Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ നേതാവ് ടി. പീറ്റർ അന്തരിച്ചു; മരണം കോവിഡ് ചികിത്സയിലിരിക്കെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ; മത്സ്യത്തൊഴിലാളി പ്രശ്‌നങ്ങളിലും ആദിവാസി മനുഷ്യാവകാശ സമരങ്ങളിലും മുൻനിരയിലായിരുന്ന പീറ്ററിന്റെ അന്ത്യം അറുപത്തിരണ്ടാം വയസിൽ

സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ നേതാവ് ടി. പീറ്റർ അന്തരിച്ചു; മരണം കോവിഡ് ചികിത്സയിലിരിക്കെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ; മത്സ്യത്തൊഴിലാളി പ്രശ്‌നങ്ങളിലും ആദിവാസി മനുഷ്യാവകാശ സമരങ്ങളിലും മുൻനിരയിലായിരുന്ന പീറ്ററിന്റെ അന്ത്യം അറുപത്തിരണ്ടാം വയസിൽ

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: മൽസ്യത്തൊഴിലാളി നേതാവ് ടി. പീറ്റർ അന്തരിച്ചു. 62 വയസായിരുന്നു. കോവിഡ് ബാധിതൻ ആയി ചികിത്സയിൽ ആയിരുന്നു. കടുത്ത ന്യൂമോണിയ ബാധയെ തുടർന്ന് വെന്റിലേറ്റർ സഹായത്തോടെ ആണ് ജീവൻ നിലനിർത്തിയിരുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് അന്ത്യം.

നാഷണൽ ഫിഷർമാൻ ഫോറം ദേശീയ സെക്രട്ടറി ആയി പ്രവർത്തിച്ച് വരികയായിരുന്നു പീറ്റർ. സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻന്റെ സംസ്ഥാന പ്രസിഡന്റ് ആയി ദീർഘ കാലം പ്രവർത്തിച്ച പീറ്റർ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളിലും ആദിവാസി മനുഷ്യവകാശ സമരങ്ങളിലും മുൻ നിരയിൽ സജീവം ആയിരുന്നു.

നിലവിൽ സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗവും അലകൾ എന്ന പ്രസിദ്ധീകരണത്തിന്റെ ചീഫ് എഡിറ്ററുമാണ്. തിരുവനന്തപുരം വേളി സ്വദേശിയായായ പീറ്റർ കേരളത്തിലെയും ദക്ഷിണേന്ത്യയിലെയും മത്സ്യത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.

തിരുവനന്തപുരത്തെ ജനകീയ പ്രശ്‌നങ്ങളിലെല്ലാം സജീവമായി ഇടപെട്ടിരുന്നു. 2018ലെ പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിനായി പത്തനംതിട്ടയിലേക്ക് അടക്കം മത്സ്യത്തൊഴിലാളികളെയും ബോട്ടുകളെയും അയക്കുന്നതിൽ നിർണായക പങ്കുവഹിച്ചതും പീറ്ററാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP