Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ആകാശപ്പറവകളുടെ കൂട്ടുകാരൻ' ഫാദർ ജോർജ് കുറ്റിക്കൽ അന്തരിച്ചു; അന്ത്യം ഇന്ന് പുലർച്ചെ മലയാറ്റൂരിലെ എംസിബിഎസ് മാർ വാലഹ് ആശ്രമത്തിൽ വെച്ച്; വിടപറഞ്ഞത് അഗതികൾക്ക് താങ്ങും തണലുമായി നിന്ന് ആശ്രയ കേന്ദ്രമായ വൈദികൻ

'ആകാശപ്പറവകളുടെ കൂട്ടുകാരൻ' ഫാദർ ജോർജ് കുറ്റിക്കൽ അന്തരിച്ചു; അന്ത്യം ഇന്ന് പുലർച്ചെ മലയാറ്റൂരിലെ എംസിബിഎസ് മാർ വാലഹ് ആശ്രമത്തിൽ വെച്ച്; വിടപറഞ്ഞത് അഗതികൾക്ക് താങ്ങും തണലുമായി നിന്ന് ആശ്രയ കേന്ദ്രമായ വൈദികൻ

അങ്കമാലി: 'ആകാശപ്പറവകളുടെ കൂട്ടുകാർ' എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകനും ദിവ്യകാരുണ്യ മിഷനറി (എംസിബിഎസ്) സന്യസ്ത സമൂഹാംഗമായ ഫാ .ജോർജ് കുറ്റിക്കൽ(67) അന്തരിച്ചു. ഇന്ന് പുലർച്ചെ ഒന്നരയോടെ മലയാറ്റൂരിലെ എംസിബിഎസ് മാർ വാലഹ് ആശ്രമത്തിൽ വച്ചാണ് അന്ത്യം. ആലപ്പുഴ പുക്കാട് പരേതരായ കുറ്റിക്കൽ ജോസഫിന്റെയും ത്രേസ്യാമ്മയുടെയും ഏഴുമക്കളിൽ രണ്ടാമനാണ് റവ .ഫാ .ജോർജ് കുറ്റിക്കൽ.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടോളമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അലഞ്ഞുതിരിയുന്ന ഭിക്ഷാടകരെയും ഉപേക്ഷിക്കപ്പെട്ടവരെയും സംരക്ഷിക്കാൻ ജീവിതം സമർപ്പിച്ച കുറ്റിക്കലച്ചനും അദ്ദേഹം തുടക്കമിട്ട 'ആകാശപ്പറവകളുടെ കൂട്ടുകാർ' (ഫ്രണ്ട്‌സ് ഓഫ് ബേർഡ്‌സ് ഓഫ് ദ എയർ-എഫ്ബിഎ) എന്ന വലിയ മുന്നേറ്റവും ജനമനസുകളിലെന്നും നന്മയുള്ള ചിത്രമാണ്. തെരുവോരങ്ങളിൽ നരകയാതന അനുഭവിച്ച് കഴിഞ്ഞ അനേകർക്ക് ജീവിതാവസാനം സമാധാനമായി ചെലവഴിക്കാൻ കുറ്റിക്കലച്ചന്റെ നേതൃത്വത്തിലുള്ള സ്ഥാപനങ്ങൾ കാരണമായി.

1994 ജനുവരി 18ലാണ് മാനസിക രോഗികളെയും സമൂഹം തെരുവിൽ ഉപേക്ഷിച്ച ആരോരുമില്ലാത്തവരെയും സംരക്ഷിക്കുന്ന 'ആകാശപ്പറവകളുടെ കൂട്ടുകാർ' എന്ന സ്ഥാപനം ഫാ. ജോർജ് കുറ്റിക്കൽ സ്ഥാപിച്ചത്. എംസിബിഎസ് സമൂഹത്തിന്റെ നേതൃത്വത്തിൽ തൃശൂർ പീച്ചിക്കടുത്ത് ചെന്നായിപ്പാറയിൽ തുടങ്ങിയ ദിവ്യഹൃദയാശ്രമമാണു ആകാശപ്പറവകളുടെ ആദ്യകേന്ദ്രം. വിശുദ്ധ മദർ തെരേസയാണ് ആശ്രമം ഉദ്ഘാടനം ചെയ്തത്.

കേരളത്തിനകത്തും പുറത്തുമായി ആകാശപ്പറവകൾക്കായി നൂറിലധികം കേന്ദ്രങ്ങളുണ്ട്. ആകാശപ്പറവകളുടെ ദിവ്യകാരുണ്യ ഉടമ്പടിയുടെ പുത്രന്മാർ, പുത്രിമാർ എന്നറിയപ്പെടുന്ന സമർപ്പിതസഹോദരങ്ങൾ കേന്ദ്രങ്ങളിൽ ശുശ്രൂഷ ചെയ്യുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP