Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നാടകകൃത്തും പ്രഭാഷകനുമായ വിശ്വൻ മന്ദങ്കാവ് അന്തരിച്ചു; അന്ത്യം നടുവണ്ണൂർ ചെങ്ങോട്ട് കാവിലെ വസതിയിൽ; മൺമറഞ്ഞത് റേഡിയോ നാടകങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതമായ ശബ്ദത്തിനുടമ

മറുനാടൻ മലയാളി ബ്യൂറോ

നടുവണ്ണൂർ: പ്രശസ്ത നാടകകൃത്തും പ്രഭാഷകനും കാവിൽ എ എം എൽ പി സ്‌കൂൾ മുൻ പ്രധാന അദ്ധ്യാപകനുമായിരുന്ന കേളമംഗലത്ത് കണ്ടി വിശ്വൻ മന്ദങ്കാവ് (72) ചെങ്ങോട്ട് കാവിലെ വസതിയിൽ നിര്യാതനായി. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, കേരള യുക്തി വാദി സംഘം എന്നിവയുടെ സജീവ പ്രവർത്തകനായിരുന്നു.

കാവിൽ എ എം എൽ പി സ്‌കൂളിൽ ഇരുപത്തെട്ട് വർഷം അദ്ധ്യാപകനായിരുന്ന ഇദ്ദേഹം പ്രധാനാധ്യാപകനായിട്ടാണ് വിരമിച്ചത്. പാലിയേറ്റീവ് രംഗത്തും സജീവമായിരുന്നു. നിരവധി റേഡിയോ നാടകങ്ങൾ എഴുതുകയും ശബ്ദം നൽകുകയും ചെയ്തിട്ടുണ്ട്. 'ഇപ്രകാരം കുറുപ്പാൾ മാഷ്'' എന്ന നാടകത്തിന് അഖില കേരള നാടകോത്സവത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്.

ആകാശവാണി കോഴിക്കോട് നിലയം പ്രക്ഷേപണം ചെയ്തിരുന്ന ഇനിയും മുന്നോട്ട് എന്ന ചിത്രീകരണം ഹാസ്യ രൂപത്തിൽ മാസങ്ങളോളം അവതരിപ്പിച്ചത് വിശ്വൻ മന്ദങ്കാവും അന്തരിച്ച ഖാൻ കാവിലും കൂടിയായിരുന്നു. മോർച്ചറി, പോസ്റ്റുമോർട്ടം, കുറുക്കനും കുതിരയും, മൂത്തോറൻ, എഫ് ഐ ആർ, പന്തളം റാണി, നമ്മ കുടുക്ക തുടങ്ങിയവരാണ് വിശ്വൻ മന്ദങ്കാവിന്റെ പ്രധാന നാടകങ്ങൾ.

ഭാര്യ: മല്ലിക. മക്കൾ: ഷെറിൻ ബാബു, ബേബി സജിന (ടെക്‌നിക്കൽ അസിസ്റ്റന്റ് ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത്). മരുമക്കൾ: റജീഷ് (തിക്കോടി), അഞ്ജു (മുണ്ടോത്ത്).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP