Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അടിയന്തരാവസ്ഥ കാലത്ത് കെഎസ്ആർടിസിയിൽ കയറ്റികൊണ്ടു പോയി വിവസ്ത്രനാക്കി എലത്തൂരിൽ ഇറക്കിവിട്ടു; കർഷക പ്രസ്ഥാനത്തിനു വേണ്ടി ജീവൻ സമർപ്പിച്ച സഖാവ്; ഫറോക്കിലെ സഹകരണ പ്രസ്ഥാനത്തിന്റെ വളർച്ചയിൽ മുഖ്യപങ്കുവഹിച്ചയാൾ; കോഴിക്കോട്ടെ മുതിർന്ന കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ വാളക്കട ബാലകൃഷ്ണൻ അന്തരിച്ചു

അടിയന്തരാവസ്ഥ കാലത്ത് കെഎസ്ആർടിസിയിൽ കയറ്റികൊണ്ടു പോയി വിവസ്ത്രനാക്കി എലത്തൂരിൽ ഇറക്കിവിട്ടു; കർഷക പ്രസ്ഥാനത്തിനു വേണ്ടി ജീവൻ സമർപ്പിച്ച സഖാവ്; ഫറോക്കിലെ സഹകരണ പ്രസ്ഥാനത്തിന്റെ വളർച്ചയിൽ മുഖ്യപങ്കുവഹിച്ചയാൾ; കോഴിക്കോട്ടെ മുതിർന്ന കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ വാളക്കട ബാലകൃഷ്ണൻ അന്തരിച്ചു

ജാസിം മൊയ്തീൻ

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ വാളക്കട ബാലകൃഷ്ണൻ അന്തരിച്ചു. 67 വയസ്സായിരുന്നു. ദീർഖകാലമായി ആർബുദ രോഗത്തിന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം കോഴിക്കോട് സഹകരണ ആശുപത്രിയിൽ വച്ചായിരുന്നു. സംസ്‌കാരം ഇന്ന് 11 മണിക്ക് നല്ലളം ശ്മശാനത്തിൽ വെച്ച് നടന്നു. സിപിഐഎം ഫറോക്ക് ഏരിയ സെക്രട്ടറി, കോഴിക്കോട് ജില്ല കമ്മറ്റി അഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു വാളക്കട ബാലകൃഷ്ണൻ അര നൂറ്റാണ്ട് കാലത്തോളം കോഴിക്കോട് ജില്ലയിലെ കർഷക, സഹകരണ പ്രസ്ഥാനങ്ങളിൽ സജീവമായി പ്രവർത്തിച്ചിരുന്നയാളാണ്.

കോഴിക്കോട് ജില്ലയിലെ തന്നെ മുതിർന്ന കമ്മ്യൂണിസ്റ്റ് പാർ്ട്ടി പ്രവർത്തകരിൽ പ്രധാനിയായിരുന്ന വാളക്കട ബാലകൃഷണൻ. അടിയന്തിരാവസ്ഥ കാലത്ത് സമാനതകളില്ലാത്ത ഭരണകൂട ഭീകരതക്ക് അദ്ദേഹം ഇരയായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് കെഎസ്ആർടിസി ബസ്സിൽ കയറ്റിക്കൊണ്ടു പോയി വിവസ്ത്രനാക്കി എലത്തൂരിൽ ഇറക്കി വിട്ടവരുടെ കൂട്ടത്തിൽ അന്ന് വാളക്കട ബാലകൃഷണനുമുണ്ടായിരുന്നു. കോഴിക്കോട് ജില്ലയിലും ഫറോക്ക് മേഖലയിലും അക്കാലത്ത് കർഷക പ്രസ്ഥാനങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്നു വാളക്കട ബാലകൃഷണൻ.

1991 മുതൽ 2014വരെ ദീർഖകാലം സിപിഐഎം ഫറോക്ക് ഏരിയ സെക്രട്ടറിയായിരുന്ന അദ്ദേഹം സഹകരണ പ്രസ്ഥാനങ്ങളിലും സജീവമായിരുന്നു.കോഴിക്കോട് സഹകരണ ആശുപത്രി വൈസ് പ്രസിഡന്റ്, ഫറോക്ക് സഹകരണബാങ്ക് പ്രസിഡന്റ്, ഫറോക്ക് കോ-ഓപ്പറേറ്റീവ് സ്റ്റോർ പ്രസിഡണ്ട് എന്നീ നിലകളിലും അദ്ദേഹം സജീവമായിരുന്നു. ഇടതുമുന്നണിയുടെ ബേപ്പൂർ മണ്ഡലം സെക്രട്ടറിയായി പ്രവർത്തിച്ച അദ്ദേഹം ജീവകാരുണ്യ പ്രവർത്തന രംഗത്തും സജീവമായിരുന്നു. ബേപ്പൂർ മണ്ഡലം ഡെവലപ്മെന്റ് മിഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ മുഖ്യ സംഘാടകൻ കൂടിയായിരുന്നു വാളക്കട ബാലകൃഷ്ണൻ.

വാളക്കട ബാലകൃഷ്ണന്റെ നിര്യാണത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ അനുശോചനം അറിയിച്ചു. കമ്യൂണിസ്റ്റ് - കർഷക പ്രസ്ഥാനത്തിനുവേണ്ടി ജീവിതം സമർപ്പിച്ച വാളക്കട ബാലകൃഷ്ണന്റെ നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു എന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നു എന്നും കോടിയേരി അനുശോചിച്ചു. സിപിഐഎം കോഴിക്കോട് ജില്ല സെക്രട്ടറി പി മോഹനൻ മാസ്റ്ററും വാളക്കട ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP