Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മുഹമ്മദ് റഫി ഗാനങ്ങളിലൂടെ പ്രശസ്തനായ കൊച്ചിൻ ആസാദ് അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്; വിടവാങ്ങിയത് റാഫി ഗാനങ്ങൾക്കൊപ്പം പങ്കജ് ഉദാസിന്റെ ഗസലും മലയാളി സുപരിചതമാക്കിയ പ്രതിഭ

മുഹമ്മദ് റഫി ഗാനങ്ങളിലൂടെ പ്രശസ്തനായ കൊച്ചിൻ ആസാദ് അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്; വിടവാങ്ങിയത് റാഫി ഗാനങ്ങൾക്കൊപ്പം പങ്കജ് ഉദാസിന്റെ ഗസലും മലയാളി സുപരിചതമാക്കിയ പ്രതിഭ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: മുഹമ്മദ് റഫി ഗാനങ്ങളിലൂടെ പ്രസിദ്ധനായ കൊച്ചിയുടെ ഗായകൻ കൊച്ചിൻ ആസാദ് (62) അന്തരിച്ചു. ഇന്ന് പുലർച്ചെ നാല് മണിക്ക് ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. മൃതദേഹം മട്ടാഞ്ചേരിയിലെ സ്വവസതിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മുഹമ്മദ് റഫിയുടെ കടുത്ത ആരാധകനായിരുന്നു കൊച്ചിൻ ആസാദ്. മുഹമ്മദ് റഫി മരിച്ചതിന് ശേഷം ഓരോ വർഷവും അദ്ദേഹത്തിന്റെ ഗാനങ്ങളുമായി ആസാദ് വേദികളിലെത്തിയിരുന്നു.

റാഫി ഗാനങ്ങൾക്കൊപ്പം പങ്കജ് ഉദാസിന്റെ ഗസലും മലയാളം ഗസലുകളും ആസാദിന്റെ ഷോകളിൽ ഉണ്ടായിരുന്നു. മെഹ്ബൂബ് മെമോറിയൽ ഓർക്കെസ്ട്രയിലെ പ്രമുഖ ഗായകനായിരുന്ന ആസാദ്.സംഗീത സംവിധായകൻ എം. ജയചന്ദ്രന്റെ സ്റ്റേജ് ഷോകളിലെ പ്രധാന ഗായകരിൽ ഒരാളുമായിരുന്നു.കരള റഫിയെന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.

സംസ്‌കാരം ഇന്ന് വൈകീട്ട് മൂന്നിന് പള്ളുരുത്തി തങ്ങൾ നഗർ മുഹമ്മദ് പള്ളിയിൽ നടക്കും. പിതാവ് യൂസഫാണ് ആസാദിന് റഫി ഗാനങ്ങൾ പരിചയപ്പെടുത്തുന്നത്. അദ്ദേഹവും ഹിന്ദിപ്പാട്ടുകൾ പാടുമായിരുന്നു. ഭാര്യ - സക്കീന ആസാദ്, മക്കൾ - നിഷാദ് ആസാദ്, ബിജു ആസാദ്, മരുമക്കൾ ഷംജ നിഷാദ്, ഫെമിന ബിജു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP