Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

തിരയിൽ അകപ്പെട്ട സഹൃത്തുക്കളുടെ കുട്ടികളെ രക്ഷപെടുത്തി കരയ്‌ക്കെത്തിച്ച യുവാവിന് നഷ്ടമായത് സ്വന്തം ജീവൻ; കുട്ടികളെ രക്ഷിച്ച സനിൽ ജോസഫിന്റെ മരണത്തിന്റെ ഞെട്ടൽ മാറാതെ പ്രവാസി സമൂഹവും

തിരയിൽ അകപ്പെട്ട സഹൃത്തുക്കളുടെ കുട്ടികളെ രക്ഷപെടുത്തി കരയ്‌ക്കെത്തിച്ച യുവാവിന് നഷ്ടമായത് സ്വന്തം ജീവൻ; കുട്ടികളെ രക്ഷിച്ച സനിൽ ജോസഫിന്റെ മരണത്തിന്റെ ഞെട്ടൽ മാറാതെ പ്രവാസി സമൂഹവും

മറുനാടൻ മലയാളി ബ്യൂറോ

കുവൈറ്റ്: സ്വന്തം ജീവൻ കൊടുത്ത് സുഹൃത്തിന്റെ കുട്ടികളുടെ ജീവൻ രക്ഷിച്ച യുവാവ് പ്രവാസികളുടെ മനസ്സിൽ നൊമ്പരമായി മാറുന്നു. കണ്ണൂർ പേരാവൂർ അനുങ്ങോട് മനതണ പന്തപ്ലാക്കൽ സനിൽ ജോസഫാണ് വിനോദയാത്രക്കിടെ തിരമാലയിൽ അകപ്പെട്ട കുട്ടികളെ രക്ഷിക്കുന്നതിനിടെ കടലിൽ മുങ്ങിമരിച്ചത്. നിസാൻ അൽ ബാപ്‌റ്റെയിൻ ഓട്ടോമൊബൈൽ കമ്പനിയിൽ ജോലി നോക്കുകയായിരുന്ന സനിൽ ജോസഫും കുടുംബവും സുഹൃത്തുക്കൾക്കൊപ്പം അവധി ആഘോഷിക്കുന്നതിനിടെയാണ് ദുരന്തം ഉണ്ടായത്.

ബീച്ചിൽ കുട്ടികളെ കുളിപ്പിക്കുന്നതിനിടെ സുഹൃത്തുക്കളുടെ കുട്ടികൾ തിരമാലകളിൽ അകപെട്ടു. ഉടൻ കടലിലേയ്ക്ക് ഓടിയിറങ്ങിയ സനിൽ കുട്ടികളെ രക്ഷപെടുത്തി കരയ്‌ക്കെത്തിച്ചു. എന്നാൽ തൊട്ടുപിന്നാലെ എത്തിയ തിരമാലകൾ സനിലിനെ കവർന്നെടുത്തു കടലിലേയ്ക്ക് പായുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ഓടിക്കൂടി സനിലിനെ രക്ഷപെടുത്തി എയർ ആംബുലൻസിൽ മുബാറഖിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സ്വന്തം ഭാര്യയും മക്കളും നോക്കി നിൽക്കവെയായിരുന്നു കൺമുൻപിൽ സനിലിനേയും കവർന്ന് തിരമാലകൾ പാഞ്ഞത്. ഭാര്യ സിമി തോമസ് സബാ ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സാണ് . മക്കൾ അമേയ എലിസബത്ത് സനിൽ, അനയ മേരി സനിൽ. എസ് എം സി എ അബ്ബാസിയ ഏരിയാ സെന്റ് ജൂഡ് കുടുംബയൂണിറ്റ് സജീവാംഗമായിരുന്നു സനിൽ ജോസഫ്.

കഴിഞ്ഞ ദിവസം ഇവിടെ ഹൃദയാഘാതം മൂലം മരിച്ച കട്ടപ്പന നരിയമ്പാറ താഴത്തുവരിക്കയിൽ റോയ് ആന്റണി -( 47 ) മൃതദേഹം പൊതുദർശനത്തിനുശേഷം എയർപോർട്ടിലേയ്ക്ക് യാത്രയാക്കി മിനിട്ടുകൾക്കകമാണ് പ്രവാസി മലയാളികളെ തേടി മറ്റൊരു ദുരന്തവാർത്തകൂടി എത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP