Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202120Wednesday

മലപ്പുറത്തുനിന്നും ആദ്യമായി കാറോടിക്കാൻ ലൈസൻസെടുത്തപ്പോൾ നാട്ടുകാർ അത്ഭുതപ്പെട്ടു; വനിതകൾക്ക്മാത്രമായി ഡ്രൈവിങ് സ്‌കൂൾ ആരംഭിക്കുക കൂടി ചെയ്തതോടെ മൂക്കത്ത് വിരൽവെച്ചു; കൂവിതോൽപ്പിക്കാനെത്തുന്ന ആൾക്കൂട്ടത്തെ കണ്ട് പലവട്ടം നടുറോഡിൽ നിർത്തിയ വാഹനത്തിലിരുന്നു കരഞ്ഞു; വളയിട്ട കൈകളിൽ വളയം പിടിപ്പിച്ച് ചരിത്രം തിരുത്തിക്കുറിച്ച മലപ്പുറത്തെ ആദ്യ ഡ്രൈവിങ് പരിശീലക വിരിയക്കുട്ടി ഓർമ്മയായി

മലപ്പുറത്തുനിന്നും ആദ്യമായി കാറോടിക്കാൻ ലൈസൻസെടുത്തപ്പോൾ നാട്ടുകാർ അത്ഭുതപ്പെട്ടു; വനിതകൾക്ക്മാത്രമായി ഡ്രൈവിങ് സ്‌കൂൾ ആരംഭിക്കുക കൂടി ചെയ്തതോടെ മൂക്കത്ത് വിരൽവെച്ചു; കൂവിതോൽപ്പിക്കാനെത്തുന്ന ആൾക്കൂട്ടത്തെ കണ്ട് പലവട്ടം നടുറോഡിൽ നിർത്തിയ വാഹനത്തിലിരുന്നു കരഞ്ഞു; വളയിട്ട കൈകളിൽ വളയം പിടിപ്പിച്ച് ചരിത്രം തിരുത്തിക്കുറിച്ച മലപ്പുറത്തെ ആദ്യ ഡ്രൈവിങ് പരിശീലക വിരിയക്കുട്ടി ഓർമ്മയായി

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറത്തുനിന്നും 1980ൽ ആദ്യമായി ഒരു കാറോടിക്കാൻ ലൈസൻസെടുത്തപ്പോൾ നാട്ടുകാർ അത്ഭുതപ്പെട്ടു. പള്ളിക്കൂടത്തിൽപോലും പെൺകുട്ടികളെ വിടാത്ത നാട്ടിൽ ഒരു പെണ്ണ് കാറോടോക്കുകയോ, ആളുകൾക്ക് വിശ്വാസമായില്ല. 1983ൽ വനിതകൾക്ക്മാത്രമായി ഡ്രൈവിങ് സ്‌കൂൾ ആരംഭിക്കുക കൂടി ചെയ്തതോടെ മൂക്കത്ത് വിരൽവെച്ചു. നിരത്തിലൂടെ പരസ്യമായി ഒരു സ്ത്രീ വാഹനം ഓടിക്കുന്നത് അൽഭുത സംഭവമായി. എവിടെ കണ്ടാലും കൂവിതോൽപ്പിക്കാനെത്തുന്ന ആൾക്കൂട്ടത്തെ കണ്ട് പലവട്ടം നടുറോഡിൽ നിർത്തിയ വാഹനത്തിലിരുന്നു കരഞ്ഞു. വളയിട്ട കൈകളിൽ വളയം പിടിപ്പിച്ച മലപ്പുറത്തെ ആദ്യ ഡ്രൈവിങ് പരിശീലക വിരിയക്കുട്ടി ഓർമ്മയായി.

ഭർത്താവ് ഹുസൈൻ ഹാജി തൽപര്യമെടുത്താണ് കാറോടിക്കാൻ പഠിപ്പിച്ച് 1980ൽ വിരിയക്കുട്ടിക്ക് ലൈസൻസ് എടുപ്പിച്ചത്, നിരത്തിലൂടെ പരസ്യമായി ഒരു സ്ത്രീ വാഹനം ഓടിക്കുന്നത് അൽഭുത സംഭവമായി കാണുന്നസമൂഹമായരുന്നു അന്ന്. നാടും നഗരവും കാഴ്ച കാരായെങ്കിലും കുടുംബം കൂടെ നിന്നപ്പോൾ എതിർപ്പുകൾ തുഴഞ്ഞ് മാറ്റി കാറും ,ജീപ്പും, ഓട്ടോറിക്ഷയും, ബസ്സും ,ലോറിയും ഓടിക്കുന്നഹെവി ഡ്രൈവിങ് ലൈസൻസുള്ള മലപ്പുറത്തെ ആദ്യത്തെ പെൺകുട്ടിയായി വിരിയക്കുട്ടി ചരിത്രം തിരുത്തി.

സ്ത്രീകൾ ഒറ്റക്ക് വാഹനത്തിൽ യാത്ര ചെയ്യാൻ പോലുംധൈര്യം കാണിക്കാത്ത കാലത്ത് അവരെ വളയം പിടിപ്പിച്ചതിനെ തുടർന്ന് നിരവധി എതിർപ്പുകളും സാമൂഹ്യ ഒറ്റപ്പെടുത്തലുകൾക്കും കൂക്കിവിളികൾക്കും ഇരയാക്കേണ്ടി വന്ന മലപ്പുറത്തെ ചരിത്രം തിരുത്തിയഏകവനിതയായ മക്കരപറമ്പ് പുണർപ്പയിലെ പരേതരായ തുളുവൻ മുഹമ്മദിന്റെയും പാറമ്മൽ കുഞ്ഞി ഫാത്തിമയുടേയും മൂത്ത മകളും മലപ്പുറം കുന്നുമ്മലെ മദീന ഡ്രൈവിങ് സ്‌കൂൾ സ്ഥാപകൻ മുണ്ടുപറമ്പ് പലക്കൽ ഹുസൈൻ ഹാജിയുടെ ഭാര്യയുമായ വിരിയക്കുട്ടി (63)യാണ് കഴിഞ്ഞ ദിവസം വിടവാങ്ങിയത്.

പത്താം ക്ലാസ് പഠനം കഴിഞ്ഞ് ഉറുദു അദ്ധ്യാപിക യോഗ്യത നേടിയിരിക്കെയാണ് വിവാഹിതയാവുന്നത്, വിരിയക്കുട്ടി ഡ്രൈവിങ് സ്‌കൂൾ തുടങ്ങിയപ്പോൾ എതിർപ്പുകളേ തുടർന്ന് ഒരു വർഷത്തോളം സ്ത്രീകളാരും പരിശീലനത്തിന് എത്തിയില്ല, അക്കാലത്ത് മോങ്ങത്ത് ജോലി ചെയ്തിരുന്ന ഡോ.ലിസി ആദ്യമായി പരിശിലനത്തിന് ചേർന്നു. കാലം മാറി എതിർത്തിരുന്നവരുടെ മക്കളേയും മരുമക്കളേയും പേരക്കുട്ടികളേയും പരിശീലിപ്പിക്കാൻ വരെ വിരിയക്കുട്ടിക്ക് പിന്നീട്ഭാഗ്യം ലഭിച്ചു.

നിരവധിവനിതപരിശീലകരുടെ നേതൃത്ത്വത്തിൽജില്ലയിലെ ഏറ്റവും തിരക്കേറിയ കേന്ദ്രമായി മദീന ഡ്രൈവിഗ് സ്‌കൂൾ മാറി, വിരിയക്കുട്ടിയുടെ ഭർത്താവും മക്കളായ സിദ്ധീഖലിയും, ഫാരിസുമാണ്ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള സ്‌കൂളുകൾക്ക് ചുക്കാൻ പിടിക്കുന്നത്, തളരാത്ത മനസുമായി ലക്ഷ്യം പൂർത്തീകരിച്ച വിരിയക്കുട്ടി വളയിട്ട നിരവധി തലമുറകളെ വളയം പിടിപ്പിച്ചാണ് ജില്ലയുടെ ചരിത്രത്തിലെ അഭിമാനമായി മാറി ഇന്നലെ വിടവാങ്ങിയത്,

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP