Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റെഡി മിക്‌സ് കമ്പനിയിലെ സിമന്റ് മിക്‌സർ യന്ത്രത്തിൽ കുടുങ്ങി മലയാളി മരിച്ചു; കൊല്ലം മുഖത്തല സ്വദേശി ഷാജി ജോണിന്റെ മരണം മിക്‌സറിനുള്ളിൽ മറന്നുവെച്ച പണിയുപകരണങ്ങൾ എടുക്കാനായി ശ്രമിക്കവെ

റെഡി മിക്‌സ് കമ്പനിയിലെ സിമന്റ് മിക്‌സർ യന്ത്രത്തിൽ കുടുങ്ങി മലയാളി മരിച്ചു; കൊല്ലം മുഖത്തല സ്വദേശി ഷാജി ജോണിന്റെ മരണം മിക്‌സറിനുള്ളിൽ മറന്നുവെച്ച പണിയുപകരണങ്ങൾ എടുക്കാനായി ശ്രമിക്കവെ

മറുനാടൻ മലയാളി ബ്യൂറോ

ദമ്മാം: സൗദിയിൽ റെഡി മിക്‌സ് കമ്പനിയിലെ സിമന്റ് മിക്‌സർ യന്ത്രത്തിനുള്ളിൽ കുടുങ്ങി മലയാളിക്ക് ദാരുണാന്ത്യം. സൈഹാത്തിലെ സ്വകാര്യ കമ്പനിയുടെ ഫാക്ടറിയിലുണ്ടായ അപകടത്തിൽ കൊല്ലം മുഖത്തല സ്വദേശി ചെറുകര ഷാജി ഭവനിലെ ഷാജി ജോണാണ് (45) മരിച്ചത്.

സൈഹാത്ത് - ജുബൈൽ റോഡിന് സമീപമാണ് കമ്പനി. ഫാക്ടറി ജീവനക്കാരനായ ഷാജി മിക്‌സറിലെ ബ്ലേഡ് വെൽഡ് ചെയ്യാനായി മിക്‌സറിലിറങ്ങിയതായിരുന്നു. അത് നന്നാക്കിയ ശേഷം പുറത്തിറങ്ങിയ ജോൺ അവിടെ മറന്നുവെച്ച പണിയുപകരണങ്ങൾ തിരിച്ചെടുക്കാൻ വീണ്ടും മിക്‌സറിനുള്ളിൽ കയറി. ഇതറിയാതെ പുതിയ ഷിഫ്റ്റിൽ ഡ്യൂട്ടിക്കെത്തിയ ജീവനക്കാരൻ മിക്‌സറിന്റെ സ്വിച്ച് ഓൺ ചെയ്തതാണ് അപകടത്തിന് കാരണം.

ഉടൻ തന്നെ സ്വിച്ച് ഓഫ് ചെയ്‌തെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഖത്വീഫ് സെൻട്രൽ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ബിൻസി ഷാജി, മകൾ: നേഹ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP