Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പോൺ സിനിമാ താരം ജെസീക്ക ജെയിംസിനെ മരിച്ച നിലയിൽ കണ്ടെത്തിയത് വീടിനുള്ളിൽ; ദുരൂഹതയെന്ന് പൊലീസ്; 200ഓളം ചിത്രങ്ങളിൽ അഭിനയിച്ച താരത്തിന്റെ അന്ത്യം 43ാം വയസിൽ  

പോൺ സിനിമാ താരം ജെസീക്ക ജെയിംസിനെ മരിച്ച നിലയിൽ കണ്ടെത്തിയത് വീടിനുള്ളിൽ; ദുരൂഹതയെന്ന് പൊലീസ്; 200ഓളം ചിത്രങ്ങളിൽ അഭിനയിച്ച താരത്തിന്റെ അന്ത്യം 43ാം വയസിൽ   

മറുനാടൻ ഡെസ്‌ക്‌

ലോസ് ഏഞ്ചൽസ്; പ്രശസ്ത പോൺ സിനിമാ നടി ജെസീക്ക ജെയിംസിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ലോസ് ഏഞ്ചൽസിലെ സാൻ ഫെർണാണ്ടോ വാലിയിലെ അപ്പാർട്ട്മെന്റിലാണ് നടിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.നടിയുടെ മുറിയിൽ നിന്നും നിരവധി മരുന്നുകളും കണ്ടെടുത്തിട്ടുണ്ട്.

പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ, മരണകാരണത്തെക്കുറിച്ച് ധാരണ ലഭിക്കുകയുള്ളൂവെന്നും പൊലീസ് സൂചിപ്പിച്ചു. ജെസീക്ക റെഡ്ഡിങ്ങ് എന്നാണ് നടിയുടെ യഥാർത്ഥ പേര്.43 വയസ്സായിരുന്നു. ബിസിനസ് സുഹൃത്ത് ജെസീക്കയെ തേടി വീട്ടിലെത്തിയപ്പോഴാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. മുറിയിൽ ആരെങ്കിലും അതിക്രമിച്ചു കടന്നതിന്റെയോ, മറ്റെന്തെങ്കിലും ഫൗൾ പ്ലേ നടന്നതിന്റെയോ ലക്ഷണങ്ങൾ കണ്ടില്ലെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.

ജെസീക്കയുടെ മരണത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.. അലാസ്‌കയിൽ ജനിച്ച ജെസീക്ക 18-ാം വയസ്സിൽ കുറച്ചുകാലം ടീച്ചറായി ജോലി നോക്കിയിരുന്നു. പിന്നീട് മോഡലിങ് രംഗത്തെത്തിയ ജെസീക്ക പോൺ സിനിമയിലെ തിളങ്ങുന്ന താരമായി. 200 ഓളം പോൺ ചിത്രങ്ങളിലാണ് ജെസീക്ക അഭിനയിച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP