Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജനപ്രിയ ഗായകൻ വി കെ ശശിധരൻ അന്തരിച്ചു; വിട വാങ്ങിയത് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജനറൽ സെക്രട്ടറി; പരിഷത്ത് കലാജാഥകൾക്കായി നിരവധി ഗാനങ്ങൾക്ക് സംഗീതം നൽകി; കവിതാലാപനത്തിൽ വേറിട്ട വഴി സ്വീകരിച്ച വികെഎസിന് വിട

ജനപ്രിയ ഗായകൻ വി കെ ശശിധരൻ അന്തരിച്ചു; വിട വാങ്ങിയത് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജനറൽ സെക്രട്ടറി; പരിഷത്ത് കലാജാഥകൾക്കായി നിരവധി ഗാനങ്ങൾക്ക് സംഗീതം നൽകി; കവിതാലാപനത്തിൽ വേറിട്ട വഴി സ്വീകരിച്ച വികെഎസിന് വിട

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജനറൽ സെക്രട്ടറിയും ജനപ്രിയ ഗായകനുമായ വി കെ ശശിധരൻ( വികെഎസ്) അന്തരിിച്ചു. വികെഎസ് എന്ന പേരിൽ അറിയപ്പെട്ട ശശിധരൻ പരിഷത്തിന്റെ നിരവധി കലാജാഥകൾക്ക് സംഗീതം നൽകിയ വ്യക്തിയാണ്. 1938 ൽ എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിൽ ജനിച്ച വികെഎസ് ആലുവ യുസി കോളേജിലെ പഠനത്തെ തുടർന്ന് തിരുവനന്തപുരം ഗവണ്മെന്റ് എഞ്ചിനീയറിങ് കോളേജിൽ നിന്നും ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം കരസ്ഥമാക്കി.

സ്‌കൂൾ വിദ്യാഭ്യാസ കാലത്ത് 6 വർഷത്തോളം പ്രമുഖ സംഗീത സംവിധായകരുടെ സഹായിയായിരുന്ന പരമുദാസിന്റെ പക്കൽ നിന്ന് കർണാടക സംഗീതത്തിൽ പരിശീലനം നേടി. മുപ്പതു വർഷക്കാലം ശ്രീ നാരായണ പോളിടെക്നിക്കിലെ അദ്ധ്യാപകനായിരുന്നു. 1967 ൽ അടൂർ ഗോപാലകൃഷ്ണന്റെ 'കാമുകി' എന്ന ചിത്രത്തിനു വേണ്ടി ഏറ്റുമാനൂർ സോമദാസൻ രചിച്ച നാലു ഗാനങ്ങൾ 'ശിവൻശശി' എന്ന പേരിൽ പികെ ശിവദാസുമൊത്തു ചിട്ടപ്പെടുത്തി.

ചിത്രം റിലീസ് ആകാതിരുന്നതിനെ തുടർന്ന് 'തീരങ്ങൾ' എന്ന ചിത്രത്തിൽ ഉൾപ്പെടുത്തി.ഇരുവരും ആറ്റിങ്ങൽ ദേശാഭിമാനി തീയറ്റേഴ്സിനു വേണ്ടി നിരവധി നാടകങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചു. കവിതാലാപനത്തിൽ വേറിട്ട വഴി സ്വീകരിച്ച വികെഎസ് ഇടശ്ശേരിയുടെ പൂതപ്പാട്ട്, രവീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലി തുടങ്ങി നിരവധി കവിതകൾക്ക് സംഗീതാവിഷ്‌ക്കാരം നൽകി.

ഗാനാലാപനം സാമൂഹ്യമാറ്റത്തിനായുള്ള ഒരു ഉപാധിയാണെന്നു ഇദ്ദേഹം കരുതി. ഗാനങ്ങൾക്ക് ഈണം പകരുമ്പോൾ സംഗീതത്തേക്കാളുപരി വരികളുടെ അർഥവും അതുൾക്കൊള്ളുന്ന വികാരവും പ്രതിഫലിപ്പിക്കാനാവണം എന്ന നിർബന്ധമാണ് വികെഎസിന്റെ ഗാനങ്ങളെ ഗാംഭീര്യമുള്ളതാക്കുന്നത്.

പരിഷത്തിന്റെ സജീവ പ്രവർത്തകനായിരുന്ന വികെഎസ് പരിഷത്ത് കലാജാഥകൾക്കായി നിരവധി ഗാനങ്ങൾക്ക് സംഗീതം നൽകി. ബർതോൾത് ബ്രഹത് , ഡോ. എം പി പരമേശ്വരൻ , മുല്ലനേഴി, കരിവെള്ളൂർ മുരളി തുടങ്ങി അനവധി പേരുടെ രചനകൾ സംഗീത ശിൽപങ്ങളായും സംഘഗാനങ്ങളായും ശാസ്ത്ര കലാജാഥകളിലൂടെ അവതരിപ്പിച്ചു

80 കളുടെ തുടക്കത്തിൽ കലാജാഥയിൽ പങ്കെടുത്തും അഭിനയിച്ചും കേരളത്തിലുടനീളം സഞ്ചരിച്ചു. ഒപ്പം തന്നെ ശാസ്ത്ര സംഘടനകളുടെ അഖിലേന്ത്യാ തലത്തിലുള്ള കലാജാഥകൾക്കു സംഗീതാവിഷ്‌കാരം നിർവഹിച്ചു. ശാസ്ത്ര സാഹിത്യപരിഷത്ത്, കേരള സാക്ഷരതാ സമിതി ,മാനവീയം മിഷൻ , സംഗീത നാടക അക്കാഡമി എന്നിവയ്ക്ക് വേണ്ടിയും ഓഡിയോ ആൽബങ്ങൾ പ്രസിദ്ധീകൃതമായിട്ടുണ്ട്. കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി ,വൈസ് പ്രസിഡന്റ്, ബാലവേദി കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചു.

1993 ൽ കൊട്ടിയം ശ്രീനാരായണ പോളിടെക്നിക്കിൽ നിന്നും ഇലക്ട്രിക്കൽ വിഭാഗം മേധാവിയായി വിരമിച്ചു. ഭാര്യ : വസന്ത ലത ,മകൾ :ദീപ്തി.പ്രധാന ആൽബങ്ങൾ -ഗീതാഞ്ജലി,പൂതപ്പാട്ട്,പുത്തൻ കലവും അരിവാളും,ബാലോത്സവ ഗാനങ്ങൾ,കളിക്കൂട്ടം,മധുരം മലയാളം,മുക്കുറ്റിപൂവിന്റെ ആകാശം, ശ്യാമഗീതങ്ങൾ, പ്രണയം, അക്ഷരഗീതങ്ങൾ, പടയൊരുക്കപ്പാട്ടുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP