Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലപ്പുറത്ത് വീട്ടിൽ നിന്ന് ഒരുമിച്ച് കളിക്കാനിറങ്ങിയ അയൽവാസികളായ കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു; ഏഴും അഞ്ചും വയസുള്ള കുട്ടികളെ കണ്ടെത്തിയത് വയലിനടുത്തുള്ള ഉപയോഗശൂന്യമായ കുളത്തിൽ

മലപ്പുറത്ത് വീട്ടിൽ നിന്ന് ഒരുമിച്ച് കളിക്കാനിറങ്ങിയ അയൽവാസികളായ കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു; ഏഴും അഞ്ചും വയസുള്ള കുട്ടികളെ കണ്ടെത്തിയത് വയലിനടുത്തുള്ള ഉപയോഗശൂന്യമായ കുളത്തിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: വീട്ടിൽ നിന്ന് ഒരുമിച്ച്കളിക്കാനിറങ്ങിയ അയൽവാസികളായ കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു. പാണ്ടിയാട് കണ്ണച്ചൻ തൊടി മാങ്കുന്നൻ നാരായണന്റെ മകൾ ഭാഗ്യശ്രീ (7), കളരിക്കൽ ജിജേഷിന്റെ മകൾ ആരാധ്യ (5) എന്നിവരാണ് മരിച്ചത്. ഇന്നു വൈകീട്ട് ആറരയോടെ വീട്ടിൽ നിന്ന് കളിക്കാനിറങ്ങിയതായിരുന്നു ഇരുവരും.

വൈകിയിട്ടും കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരിച്ചിലിനൊടുവിലാണ്.വീടിന് സമീപത്തെ വയലിനടുത്തുള്ള ഉപയോഗശൂന്യമായ കുളത്തിൽ ഇരുവരെയും കണ്ടെത്തിയത്. ഉടൻ എടവണ്ണ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മഞ്ചരി മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആരാധ്യ മഞ്ചരി നസ്റത്ത് സ്‌കൂളിലെ എൽ.കെ.ജിവിദ്യാർത്ഥിനിയാണ്. പ്രീതയാണ്ഭാഗ്യശ്രീയുടെ അമ്മ അച്ചൻ നാരായണൻ വിദേശത്താണ്. സഹോദരി അനുഗ്രഹ, അഞ്ജുവാണ് ആരാധ്യയുടെ അമ്മ സഹോദരി ആർദ്ര. മൃതദേഹങ്ങൾ മഞ്ചേരി മോർച്ചറിയിലേക്ക് മാറ്റി. എടവണ്ണ പൊലീസ് മേൽനടപടികൾ സ്വീകരിച്ച ശേഷം നാളെ ഇരു മൃതദേഹങ്ങളും ഇവരുടെ വീട്ട് വളപ്പിൽ സംസ്‌കരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP