Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സമാധാനത്തിന്റെ കാവൽ ഭടനാകാൻ മോഹിച്ച് ലോകത്തെ ഏറ്റവും നീളം കൂടിയ കത്തെഴുതിയ റീഗൻ ജോൺസൺ അന്തരിച്ചു; അവസാന ജീവിതം ആരും തിരിഞ്ഞു നോക്കാതെ വണ്ടിപ്പെരിയാറിൽ

സമാധാനത്തിന്റെ കാവൽ ഭടനാകാൻ മോഹിച്ച് ലോകത്തെ ഏറ്റവും നീളം കൂടിയ കത്തെഴുതിയ റീഗൻ ജോൺസൺ അന്തരിച്ചു; അവസാന ജീവിതം ആരും തിരിഞ്ഞു നോക്കാതെ വണ്ടിപ്പെരിയാറിൽ

വണ്ടിപ്പെരിയാർ: കത്തെഴുതി റിക്കോർഡ് ബുക്കിലിടം നേടിയെ റീഗൻ ജോൺസൺ ഓർമ്മയായി. അമേരിക്കൻ പ്രസിഡന്റായിരുന്ന റൊണാൾഡ് റീഗന്റെ കടുത്ത ആരാധകൻ. പ്രസിഡന്റ് റീഗന്റെ അനുവാദം വാങ്ങിയാണ് തന്റെ പേരിനൊപ്പം റീഗനെന്ന് ജോൺസൺ ചേർത്ത് എഴുതിയത്. പക്ഷേ റീഗൻ നൽകിയ പരിഗണന പോലും സ്വന്തം നാട്ടിലെ അധികാര വർഗ്ഗം കാണിച്ചില്ല. സമാധാനത്തിനുള്ള നോബലിന് പോലും നോമിനേറ്റ് ചെയ്ത വ്യക്തിയാണ് അധികൃതരുടെ അനാസ്ഥയ്ക്കിടെ വിടവാങ്ങുന്നത്. നിരവധി ലോകനേതാക്കൾക്കു കത്തയച്ച് ജോൺസൺ പ്രശസ്തി നേടിയിരുന്നു.

വണ്ടിപ്പെരിയാർ പുതുപ്പറമ്പിൽ റീഗൻ ജോൺസൺ (55) വിടവാങ്ങി. സ്വന്തമായി കിടപ്പാടം പോലുമില്ലാത്ത ജോൺസൺ അധികൃതരുടെ അവഗണനയേറ്റുവാങ്ങിയാണ് യാത്രയായത്. കത്തെഴുത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഇദ്ദേഹം വിവാഹിതനായിരുന്നില്ല. 1988ൽ ലോകസമാധാനത്തെക്കുറിച്ച് ജോൺപോൾ മാർപാപ്പയ്ക്ക് കത്തെഴുതിയാണ് ജോൺസൺ ഗിന്നസ് ബുക്കിൽ ഇടംനേടിയത്. രണ്ടര കിലോമീറ്റർ ദൂരവും രണ്ടരയടി വീതിയുമുണ്ടായിരുന്നു കത്തിന്. ഇതിൽ പത്തുകോടി ഇംഗ്ലീഷ് വാക്കുകളുണ്ടായിരുന്നു. 100 കിലോഗ്രാം ഭാരവും.

ലോകത്തിലെ ഏറ്റവും വലിയ കത്തിന് 37 കോടിയോളം രൂപ മൂല്യമിട്ടിരുന്നെങ്കിലും ലേലം നടന്നില്ല. സമാധാനത്തിനായി കത്തെഴുതിയതിലൂടെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാര പട്ടികയിലും ഇദ്ദേഹം ഇടം പിടിച്ചിരുന്നു. അമേരിക്കൻ പ്രസിഡന്റായിരുന്ന റൊണാൾഡ് റീഗന് ആശംസാ കാർഡ് അയച്ചതിന് നന്ദി സൂചകമായി മറുപടി കത്തും ലഭിച്ചിരുന്നു. പ്രസിഡന്റിന്റെ അനുമതിയോടെ പേരിനൊപ്പം റീഗൻ എന്നു ചേർത്തതോടെയാണ് റീഗൻ ജോൺസൺ എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയത്.

വിവിധ രോഗങ്ങൾക്ക് അടിമപ്പെട്ട ജോൺസൺ രണ്ടുവർഷമായി കഷ്ടതയിലായിരുന്നു. സ്വന്തമായി കിടപ്പാടം പോലുമില്ലാതിരുന്നിട്ടും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്ന് യാതൊരു സഹായവും ലഭിച്ചില്ല. രോഗബാധിതനായി മധുര മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. ഉച്ചയോടെ മൃതദേഹം നാട്ടിലെത്തിച്ചെങ്കിലും സ്വന്തമായി വീടില്ലാത്തതിനാൽ മഞ്ചുമല എസ്‌റ്റേറ്റിലെ ലേബർ ക്ലബിലാണു വച്ചത്.

സ്വന്തമായി വീടും സ്ഥലവും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിനെ സമീപിച്ചിരുന്നു. 10 സെന്റ് സ്ഥലം അനുവദിച്ച സർക്കാർ അളന്നു തിരിച്ചുനൽകണമെന്ന് റവന്യു വകുപ്പ് അധികൃതരോടു നിർദേശിച്ചെങ്കിലും ഭൂമി കൈമാറിയില്ല. ചികിത്സയ്ക്കായി അടുത്തിടെ തമിഴ്‌നാട്ടിൽ എത്തിയ ഇദ്ദേഹത്തെ തിരിച്ചറിഞ്ഞ അധികൃതർ മെച്ചപ്പെട്ട ചികിത്സ നൽകിയതായി ബന്ധുക്കൾ പറയുന്നു. ഇദ്ദേഹത്തോടുള്ള ആദര സൂചകമായി വണ്ടിപ്പെരിയാർ ഗവ. യു.പി സ്‌കൂളിൽ റീഗൻ ജോൺ ഇംഗ്ലീഷ് അക്കാദമിക് ക്ലബ് എന്ന പേരിൽ ആരംഭിച്ച ക്ലബ് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്.

ചെല്ലപ്പൻ അഗസ്റ്റിനാമ്മാൾ ദമ്പതികളുടെ മകനാണ്. രാജൻ, ജയസീലി, ജോൺ, ലില്ലി എന്നിവർ സഹോദരങ്ങളാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP