Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അർധരാത്രിയിൽ വെയിറ്റിങ് ഷെഡിൽ ഇരുന്ന് ക്യാരംസ് കളി; പൊലീസ് പട്രോളിങ് സംഘം എത്തിയപ്പോൾ ഭയന്നോടി; വന്യമൃഗങ്ങളെ തടയാൻ സ്ഥാപിച്ച വൈദ്യുതിവേലിയിൽ ചെന്നു കയറി യുവാവിന് ദാരുണാന്ത്യം: സംഭവം കലഞ്ഞൂരിന് സമീപം പാടത്ത്

അർധരാത്രിയിൽ വെയിറ്റിങ് ഷെഡിൽ ഇരുന്ന് ക്യാരംസ് കളി; പൊലീസ് പട്രോളിങ് സംഘം എത്തിയപ്പോൾ ഭയന്നോടി; വന്യമൃഗങ്ങളെ തടയാൻ സ്ഥാപിച്ച വൈദ്യുതിവേലിയിൽ ചെന്നു കയറി യുവാവിന് ദാരുണാന്ത്യം: സംഭവം കലഞ്ഞൂരിന് സമീപം പാടത്ത്

ശ്രീലാൽ വാസുദേവൻ

പത്തനാപുരം: അർധരാത്രി വെയിറ്റിങ് ഷെഡിലിരുന്ന ക്യാരംസ് കളിച്ചു കൊണ്ടിരുന്ന യുവാവ് പൊലീസ് പട്രോ്ളിങ് സംഘത്തെ കണ്ട് ഭയന്നോടുന്ന വഴി വന്യമൃഗങ്ങളെ തുരത്താൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽ തട്ടി ഷോക്കേറ്റ് മരിച്ചു. സുഹൃത്തിന് പരുക്കേറ്റു. കലഞ്ഞൂർ പാടം ആഷിക് മൻസിലിൽ ആഷിക്കാണ് (19) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ പാടം ജങ്്ഷനിലെ വെയിറ്റിങ് ഷെഡിൽ ക്യാരംസ് കളിക്കുകയായിരുന്ന ആഷിക്കും രണ്ട് സുഹൃത്തുക്കളും. പൊലീസ് ജീപ്പ് വരുന്നത് കണ്ട് ഓടിയതാണ് അപകടത്തിന് ഇടയാക്കിയത്.

കഴിഞ്ഞ ദിവസം പ്രദേശത്ത് ഫുട്ബോൾ കളിയെ ചൊല്ലി എഐഎസ്എഫ് , എസ്ഡിപിഐ പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായതിനെ തുടർന്നാണ് സ്ഥലത്ത് പൊലീസ് പട്രോളിങ് ശക്തമാക്കിയത്. പ്രദേശവാസിയായ കർഷകൻ വന്യമൃഗങ്ങളെ അകറ്റാൻ സ്ഥാപിച്ച വൈദ്യുത വേലിയിൽ കുടുങ്ങിയാണ് ആഷിക്കിനും ഒരു സുഹൃത്തിനും ഷേക്കേറ്റത്. സുഹൃത്തിന് കാര്യമായ പരുക്കില്ല. ആഷിക്കിനെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. സുലൈമാന്റെയും ഷീനയുടെയും മകനായ ആഷിക്ക് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. അനധികൃതമായി വൈദ്യുതി വേലികൾ സ്ഥാപിക്കുന്നതിനെതിരെ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP