Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202122Thursday

ഛായാഗ്രാഹകൻ ടോണി ലോയ്ഡ് അരൂജ വാഹനാപകടത്തിൽ മരിച്ചു; അപകടം ബൈക്ക് തെന്നി തല ഡിവൈഡറിൽ ഇടിച്ച്

ഛായാഗ്രാഹകൻ ടോണി ലോയ്ഡ് അരൂജ വാഹനാപകടത്തിൽ മരിച്ചു; അപകടം ബൈക്ക് തെന്നി തല ഡിവൈഡറിൽ ഇടിച്ച്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഛായാഗ്രാഹകൻ പൊന്നാരിമംഗലത്ത് ചെറിയകത്ത് വീട്ടിൽ ടോണി ലോയ്ഡ് അരൂജ (43) വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ രാത്രി 11.30ന് കളമശേരി പൊലീസ് സ്റ്റേഷനു സമീപം ബൈക്ക് തെന്നി തല ഡിവൈഡറിൽ ഇടിച്ചായിരുന്നു അപകടം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രഹ്ന ഫാത്തിമയുടെ വിവാദ ചിത്രമായ ഏകയുടെ ഛായാഗ്രാഹകൻ ആയിരുന്നു.നിരവധി സിനിമകളിൽ അസിസ്റ്റന്റ് ക്യാമാറാമാനായി പ്രവർത്തിച്ചിട്ടുണ്ട്. ചില ഷോർട്ട് ഫിലിമുകൾക്കു വേണ്ടിയും പ്രവർത്തിച്ചിട്ടുണ്ട്.പോസ്റ്റ്‌മോർട്ടത്തിന് ശേഷമായിരിക്കും സംസ്‌കാരമെന്ന് ബന്ധുക്കൾ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP