Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭർത്താവ് ഓടിച്ച ഓട്ടോയിൽ നിന്നു റോഡിലേക്കു തെറിച്ചുവീണ ഭാര്യ ലോറി കയറി മരിച്ചു; അപകടം നടന്നത് ലോറിയെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കവെ ഓട്ടോ ഡിവൈഡറിൽ ഇടിച്ച്

ഭർത്താവ് ഓടിച്ച ഓട്ടോയിൽ നിന്നു റോഡിലേക്കു തെറിച്ചുവീണ ഭാര്യ ലോറി കയറി മരിച്ചു; അപകടം നടന്നത് ലോറിയെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കവെ ഓട്ടോ ഡിവൈഡറിൽ ഇടിച്ച്

ജംഷാദ് മലപ്പുറം

മലപ്പുറം: ഭർത്താവ് ഓടിച്ച ഓട്ടോയിൽ നിന്നു റോഡിലേക്കു തെറിച്ചുവീണ ഭാര്യ ലോറി കയറി മരിച്ചു. മലപ്പുറം ഹാജിയാർപ്പള്ളി സ്വദേശി അന്നങ്ങാടൻ വീട്ടിൽ ഹനീഫയുടെ ഭാര്യ ദാനിയ മുംതാസ് (43) ആണ് മരിച്ചത്. മലപ്പുറം കാവുങ്ങൽ ബൈപ്പാസിൽ ഇന്ന് ഉച്ചക്ക് 1.45 നാണ് അപകടം.

കൂട്ടിലങ്ങാടി ഭാഗത്തു നിന്നു വരികയായിരുന്ന ഓട്ടോറിക്ഷ ബൈപ്പാസിലേക്കു പ്രവേശിക്കുന്നതിനിടെ മുന്നിലുള്ള ലോറിയെ മറികടക്കാൻ ശ്രമിക്കുമ്പോൾ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോയിലിരിക്കുകയായിരുന്ന മുംതാസ് റോഡിലേക്കു വീണു. ഈ സമയം പിന്നിലുണ്ടായിരുന്ന ലോറിക്കടിയിൽപെടുകയായിരുന്നു.

ഉടൻ തന്നെ നാട്ടുകാർ മലപ്പുറം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെ ഉണ്ടായിരുന്ന മക്കളായ ഖദീജ ഫിസ, ഖദീജ ഹിസ, മുഹമ്മദ് മുസ്തഫ എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വലിയങ്ങാടി ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു. മറ്റു മക്കൾ: അബ്ദുൾ ഹാഷിം, ഫാത്തിമ നിഷി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP