Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കക്കയത്ത് കുടുംബത്തോടൊപ്പം വിനോദസഞ്ചാരത്തിനെത്തിയപ്പോൾ അബദ്ധത്തിൽ കാൽ വഴുതി വെള്ളത്തിൽ വീണു; പൂവാട്ടുപറമ്പ് സ്വദേശി അബ്ദുൾ റഷീദ് മരിച്ചു

കക്കയത്ത് കുടുംബത്തോടൊപ്പം വിനോദസഞ്ചാരത്തിനെത്തിയപ്പോൾ അബദ്ധത്തിൽ കാൽ വഴുതി വെള്ളത്തിൽ വീണു; പൂവാട്ടുപറമ്പ് സ്വദേശി അബ്ദുൾ റഷീദ് മരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

പുവാട്ടുപറമ്പ്: കക്കയത്ത് വിനോദ സഞ്ചാരത്തിന് പോയ പുവാട്ടു പറമ്പ് സ്വദേശി വെള്ളത്തിൽ വീണ് മരിച്ചു. പുവാട്ടുപറമ്പ് വളപ്പ്‌നിലം അബ്ദുൽ റഷീദ് (45) ആണ് മരിച്ചത്. ശനിയാഴ്ച കുടുംബത്തോടൊപ്പം കക്കയത്തെത്തിയ അബ്ദുൽ റഷീദ് അബദ്ധത്തിൽ കാൽ വഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന ബന്ധു ഫിനു ഇദ്ദേഹത്തെ രക്ഷിക്കാൻ വെള്ളത്തിൽ ചാടിയെങ്കിലും ഇയാളെ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. ഭാര്യ റഫീല, മക്കൾ ദിന ഷെറിൻ, ഫിദ ഷെറിൻ. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP