Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചിയാൻ വിക്രമിന്റെ മുത്തശ്ശി റോളിൽ തിളങ്ങി മലയാളികൾക്ക് സുപരിചിത; ധൂൾ എന്ന ഹിറ്റ് ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം; നാടൻ പാട്ട് കലാകാരിയും അഭിനേത്രിയുമായ പറവൈ മുനിയമ്മ അന്തരിച്ചു; അന്ത്യം രോഗാവസ്ഥയെ തുടർന്ന് ചികിത്സയിൽ തുടരവെ

മറുനാടൻ ഡെസ്‌ക്‌

മധുരൈ: തമിഴ് നാടൻ പാട്ട് കലാകാരിയും അഭിനേത്രിയുമായ പറവൈ മുനിയമ്മ (83) അന്തരിച്ചു. വാർധക്യ സഹജമായ രോഗങ്ങളെ തുടർന്നാണ് അന്ത്യം.2012 ൽ തമിഴ്‌നാട് സർക്കാർ കലൈമാമണി പുരസ്‌കാരം നൽകി ആദരിച്ച മുനിയമ്മ മധുരൈയിലാണ് ജനിച്ചു വളർന്നത്. നിരവധി ചിത്രങ്ങളിൽ മുത്തശ്ശിയായി എത്തിയിട്ടുള്ള താരം 2003 ൽ വിക്രം നായകനായ 'ധൂൾ' എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

കോവിൽ (2004), ദേവതയൈ കണ്ടേൻ (2005), സണ്ടൈ (2008), തമിഴ് പടം (2010), ഭവാനി ഐപിഎസ് (2011) തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായ 'പോക്കിരിരാജ', 'ഒരു സെക്കന്റ് ക്ലാസ് യാത്ര' തുടങ്ങിയ മലയാളം ചിത്രങ്ങളിലും മുനിയമ്മ അഭിനയിച്ചിരുന്നു.

ക്ഷേത്രങ്ങളിൽ നാടൻ പാട്ടുകൾ പാടിയാണ് മുനിയമ്മ തന്റെ കലാജീവിതം ആരംഭിച്ചത്. ലക്ഷ്മൺ ശ്രുതി എന്ന ട്രൂപ്പിൽ അംഗമായതോടെയാണ് മുനിയമ്മ ശ്രദ്ധേയയാകുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP