്ത് ഒപ്പമുണ്ടായിരുന്നു,

2018 ൽ അർബുദം സ്ഥിരീകരിച്ച ഋഷി കപൂർ ഒരു വർഷത്തിലേറെ യുഎസിലെ അർബുദ ചികിൽസയ്ക്കു ശേഷം ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഇന്ത്യയിൽ മടങ്ങിയെത്തിയത്. ഫെബ്രുവരിയിൽ അദ്ദേഹത്തെ രണ്ടു തവണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡൽഹിയിൽ ഒരു കുടുംബചടങ്ങിൽ പങ്കെടുക്കുന്നതിനിടെ അണുബാധയെത്തുടർന്നാണ് അദ്ദേഹത്തെ ആദ്യം ആശുപത്രിയിലാക്കിയത്. മുംബൈയിൽ മടങ്ങിയെത്തിയതിനു പിന്നാലെ വൈറൽ പനി ബാധയെത്തുടർന്ന് ആശുപത്രിയിലായ അദ്ദേഹം കുറച്ചുദിവസത്തിനകം ആശുപത്രി വിട്ടിരുന്നു.

ഇർഫാൻ ഖാന്റെ മരണത്തിന്റെ വിയോഗ ദുഃഖത്തിലാണ് ഇന്ത്യൻ സിനിമ. ഇതിന്റെ വേദന മാറും മുമ്പ് തന്നെ ഇന്ത്യൻ സിനിമയിലെ എക്കാലത്തേയും വലിയ സൂപ്പർ സ്റ്റാറുകളിൽ ഒരാളായ ഋഷി കപൂരും വിടവാങ്ങുകയാണ്. താങ്ങാനാവാത്ത ദുഃഖം എന്ന് വിശദീകരിച്ച് അമിതാഭ് ബച്ചനാണ് ഋഷി കപൂറിന്റെ വാർത്ത പുറത്തു വിട്ടത്. എല്ലാ സിനിമാക്കാരുമായും അടുത്ത് ഇടപെഴുകിയിരുന്ന നടനായിരുന്നു ഋഷി കപ്പൂർ.

സമൂഹമാധ്യമത്തിൽ ഏറെ സജീവമായ ഋഷി കപൂറിന്റെ ട്വിറ്റർ അക്കൗണ്ടിൽ ഏപ്രിൽ രണ്ടു മുതൽ പുതിയ പോസ്റ്റുകൾ വന്നിരുന്നില്ല. 'ദ് ഇന്റേൺ' എന്ന ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കിൽ ദീപിക പദുക്കോണിന്റെ കൂടെ അഭിനയിക്കാനൊരുങ്ങുകയാണെന്ന് അദ്ദേഹം അടുത്തിടെ അറിയിച്ചിരുന്നു. ഇതിനിടെയാണ് മരണമെത്തുന്നത്. നെറ്റ്ഫ്‌ളിക്‌സിൽ 'ദ് ബോഡി' എന്ന വെബ് സീരീസിലാണ് അദ്ദേഹം ഈയടുത്ത് അഭിനയിച്ചത്.

പ്രമുഖ ചലച്ചിത്രസംവിധായകനായിരുന്ന രാജ് കപൂറിന്റെ രണ്ടാമത്തെ മകനായിരുന്നു് ഋഷി കപൂർ. സഹോദരന്മാരാണ് നടന്മാരായ രൺധീർ കപൂറും രാജീവ് കപൂർ എന്നിവറും. ഋഷി കപൂർ ആദ്യം അഭിനയിച്ച ചിത്രം 1970 ലെ മേരനാം ജോക്കർ ആണ്. 1973 ൽ ഡിംപിൾ കപാഡിയ നായികയായി ബോബി എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചു. അതിനു ശേഷം 100 ലധികം ചിത്രങ്ങളിൽ ഋഷി കപൂർ അഭിനയിച്ചു. 2004 നു ശേഷം ൽ സഹനടനായി ഹം തും, ഫണ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP