Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബോറിസ് ജോൺസന്റെ മുൻ അമ്മായിയമ്മ അന്തരിച്ചു; വിട പറഞ്ഞത് ബോറിസിന്റെ ഇന്ത്യാ ബന്ധത്തിന്റെ അടയാളമായി മാറിയ മുൻ ഭാര്യ മരിനയുടെ അമ്മ ദീപ് സിങ്

ബോറിസ് ജോൺസന്റെ മുൻ അമ്മായിയമ്മ അന്തരിച്ചു; വിട പറഞ്ഞത് ബോറിസിന്റെ ഇന്ത്യാ ബന്ധത്തിന്റെ അടയാളമായി മാറിയ മുൻ ഭാര്യ മരിനയുടെ അമ്മ ദീപ് സിങ്

സ്വന്തം ലേഖകൻ

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ മുൻ ഭാര്യ മരിന വീലറുടെ മാതാവും ഇന്ത്യക്കാരിയുമായ ദീപ് സിങ് അന്തരിച്ചു. ബോറിസിന്റെ ഇന്ത്യാ ബന്ധത്തിന്റെ അടയാളമായി അവശേഷിച്ചിരുന്ന വ്യക്തിയായിരുന്നു ഫെബ്രുവരി 23ന് അന്തരിച്ച 88 കാരിയായ ദീപ് സിങ്. താൻ ഗർഭിണിയാണെന്ന് ബോറിസിന്റെ പാർട്ണറായ കാരി സൈമണ്ട്സ് വെളിപ്പെടുത്തുന്നതിന് ആറു ദിവസങ്ങൾക്ക് മുമ്പാണ് ദീപ് മരിച്ചിരിക്കുന്നത്.മരിന വീലറുടെ പിതാവും ജേർണലിസ്റ്റുമായ സർ ചാൾസ് വീലറിന്റെ പത്നിയാണ് ദീപ്. വെസ്റ്റ് സസെക്സിലെ ഹോർഷാമിൽ ജീവിച്ചിരുന്ന ദീപ് ബോറിസിന് മരിനയിൽ ജനിച്ച നാല് കുട്ടികളുടെ അമ്മൂമ്മയാണ്.

27 വർഷം നീണ്ട ബോറിസ്-മരിന ദാമ്പത്യ ബന്ധം ബോറിസിന് കാരി സൈമണ്ട്സുമായുള്ള അവിഹിത ബന്ധം വെളിച്ചത്ത് വന്നതിനെ തുടർന്നാണ് ഉടക്കിപ്പിരിഞ്ഞത്. തുടർന്ന് ഇരുവരും വിവാഹമോചനം തേടുകയും ചെയ്തു. ദീപ് വീലർ കുടുംബത്തിൽ ഏവർക്കും പ്രിയങ്കരിയും ബഹുമാന്യയുമായ ആളായിരുന്നുവെന്നാണ് ഈ കുടുംബവുമായി വളരെ അടുത്ത ഉറവിടം വെളിപ്പെടുത്തിയിരിക്കുന്നത്.വെള്ളിയാഴ്ച നടക്കുന്ന ഇവരുടെ ശവസംസ്‌കാരത്തിലേക്ക് ബോറിസിനെ ക്ഷണിച്ചിട്ടുണ്ടോയെന്ന കാര്യം വ്യക്തമായിട്ടില്ല. തന്റെ മുൻ ഭർത്താവിന്റെ കുട്ടി കാരി സൈമണ്ട്സിന്റെ ഉദരത്തിൽ വളരുന്നുവെന്ന വാർത്തയറിഞ്ഞ് താൻ ഞെട്ടിപ്പോയെന്നാണ് മരിന വീലർ പ്രതികരിച്ചതെന്നും അവരുടെ നാല് കുട്ടികൾക്ക് ഇത് കേട്ട് അമർഷമുണ്ടെന്നുമാണ് സുഹൃത്തുക്കൾ വെളിപ്പെടുത്തിയിരിക്കുന്നത്.

2018ൽ ബോറിസുമായി വിവാഹം മോചനം നടത്തിയ മരിനയ്ക്ക് കാൻസർ ബാധിച്ചുവെന്ന റിപ്പോർട്ടുകളും അടുത്തിടെ പുറത്ത് വന്നിരുന്നു.താനുമായി വിവാഹ മോചനം നടത്തുന്ന വേളയിൽ ബോറിസ് കാരി സൈമണ്ട്സുമായി അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്നും ഒരു കുട്ടിക്കായി ശ്രമിച്ചിരുന്നുവെന്നുമറിഞ്ഞപ്പോഴും മരിന ക്രോധാകുലയായിരുന്നുവെന്നാണ് റിപ്പോർട്ട്. ബോറിസുമായി വേർപിരിഞ്ഞ ശേഷമുള്ള വർഷം മരിനയുടെ ജീവിതം വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും രോഗം ബാധിച്ചുവെന്നും തന്റെ നാല് മക്കളെ ഏത് വിധത്തിലാണ് വളർത്തേണ്ടതെന്നറിയാതെ അവർ പാടുപെട്ടിരുന്നുവെന്നും അവരുടെ ഒരു സുഹൃത്ത് ചില മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

വെസ്റ്റ് സസെക്സിലെ ഹോർഷാമിന് സമീപമുള്ള വാൺഹാമിലെ ഗാർഡൻ കോട്ടേജ് എന്ന വീട്ടിലായിരുന്നു ബോറിസിന്റെ മുൻ ഭാര്യാ മാതാവ് ജീവിച്ചിരുന്നത്. അവരുടെ മരണ ശേഷം വീട് അടച്ചിട്ടിരിക്കുകയാണ്.സിഖ് പാരമ്പര്യമുള്ള ദീപ് സിംഗിനെക്കുറിച്ച് ചുറ്റുപാടുമുള്ളവർക്ക് നല്ലത് മാത്രമേ പറയാനുള്ളൂ.1961ലായിരുന്നു സർ ചാൾസ് വീലറെ ഡൽഹിയിൽ വച്ച് ദീപ് സിങ് വിവാഹം ചെയ്തിരുന്നത്. അതിന് മുമ്പ് പ്രമുഖ ഇന്ത്യൻ എഴുത്തുകാരൻ കുശ് വന്ത് സിംഗിന്റെ അനുജനായ ദൽജിത്ത് സിംഗിനെ ദീപ് വിവാഹം കഴിച്ചിരുന്നു.ദൽജിത്തും എഴുത്തുകാരനായിരുന്നു. അവരുടെ ബന്ധം അധികനാൾ നീണ്ട് നിന്നിരുന്നില്ല.

തുടർന്നാണ് ദീപ് വീലറെവിവാഹം ചെയ്യുന്നത്. നിലവിൽ പാക്കിസ്ഥാനിലെ പഞ്ചാബിലുള്ള സർഗോഡയിലാണ് ദീപിന്റെ കുടുംബത്തിന്റെ മൂലസ്ഥാനം. എന്നാൽ 1947 ഇന്ത്യാ വിഭജന കാലത്ത് ഇവരുടെ കുടുംബം ഇന്ത്യയിലേക്ക് പലായനം ചെയ്യുകയായിരുന്നു.തുടർന്ന് ഇവർ ന്യൂ ഡൽഹിയിൽ താമസമാരംഭിക്കുകയും ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP