Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202126Monday

120 വർഷത്തെ പാരമ്പര്യമുള്ള ഇരുട്ടുകടൈയുടെ മഹിമ നിലനിർത്തിയത് കമ്പോള മത്സരങ്ങളിൽ ഒന്നും ഭയക്കാതെ; പനിബാധിച്ച് ചികിത്സ തേടിയപ്പോഴും ഭയം തോന്നിയില്ല; തിരുനെൽവേലിയിലെ പ്രമുഖ മധുരപലഹാര സ്ഥാപന ഉടമ ഹരി സിങ് ജീവിതം അവസാനിപ്പിച്ചത് കോവിഡ് സ്ഥിരീകരിച്ചതോടെ

120 വർഷത്തെ പാരമ്പര്യമുള്ള ഇരുട്ടുകടൈയുടെ മഹിമ നിലനിർത്തിയത് കമ്പോള മത്സരങ്ങളിൽ ഒന്നും ഭയക്കാതെ; പനിബാധിച്ച് ചികിത്സ തേടിയപ്പോഴും ഭയം തോന്നിയില്ല; തിരുനെൽവേലിയിലെ പ്രമുഖ മധുരപലഹാര സ്ഥാപന ഉടമ ഹരി സിങ് ജീവിതം അവസാനിപ്പിച്ചത് കോവിഡ് സ്ഥിരീകരിച്ചതോടെ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തിരുനെൽവേലിയിലെ പ്രമുഖ മധുരപലഹാര സ്ഥാപന ഉടമ ആത്മഹത്യ ചെയ്തു. തിരുനെൽവേലിയിലെ പ്രമുഖ മധുരപലഹാര സ്ഥാപനമായ ഇരുട്ടുകടൈയുടെ ഉടമ ഹരിസിങ്ങിനെ(80)യാണ് ആശുപത്രിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സംഭവം. കടുത്ത പനിയെ തുടർന്നാണ് ഹരിസിങ്ങിനെ പാളയംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞദിവസം കോവിഡ് പരിശോധനയിൽ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിനെത്തുടർന്ന് അദ്ദേഹത്തെ കോവിഡ് കെയർ പ്രത്യേക ചികിത്സാവിഭാഗത്തിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനിടെയാണ് മരിച്ചനിലയിൽ കണ്ടത്.

തിരുനെൽവേലി ഹൽവ വിൽപ്പനയിലൂടെയാണ് ഇരുട്ടുകടൈ എന്ന സ്ഥാപനം പ്രശസ്തമായത്. പേരിലെ വ്യത്യസ്തതയും ദിവസം മൂന്ന് മണിക്കൂർ മാത്രം തുറന്നുപ്രവർത്തിക്കുന്നതും ഇരുട്ടുകടൈയെ വേറിട്ടതാക്കി. ദിവസവും വൈകീട്ട് അഞ്ച് മണി മുതൽ രാത്രി എട്ട് മണി വരെയാണ് കടയുടെ പ്രവർത്തനസമയം. പിന്നീട് ഓൺലൈൻ വിൽപനയും ആരംഭിച്ചിരുന്നു. തിരുനെൽവേലി ജംഗ്ഷന് സമീപം തിരുനഗറിലെ നെല്ലൈപ്പർ ക്ഷേത്രത്തിന് സമീപമാണ് ഇരുട്ടുകടൈ എന്ന സ്ഥാപനം. 1900 ൽ ആർ കൃഷ്ണ സിങ് ആണ് കട ആരംഭിക്കുന്നത്. ഹരി സിങ് ചുമതലയേൽക്കുന്നതിന് മുമ്പ് കൃഷ്ണ സിംഗിന്റെ മകൻ കെ ബിജിലി സിങ് ആണ് ഷോപ്പ് നടത്തിയിരുന്നത്.

കുറഞ്ഞ പ്രകാശ സ്രോതസ്സോടെ ഹൽവ വിൽക്കുന്ന പാരമ്പര്യമുള്ളതിനാലാണ് ഈ ഷോപ്പിനെ ‘ഇരുട്ടു കടൈ’ (ഡാർക്ക് ഷോപ്പ്) എന്ന് വിളിക്കുന്നത്. ഷോപ്പ് ഉടമകൾ തങ്ങളുടെ ബിസിനസ്സ് ഉയർത്താൻ മറ്റുള്ളവരുമായി മത്സരിക്കാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ഉപഭോക്താക്കളെ ആകർഷിക്കുന്ന തരത്തിൽ അവർ ഒരിക്കലും ഷോപ്പിൽ മാറ്റം വരുത്തിയിട്ടില്ലെന്നും അവർ അവരുടെ ഉൽപ്പന്നത്തിൽ വിശ്വസിക്കുന്നുവെന്നും നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. ദീപാവലി, പൊങ്കൽ തുടങ്ങിയ ഉത്സവ ദിവസങ്ങളിൽ ഈ ഷോപ്പിന് മുന്നിൽ ഒരു വലിയ ജനക്കൂട്ടം നിൽക്കും. അന്ന് ഇരുട്ടുകടൈയിൽ നിന്നും ഹൽവ വാങ്ങുകയെന്നത് വളരെ ശ്രമകരമായ ഒരു ജോലിയായിരുന്നു.

തമിഴ്‌നാട്ടിൽ ദിനം പ്രതി കോവിഡ് കേസുകളിൽ വൻ വർധനവാണുള്ളത്. തമിഴ്‌നാട്ടിൽ ബുധനാഴ്‌ച്ച 2865 പേർക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 67468 ആയി. 866 പേർ മരണപ്പെടുകയും ചെയ്തു. തമിഴ്‌നാട്ടിൽ കടുത്ത നിയന്ത്രണണാണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്.

തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസുകൾ ജൂൺ 25 മുതൽ 30 വരെ അന്തർ ജില്ലാ സർവ്വീസുകൾ നടത്തില്ല. സ്വകാര്യ വാഹനങ്ങളിൽ ജില്ല വിട്ട് യാത്ര ചെയ്യുന്നതിനും പാസ് നിർബന്ധമാണെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ചെന്നൈയിൽ കോവിഡ് ബാധിതർ 46000 ത്തിനടുത്ത്. ഇതുവരെയും കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് 45814 പേർക്ക്. 668 പേർ മരണപ്പെട്ടു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP