Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോഴിക്കോട് ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസുകാരൻ മരിച്ചു; സംഭവം വിവാഹ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം; വിഷബാധയേറ്റത് ചിക്കൻ റോളിൽ നിന്നെന്ന് നിഗമനം; പത്ത് പേർ ആശുപത്രിയിൽ

കോഴിക്കോട് ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസുകാരൻ മരിച്ചു; സംഭവം വിവാഹ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം; വിഷബാധയേറ്റത് ചിക്കൻ റോളിൽ നിന്നെന്ന് നിഗമനം; പത്ത് പേർ ആശുപത്രിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഭക്ഷ്യവിഷബാധയേറ്റ് കോഴിക്കോട് രണ്ടര വയസുകാരൻ മരിച്ചു. വീര്യമ്പ്രം ചങ്ങളംകണ്ടി അക്‌ബറിന്റെ മകൻ മുഹമ്മദ് യമിനാണ് മരിച്ചത്. വിവാഹ വീട്ടിൽ കൊണ്ടുവന്ന ചിക്കൻ റോൾ കഴിച്ചിരുന്നു. ഇതിൽ നിന്ന് ഭക്ഷ്യബാധയേറ്റുവെന്നാണ് കരുതുന്നത്. ഇവിടെനിന്ന് പത്തിലധികം പേർ ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിലാണ്.

വ്യാഴാഴ്ച പങ്കെടുത്ത വിവാഹ ചടങ്ങിൽ നിന്നാണ് കുട്ടി ചിക്കൻ റോൾ കഴിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പട്ടതിനേ തുടർന്ന് കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കൽ കോളേജിൽവച്ചാണ് മരണം സംഭവിച്ചത്.

ഇതേ വിവാഹ ചടങ്ങിൽ ഭക്ഷണം കഴിച്ച പത്തോളം പേർ ആശുപത്രിയിൽ ചികിത്സയിലാണ്. എന്നാൽ ഇവരുടെ ആരുടേയും ആരോഗ്യനില ഗുരുതരമല്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP