Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇടുക്കിയിലെ യുവ ഡോക്ടറുടെ ജീവനെടുത്തത് കൈവരി സ്ഥാപിക്കാത്ത വീതി കുറഞ്ഞ പാലം; കനത്ത മഞ്ഞും കൊടും വളവും വില്ലനായപ്പോൾ മരണമെത്തിയ അപകടം ഉണ്ടായത് നിയന്ത്രണം നഷ്ടപ്പെട്ട കാർ 30 അടി താഴ്ചയുള്ള തോട്ടിലേക്ക് മറിഞ്ഞ്

ഇടുക്കിയിലെ യുവ ഡോക്ടറുടെ ജീവനെടുത്തത് കൈവരി സ്ഥാപിക്കാത്ത വീതി കുറഞ്ഞ പാലം; കനത്ത മഞ്ഞും കൊടും വളവും വില്ലനായപ്പോൾ മരണമെത്തിയ അപകടം ഉണ്ടായത് നിയന്ത്രണം നഷ്ടപ്പെട്ട കാർ 30 അടി താഴ്ചയുള്ള തോട്ടിലേക്ക് മറിഞ്ഞ്

സ്വന്തം ലേഖകൻ

രാജകുമാരി: ഇടുക്കിയിലെ യുവ ഡോക്ടർ മരിച്ചത് കൈവരിയില്ലാത്ത വീതി കുറഞ്ഞ പാലത്തിൽ നിന്നും കാർ താഴേയ്ക്ക് മറിഞ്ഞ്. ചിന്നക്കനാൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർ പന്തളം നൂറനാട് പടനിലം നടുവിലേമുറി പടീറ്റതിൽ ഡോ. പി. ബിപിൻ (36) ആണ് അപകടത്തിൽ മരിച്ചത്. കനത്ത മഞ്ഞും കൊടും വളവും വില്ലനായപ്പോൾ കൈവരി ഇല്ലാത്ത പാലത്തിൽ നിന്നും കാർ താഴേയ്ക്ക് മറിയുക ആയിരുന്നു.

മുരിക്കുംതൊട്ടിയിലെ വീട്ടിൽ നിന്നു നെടുങ്കണ്ടം ഭാഗത്തേക്കു പോകുകയായിരുന്നു ബിപിൻ. പൂപ്പാറ കുമളി സംസ്ഥാന പാതയിൽ ചതുരംഗപ്പാറയ്ക്കു സമീപം ചൊവ്വാഴ്ച രാത്രി 11ന് ആയിരുന്നു അപകടം. ചതുരംഗപ്പാറയ്ക്കു സമീപം കൊടും വളവിലുള്ള വീതി കുറഞ്ഞ പാലത്തിൽ നിന്നു നിയന്ത്രണം നഷ്ടപ്പെട്ട് 30 അടി താഴ്ചയുള്ള തോട്ടിലേക്കു പതിക്കുകയായിരുന്നു. കനത്ത മഞ്ഞും കൊടും വളവും അപകടത്തിനു കാരണമായെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അപകട സമയത്ത് ഡോ.ബിപിൻ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

വാഹനത്തിന്റെ നിലയ്ക്കാത്ത ഹോൺ ശബ്ദം കേട്ട്, 200 മീറ്റർ അകലെയുള്ള ഏലം എസ്റ്റേറ്റിലെ ജീവനക്കാരൻ ഓടിയെത്തിയപ്പോൾ ആണ് കീഴ്‌മേൽ മറിഞ്ഞു കിടക്കുന്ന വാഹനം കണ്ടത്. എസ്‌ഐമാരായ എം.എസ്.തോമസ്, പി.കെ. നവാസ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസും നെടുങ്കണ്ടത്തു നിന്നെത്തിയ അഗ്‌നിരക്ഷാസേന യും വാഹനം ഉയർത്തി ബിപിനെ പുറത്തെടുത്തു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ബിപിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. മൃതദേഹം നൂറനാട്ടെ കുടുംബ വീട്ടിലേൽ.

ഭാര്യ: ഡോ.ശിൽപ. മകൾ: ദ്യുതി. റിട്ട. അദ്ധ്യാപകരായ പ്രഭാകരൻസുശീല ദമ്പതികളുടെ മകനാണ് ബിപിൻ. സംസ്‌കാരം ഇന്ന് 12ന്. കൊടും വളവിലുള്ള പാലത്തിന്റെ ഒരു വശത്തെ കൈവരി തകർന്നിട്ട് വർഷങ്ങളായി. ഇവിടെ ഒരു റിബൺ വലിച്ചു കെട്ടിയിട്ടുണ്ട് എന്നതു മാത്രമാണ് അപകട മുന്നറിയിപ്പ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP