Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

മൂവാറ്റുപുഴയാറിന്റെ മറുകരയിലേക്ക് നീങ്ങുന്നതിനിടെ മുങ്ങിത്താണു; കൊച്ചി സ്വദേശിയായ യുവാവ് മരിച്ചു; അപകടം കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോൾ

മൂവാറ്റുപുഴയാറിന്റെ മറുകരയിലേക്ക് നീങ്ങുന്നതിനിടെ മുങ്ങിത്താണു; കൊച്ചി സ്വദേശിയായ യുവാവ് മരിച്ചു; അപകടം കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

വൈക്കം: സുഹൃത്തുക്കൾക്കൊപ്പം മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. എറണാകുളം ഇടകൊച്ചി കൊടിപ്പറമ്പിൽ ജോർജിന്റെ മകൻ ലിബിൻ ജോർജ് (24) ആണ് മരിച്ചത്.

വൈക്കം ഉദയനാപുരം വൈക്കപ്രയാർ ആറ്റുവേലക്കടവിൽ ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിനായിരുന്നു അപകടം. വൈക്കപ്രയാർ കടത്തുകടവിനു സമീപത്തുള്ള മനഃശ്രീ ആശ്രമത്തിൽ കെട്ടിടത്തിന്റെ മേൽക്കൂരയുടെ പണിക്കായി എത്തിയതായിരുന്നു ലിബിൻ. പണി കഴിഞ്ഞ് വൈകുന്നേരം സുഹൃത്തുക്കളായ ഹരീഷ്, നിഷാദ് കുളിക്കാനിറങ്ങിയ ലിബിൻ, പുഴയുടെ മറുകരയിലേയ്ക്കു നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു.

സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും വിഫലമായി. പിന്നീട് വൈക്കം ഫയർഫോഴ്‌സും പൊലീസും നടത്തിയ തെരച്ചിലിനൊടുവിൽ രണ്ടര മണിക്കൂറിനു ശേഷം ആറ്റുവേലക്കടവിൽ നിന്നു മൃതദേഹം കണ്ടെത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP