Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പിന്നണി ഗായകൻ സീറോ ബാബു അന്തരിച്ചു; അന്ത്യം വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പിന്നണി ഗായകൻ സീറോ ബാബു അന്തരിച്ചു; അന്ത്യം വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: മലയാള നാടക, സിനിമാ പിന്നണി ഗായകൻ സീറോ ബാബു(80) അന്തരിച്ചു. വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ​ഗായകൻ എന്നതിന് പുറമേ സംഗീത സംവിധായകനും നടനുമായിരുന്നു സീറോ ബാബു എന്ന എന്ന കെ.ജെ. മുഹമ്മദ് ബാബു. കബറടക്കം എറണാകുളം നോർത്ത് തോട്ടത്തുംപടി ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ആത്തിക്ക ബാബു, മക്കൾ: സൂരജ് ബാബു, സുൽഫി ബാബു, സബിത സലാം, ദീപത്ത് നസീർ. മരുമക്കൾ: സുനിത സൂരജ്, സ്മിത സുൽഫി, അബ്ദുൽ സലാം, മുഹമ്മദ് നസീർ.

കുടുംബിനി എന്ന ചിത്രത്തിന് വേണ്ടിയാണ് ബാബു ആദ്യമായി പാടുന്നത്. അഭയദേവാണ് ആ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്. പിജെ ആന്റണിയുടെ 'ദൈവവും മനുഷ്യനും' എന്ന നാടകത്തിലെ ഗാനം 'ഓപ്പൺ സീറോ വന്നു കഴിഞ്ഞാൽ വാങ്ങും ഞാനൊരു മോട്ടോർ കാർ 'എന്ന ഗാനമാണ് കെജെ ബാബു എന്ന ഗായകനെ സീറോ ബാബു എന്നാക്കിയത്.

പോർട്ടർ കുഞ്ഞാലിയിൽ ശ്രീമൂലനഗരം വിജയന്റെ വരികൾക്കു ബാബുരാജ് സംഗീതം പകർന്ന ഗാനം, വണ്ടിക്കാരൻ ബീരാൻകാക്ക...ഭൂമിയിലെ മാലാഖ എന്ന ചിത്രത്തിലെ മുണ്ടോൻ പാടത്തു കൊയ്ത്തിനു വന്നപ്പോ... ബാബുവിന്റെ ശബ്ദം ആസ്വാദകരിലെത്തി. സുബൈദ, അവൾ, ഇത്തിക്കരപ്പക്കി തുടങ്ങിയ ചിത്രങ്ങളിലും ബാബു പാടിയിട്ടുണ്ട്. വിസ എന്ന ചിത്രത്തിൽ മമ്മൂട്ടിയും മോഹൻലാലും പാടി അഭിനയിച്ച, സംഗതി കുഴഞ്ഞല്ലോ, തലയൊക്കെ കറങ്ങണൂ പടച്ചോനേ എന്ന ഗാനവും ബാബുവിന്റെ ശബ്ദം രേഖപ്പെടുത്തി. സത്യൻ അന്തിക്കാടിന്റെ ആദ്യചിത്രമായ കുറുക്കന്റെ കല്യാണം, ഫാസിൽ ചിത്രമായ മറക്കില്ലൊരിക്കലും എന്നീ സിനിമകളുടെ സംഗീതസംവിധായകനും സീറോ ബാബുവായിരുന്നു. ചില സിനിമകളിൽ തന്മയത്വത്തോടെ അഭിനയിക്കുകയും ചെയ്തു.

അഞ്ചു സുന്ദരികൾ, മാടത്തെരുവി കൊലക്കേസ്, തോമാസ്ലീഹ, സിദ്ദിഖ്‌ലാൽ സംവിധാനം ചെയ്ത കാബൂളിവാലയിൽ പിറന്നൊരീ മണ്ണും എന്ന ഗാനം ആലപിക്കുന്ന ഗായകൻ, രണ്ടാം ഭാവത്തിലെ ഗസൽഗായകൻ. വിദേശത്തടക്കം നിരവധി വേദികളിൽ എല്ലാത്തരം ഗാനങ്ങളും പാടി.2005ൽ കേരള സംഗീത നാടക അക്കാഡമിയുടെ അംഗീകാരവും ബാബുവിനു ലഭിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP