Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രണ്ടര വയസ്സുകാരൻ പാടശേഖരത്ത് മുങ്ങി മരിച്ചു; ദാരുണാന്ത്യം ചെങ്ങളം നാൽപ്പറയിൽ പ്രശാന്ത് - കാർത്തിക ദമ്പതികളുടെ മകൻ ആരൂഷിന്

രണ്ടര വയസ്സുകാരൻ പാടശേഖരത്ത് മുങ്ങി മരിച്ചു; ദാരുണാന്ത്യം ചെങ്ങളം നാൽപ്പറയിൽ പ്രശാന്ത് - കാർത്തിക ദമ്പതികളുടെ മകൻ ആരൂഷിന്

മറുനാടൻ മലയാളി ബ്യൂറോ

കുമരകം: രണ്ടര വയസ്സുകാരൻ പാടശേഖരത്തിൽ മുങ്ങി മരിച്ചു. ചെങ്ങളം നാല്പറയിൽ വീട്ടിൽ പ്രശാന്ത് കാർത്തിക ദമ്പതികളുടെ മകൻ ആരൂഷ് ( രണ്ടര) ആണ് മരിച്ചത്. തിങ്കളാഴ്ച 11.30 ഓടെയാണ് സംഭവം. കുട്ടിയുടെ അമ്മയും അയൽവാസിയും കുട്ടിയെ കാണാതെ തിരഞ്ഞു നടന്നപ്പോൾ വെള്ളം നിറഞ്ഞ നെല്പാടത് കുട്ടിയുടെ വസ്ത്രം കണ്ടു നോക്കിയപ്പോഴാണ് അപകടവിവരം അറിയുന്നത്.

കൊയ്ത്ത് കഴിഞ്ഞ മാടപ്പള്ളിക്കാട് പാടശേഖരത്ത് മൂന്ന് ദിവസം മുൻപാണ് വെള്ളം കയറ്റിയത്. ഇതേ തുടർന്ന് താറാവുകളും പാടശേഖരത്ത് എത്തിയിരുന്നു. പാടത്തിന്റെ ഭാഗത്തേയ്ക്ക് ആരുഷ് സാധാരണ വരാറില്ലായിരുന്നെന്നും , ഒരു പക്ഷേ താറാവുകളെ കാണാൻ വന്നതായിരിക്കാമെന്നും നാട്ടുകാർ പറയുന്നു. സഹോദരി :അനാമിക. ശവസംസ്‌കാരം ചൊവ്വാഴ്ച ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പിൽ.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP