Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ടി പി ബാലകൃഷ്ണൻ നായർ അന്തരിച്ചു; 1956 മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിലൂടെ പൊതു പ്രവർത്തനം ആരംഭിച്ച ജീവിതം

കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ടി പി ബാലകൃഷ്ണൻ നായർ അന്തരിച്ചു; 1956 മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിലൂടെ പൊതു പ്രവർത്തനം ആരംഭിച്ച ജീവിതം

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റും അഖിലേന്ത്യാ കൗൺസിൽ അംഗവുമായ ടി പി ബാലകൃഷ്ണൻ നായർ (81) നിര്യാതനായി - രോഗ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിനെ തുടർന്ന് കുരിക്കത്തൂ തെഞ്ചേരി പറമ്പിലെ വീട്ടിൽ വെള്ളിയാഴ്ച വൈകീട്ടായിരുന്നു അന്ത്യം. സംസ്‌ക്കാരം ശനിയാഴ്ച പകൽ 11ന് വീട്ടുവളപ്പിൽ. കണ്ണുകൾ കോഴിക്കോട് മെഡിക്കൽ കോളേജ് നേത്ര ബാങ്കിന് ദാനം ചെയ്തു. പരേതരായ തെഞ്ചേരി പറമ്പ് കൃഷ്ണൻ നായരുടെയും മാധവി അമ്മയുടെയും മകനാണ്. കർഷക സംഘം കോഴിക്കോട് ജില്ലാ സെക്രട്ടറി, സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗം, സിപിഐ എം കുന്ദമംഗലം ഏരിയാ സെക്രട്ടറി , കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ,കർഷക സംഘം കുന്ദമംഗലം ഏരിയാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.

നിലവിൽ സിപിഐ എം കുന്നമംഗലം ഏരിയാ കമ്മിറ്റി അംഗം, കോഴിക്കോട് താലൂക്ക് കാർഷിക വികസന ബാങ്ക് പ്രസിസന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. 1956-ൽ പാർട്ടി അംഗമായി. അഭിവക്ത കമ്മ്യൂണിസ്റ്റ് പാർട്ടി കുന്ദമംഗലം മണ്ഡലം കമ്മിറ്റി അംഗം, സിപിഐ എം കുന്ദമംഗലം, ചാത്തമംഗലം, മടവൂർ സംയുക്ത ലോക്കൽ കമ്മിറ്റി അംഗം, കുന്ദമംഗലം ഹൗസിംങ്ങ് സൊസൈറ്റി ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ദീർഘകാലം എൽ ഡി എഫ് കുന്ദമംഗലം മണ്ഡലം കമ്മിറ്റി കൺവീനറായി പ്രവർത്തിച്ചിട്ടുണ്ട്. മികച്ച സംഘാടകനും നല്ല പ്രാസംഗികനുമായിരുന്നു. കെ എസ് ആർ ടി സി യിലെ കണ്ടക്ടർ ജോലി ഉപേക്ഷിച്ച് മുഴുവൻ സമയ പാർട്ടി പ്രവർത്തകനായി മാറുകയായിരുന്നു. പത്ത് വർഷകാലം സിപിഐ എം കുന്ദമംഗലം ഏരിയാ സെക്രട്ടറി യാ യി പ്രവർത്തിച്ചു.

സംസ്ഥാനത്തും കോഴിക്കോട് ജില്ലയിലും നിരവധി കർഷക സമരങ്ങൾക്ക് നേതൃത്വം ന ൽ കി. ഭാര്യ: സത്യഭാമ, മക്കൾ: റീത്ത (അദ്ധ്യാപിക, എ എൽ പി സ്‌കൂൾ, പുവ്വാട്ടുപറമ്പ്), പ്രശാന്ത്( കെഡിസി ബാങ്ക്, സിപിഐ എം കുരിക്കത്തൂർ സൗത്ത് ബ്രാഞ്ചംഗം), മരുമക്കൾ: രാധാകൃഷ്ണൻ (റിട്ടയേർഡ് അദ്ധ്യാപകൻ), സുജ (അദ്ധ്യാപിക, എച്ച് എസ് എസ് കുന്ദമംഗലം) , സഹോദരങ്ങൾ: ടി പി ഭാസ്‌ക്കരൻനായർ ( സിപിഐ എം കുരിക്കത്തൂർ സൗത്ത് ബ്രാഞ്ചംഗം , കർഷക സംഘം കുന്നമംഗലം മേഖലാ പ്രസിഡന്റ് ), പരേതരായ ഗോവിന്ദൻ കുട്ടി നായർ, തങ്കമ്മാളു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP